- കാനഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജ അനിത ആനന്ദും
- തിബത്തിൽ ഭൂകമ്പം; മരണം 126 ആയി, 130 പേർക്ക് പരിക്ക്
- ‘ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ്
- റിജിത്ത് വധക്കേസ്: ഒൻപത് പ്രതികൾക്കും ജീവപര്യന്തം
- പരീക്ഷകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പേപ്പര്‍ ചോര്‍ച്ചയും ട്യൂഷന് സെന്റര്‍ മത്സരവും
- കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടർ വാഹനവകുപ്പ്
- നേപ്പാളില്‍ ഭൂചലനം; റിക്ടർ സകെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, ഇന്ത്യയിലും പ്രകമ്പനം
ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിച്ച് തുടങ്ങിയ യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” വാദ്യ സംഗീത വിരുന്നിന് മഴവിൽ വർണ്ണങ്ങളുടെ നിറച്ചാർത്തണിഞ്ഞ സ്വപ്ന സമാന സമാപനം….. നൂറോളം കൌമാര പ്രതിഭകൾ നിറഞ്ഞാടിയ ലൈവ് ഷോയുടെ പിന്നിലെ വിജയ ശില്പികൾക്ക് അഭിനന്ദനങ്ങൾ…..
- Sep 03, 2020
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയകോർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിക്കുവാൻ വേണ്ടി മേയ് 28 വ്യാഴാഴ്ച ആരംഭിച്ച ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ആഗസ്റ്റ് 31 തിങ്കളാഴ്ച തിരുവോണ ദിനത്തിൽ സമാപിച്ചത് യുക്മയെന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയുടെ ചരിത്ര താളുകളിലേയ്ക്ക് ഒരു പൊൻകിരീടം കൂടി ചാർത്തിക്കൊണ്ടാണ്.
ലോകമെങ്ങുമുള്ള ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കോവിഡ് 19, യു കെ ഉൾപ്പെടുന്ന രോഗത്തിന്റെ പിടിയിലമർന്ന രാജ്യങ്ങളിലെല്ലാം ലോക്ഡൌൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ കൂടുതൽ ഭീതിയിലാവുകയും സാധാരണ ജീവിതം അസാദ്ധ്യമായി വീടുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. തികച്ചും അസാധാരണമായ ഈ സാഹചര്യത്തിൽ ഭീതിയിലാണ്ട മലയാളി സമൂഹത്തിന് ആവശ്യമായ പിന്തുണ ഉറപ്പ് വരുത്തേണ്ടത് തങ്ങളുടെ പ്രാഥമിക ധർമ്മമാണെന്ന് തീരുമാനിച്ച യുക്മ ദേശീയ നേതൃത്വം പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ കൂടി സഹകരണത്തോടെ യുക്മ റീജിയണൽ കമ്മിറ്റികളുടേയും നൂറ്റി ഇരുപതോളം പ്രാദേശിക യുക്മ അംഗ അസ്സോസിയഷനുകളുടേയും പിൻബലത്തോടെ വോളണ്ടിയർ ഗ്രൂപ്പുകളും ഹെൽപ്പ് ലൈൻ ഡെസ്ക്കുകളും രൂപീകരിച്ച് രംഗത്ത് വന്നു. തുടർന്ന് യുക്മ സൌത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിൽ മുപ്പതിലേറെ വിദഗ്ദ ഡോക്ടർമാരടങ്ങിയ ഡോക്ടേഴ്സ് ടീം രൂപീകരിക്കുകയും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനം സജ്ജമാക്കുകയും ചെയ്തു.
രോഗത്തെപ്പറ്റി കാര്യമായ അറിവോ ഫലപ്രദമായ മരുന്നുകളോ കൃത്യമായ പ്രതിരോധ സംവിധാനങ്ങളോ ഒന്നുമില്ലാതെ ആയിരക്കണക്കിന് രോഗികൾ ദിവസേന മരിച്ചു കൊണ്ടിരുന്നപ്പോഴും ഭയലേശമെന്യേ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ള മുൻനിര പ്രവർത്തകർ മുന്നിട്ടിറങ്ങിയത് സാധാരണ ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്തി. കോവിഡ് 19 രോഗം ബാധിച്ച് നൂറ് കണക്കിന് ആരോഗ്യ പ്രവർത്തകർ മരിച്ച് വീണിട്ടും ( ആംനസ്റ്റി ഇന്റർനാഷണലിന്റെ ജൂലൈ 15 വരെയുള്ള കണക്കനുസരിച്ച് 540 ആരോഗ്യ പ്രവർത്തകർ യുകെയിലും 3000 ലധികം പേർ ലോകമാസകലവും മരിച്ചു) കോവിഡ് 19 ന് എതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്കും മറ്റ് മുൻനിര പ്രവർത്തകർക്കും പിന്തുണ നൽകുന്നതിനും ആദരവ് അർപ്പിക്കുന്നതിനുമായി വിത്യസ്തമായ പരിപാടി നടത്താൻ യുക്മ ദേശീയ സമിതി തീരുമാനമെടുത്തു. പ്രസ്തുത തീരുമാനപ്രകാരം യുകെയിൽ ഇന്നേ വരെ നടത്താത്തതും മ്യൂസിക്കൽ ഇൻസ്ട്രുമെൻ്റിൽ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളുടെ ഒരു ഇൻസ്ട്രമെന്റൽ മ്യൂസിക് ലൈവ് ഷോയെന്ന യുക്മ നേതൃത്വത്തിൻ്റെ ആശയം യുക്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആരംഭിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.
ഇതിൻ്റെ ഭാഗമായി സംഘാടക സമിതി വിവിധ പേരുകൾ നിർദ്ദേശിക്കുകയും അവസാനം “LET’S BREAK IT TOGETHER” എന്ന പേര് കണ്ടെത്തി പരിപാടി സംഘടിപ്പിക്കുകയും, യുക്മയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ലൈവ് ഷോയായി നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. ലൈവ് ഷോയുടെ സുഗമമായ നടത്തിപ്പിനായി യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, യുക്മ സാംസ്കാരിക വേദി രക്ഷാധികാരി C.A. ജോസഫ്, സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നിവരടങ്ങിയ സംഘാടക സമിതി രൂപീകരിക്കുകയും C.A. ജോസഫിനെ മുഖ്യ സംഘാടകനായി ചുമതലയേൽപ്പിക്കുകയും ചെയ്തു.
സംഘാടക സമിതിയിൽ വന്ന നിർദ്ദേശങ്ങളെ തുടർന്ന് ലൈവ് ഷോയുടെ സുഗമമായ നടത്തിപ്പിനാവശ്യമായക്രമീകരണങ്ങൾ സ്വീകരിച്ച് മേയ് 28 മുതൽ സംഗീതോപകരണങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള “Let’s Break It Together” ലൈവ് ഷോ യുക്മ ഫേസ്ബുക്ക് പേജിലൂടെ ആരംഭിച്ചു. ആദ്യ ലൈവ് മുതൽ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി സംഗീതാസ്വാദകരുടെ പ്രശംസയും പിന്തുണയും നേടിയെടുത്ത ഷോ സമാപന ദിവസമായ ആഗസ്റ്റ് 31 തിരുവോണദിന സ്പെഷ്യൽ ലൈവ് വരെ ആ പിന്തുണ നിലനിർത്താനായത് പ്രോഗ്രാം അവതരിപ്പിച്ച കലാകാരൻമാരുടെ മികച്ച പ്രകടനങ്ങൾ കൊണ്ട് തന്നെയാണ്. ലോക്ഡൌൺ സമയത്ത് ലൈവ് ഷോകളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായെങ്കിലും വാദ്യോപകരണങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഷോയെന്ന നിലയിൽ “Let’s Break It Together” പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി വേറിട്ട് നിന്നു.
മേയ് 28 മുതൽ ആഴ്ചയിൽ 2 ലൈവുകൾ എന്ന് തീരുമാനിച്ചിരുന്നെങ്കിലും സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നതിന് മുൻപ് ലൈവ് ഷോ അവസാനിപ്പിക്കുവാൻ സംഘാടകർ നിർബ്ബന്ധിതരായതിനെ തുടർന്ന് അവസാന ആഴ്ചകളിലെ എക്സ്ട്രാ ഷോകൾ ഉൾപ്പടെ 14 ആഴ്ചകളിലായി 31 വേദികളിൽ 31 ലൈവ് ഷോകൾ ഏറ്റവും വിജയകരമായി നടത്തുവാൻ കഴിഞ്ഞു. ഒരു കുട്ടി മുതൽ 6 കുട്ടികൾ വരെ പങ്കെടുത്ത വ്യത്യസ്ത ലൈവുകളിലായി നൂറോളം കലാ മുകുളങ്ങൾ സ്നേഹ സംഗീതം പൊഴിച്ച കലാദേവതയുടെ അനുഗ്രഹീത വേദികളിൽ പതിനഞ്ചോളം വ്യത്യസ്ത വാദ്യോപകരണങ്ങൾ സ്വാന്തന സംഗീതം വർഷിച്ചു. കീബോർഡ്, പിയാനോ, വയലിൻ, ഗിറ്റാർ, കീറ്റാർ, ഫ്ളൂട്ട്, ചെല്ലോ, ഡ്രംസ്, മെലോഡിക്ക, റിഥം പാഡ്, മൌത്ത് ഓർഗൻ, വീണ, ചെണ്ട, മൃദംഗം, സാക്സോഫോൺ എന്നീ വാദ്യോപകരണങ്ങളിൽ വിവിധ ലൈവ്കളിലായി കുട്ടികൾ പ്രേക്ഷക ഹൃദയങ്ങളിൽ മാരിവില്ലിന്റെ ചാരുത തീർത്തു.
സ്നേഹം ഉള്ളിലൊളിപ്പിച്ച കർക്കശക്കാരനായ ഒരു ഹെഡ്മാസ്റ്ററെ പോലെ സംഘാടക സമിതി അംഗങ്ങളോടും പ്രോഗ്രാം ചെയ്യാനൊരുങ്ങുന്ന കുട്ടികളോടും അവരുടെ മാതാപിതാക്കളോടും നിരന്തരം ബന്ധപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത് മുഖ്യ സംഘാടകന്റെ റോൾ കൃത്യമായും ഭംഗിയായും നിർവ്വഹിച്ച C A ജോസഫ്, യുക്മ ദേശീയ സമിതി തന്നിലർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിച്ചു കൊണ്ട് “Let’s Break It Together” ഷോയുടെ വിജയത്തിന് ചുക്കാൻ പിടിച്ചു.
“Let’s Break It Together” പരിപാടിയുടെ തുടക്കം മുതൽ അവസാനം വരെ നടത്തിയ എല്ലാ പരിപാടികൾക്കും മൂന്ന് ദിവസങ്ങളിലായി വിത്യസ്തമായ രീതിയിൽ തലക്കെട്ടുകൾ ഉൾപ്പടെ വാർത്തകൾ തയ്യാറാക്കിയിരുന്നത് യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ കുര്യൻ ജോർജ് ആയിരുന്നു. ഏറ്റവുമധികം സമയം ചിലവഴിച്ച് വിത്യസ്തമായ രീതിയിലും ഭാവത്തിലും പരിപാടി അവതരിപ്പിച്ച ഓരോരുത്തരെക്കുറിച്ചുള്ള വിവരണം വായനക്കാർക്ക് മുന്നിൽ എത്തിച്ചു തന്നിരുന്നത് കുര്യൻ ജോർജ് ആയിരുന്നു. വളരെ മികച്ച രീതിയിൽ കുര്യൻ ജോർജ് തന്നെ ഏല്പിച്ച ജോലി അഭിനന്ദനം അർഹിക്കുന്ന രീതിയിൽ പൂർത്തിയാക്കുകയുണ്ടായി.
യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, യുക്മ സാംസ്കാരിക വേദി രക്ഷാധികാരി C.A. ജോസഫ്, നാഷണൽ കോ ഓർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നീ സംഘാടക സമിതി അംഗങ്ങളോടൊപ്പം യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോൺ, ലിറ്റി ജിജോ, സാജൻ സത്യൻ, സലീന സജീവ്, ടിറ്റോ തോമസ് എന്നിവരും യുക്മ സാംസ്കാരിക വേദി വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരും, യുക്മ ന്യൂസ് ടീമംഗങ്ങൾ യുക്മയുടെ റീജിയണൽ ഭാവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, അസോസിയേഷൻ ഭാരവാഹികൾ, പുറത്ത് നിന്നുമുള്ള യുക്മയുടെ അഭ്യുദയകാംക്ഷികൾ എന്നിവരുടെ തോളോട് തോൾ ചേർന്നുള്ള പ്രവർത്തനമാണ് “Let’s Break It Together” ഷോയുടെ വിജയ രഹസ്യം. ലൈവ് ഷോയുമായി ബന്ധപ്പെട്ട് കുട്ടികൾക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകിയത് റെക്സ് ബാൻഡിലെ റെക്സ് ജോസും ജെ.ജെ.ഓഡിയോസിലെ ജോജോ തോമസുമാണ്.
“Let’s Break It Together” ഷോയുടെ വിജയ മന്ത്രം അതിൽ പങ്കെടുത്ത കുട്ടികളുടെ സർഗ്ഗശേഷി തന്നെയാണ്. സാധാരണ ഗതിയിൽ വേദിയുടെ മൂലയിൽ ഒതുക്കപ്പെടുന്ന വാദ്യോപകരണ വിഭാഗത്തെ പ്രധാന ആകർഷണ കേന്ദ്രമാക്കി മാറ്റിയ ഷോയുടെ വിജയത്തിനായി കഠിനമായി പരിശീലനമെടുത്ത് പെർഫോം ചെയ്ത കുട്ടികളും അവരുടെ മാതാപിതാക്കളും അവരെ അതിനായി ഒരുക്കിയ ഗുരുക്കൻമാരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
“Let’s Break It Together” ഷോയുടെ വിജയത്തിന് കാരണക്കാരായ കൌമാര പ്രതിഭകളേയും അവരെ അതിനായി ഒരുക്കിയ മാതാപിതാക്കളേയും ഗുരുക്കൻമാരേയും സംഘാടക സമിതി പ്രത്യേകം അഭിനന്ദിച്ചു. ഷോയുടെ ആരംഭം മുതൽ സമാപന ദിവസം വരെ ലൈവ് കണ്ടും ഷെയർ ചെയ്തും പ്രോത്സാഹനകരമായ കമന്റുകൾ അയച്ചും പരിപാടിയോടൊപ്പം ചേർന്ന് നിന്ന ലോകമെമ്പാടും നിന്നുള്ള സംഗീതാസ്വാദകർക്ക് യുക്മ, യുക്മ സാംസ്കാരിക വേദി നേതൃത്വവും സ്നേഹ പൂർവ്വം നന്ദി അറിയിക്കുന്നു.
Latest News:
കാനഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജ അനിത ആ...
ഓട്ടവ: കാനഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശ...Worldതിബത്തിൽ ഭൂകമ്പം; മരണം 126 ആയി, 130 പേർക്ക് പരിക്ക്
ബീജിങ്: തിബത്തിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ഭൂകമ്പത്തിൽ 126 പേർ മരിച്ചു. 130 പേർ...World‘ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്...
ഇന്ത്യ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയ...Latest Newsറിജിത്ത് വധക്കേസ്: ഒൻപത് പ്രതികൾക്കും ജീവപര്യന്തം
കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവര്ത്തകന് റിജിത്ത് വധക്കേസിൽ ശിക്ഷ വിധിച്ച് കോടതി. പ്രതികളായ ഒൻ...Latest Newsപരീക്ഷകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പേപ്പര്‍ ചോര്‍ച്ചയും ട്യൂഷന് സെന്റര്‍ മത്സരവും
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ശുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ...Latest Newsകെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടർ വാഹനവകുപ്പ്
ഇടുക്കി: ഇടുക്കി പുല്ലുപാറയ്ക്ക് സമീപം അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന്...Latest Newsനേപ്പാളില്‍ ഭൂചലനം; റിക്ടർ സകെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, ഇന്ത്യയിലും പ്രകമ്പനം
ന്യൂഡൽഹി: നേപ്പാളില്‍ 7.1 തീവ്രതയിൽ ഭൂചലനമുണ്ടായി. നേപ്പാളിലെ നോബുഷെയില്‍ നിന്ന് 93 കിലോമീറ്റര്‍ വട...Latest Newsഅമ്മു സജീവിൻ്റെ മരണം: കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് മുൻ പ്രി...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ‘ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് ഇന്ത്യ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി. ഇന്ത്യന്‍ സാംസ്കാരിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതരത്തില്‍ കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കുകയും ഇന്ത്യന്‍ സാംസ്കാരിക വിവിധ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ പുനര്‍നാമകരണം ചെയ്യുകയും വേണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു. ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ ഐഡന്റിറ്റിയുടെ അടയാളമാണ് ഇന്ത്യ ഗേറ്റ് എന്ന് സിദ്ദിഖി എഎന്‍ഐയോട് പ്രതികരിച്ചു. ഭാരത് ദ്വാര്‍ എന്ന് ഇന്ത്യ ഗേറ്റിനെ പുനര്‍നാമകരണം ചെയ്യുക
- റിജിത്ത് വധക്കേസ്: ഒൻപത് പ്രതികൾക്കും ജീവപര്യന്തം കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവര്ത്തകന് റിജിത്ത് വധക്കേസിൽ ശിക്ഷ വിധിച്ച് കോടതി. പ്രതികളായ ഒൻപത് പേർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. 19 വർഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് പ്രതികൾ. തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ സുധാകരന്, ജയേഷ്, ശ്രീകാന്ത്, അജീന്ദ്രന്‍, അനില്‍കുമാര്‍, രഞ്ജിത്ത്, രാജേഷ്, ശ്രീജിത്ത്, ഭാസ്കരന് എന്നിവരാണ് പ്രതികള്‍. കേസിലെ മൂന്നാം പ്രതി അജേഷ് വിചാരണ നടക്കുന്നതിനിടെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. മുഴുവന്‍ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം
- പരീക്ഷകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പേപ്പര്‍ ചോര്‍ച്ചയും ട്യൂഷന് സെന്റര്‍ മത്സരവും ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ശുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുക. കേസ് ഡയറി ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച അധിക റിപ്പോര്‍ട്ടില്‍ സംഘടിത ഗൂഢാലോചന എന്ന കുറ്റം ചുമത്തിയിരുന്നു. ഇത് മറ്റൊരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ജോലി ചെയ്യുന്ന അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണെനാണ് പ്രതിഭാഗത്തിന്റെ വാദം. ക്രിസ്മസ് പരീക്ഷകള്‍ക്കായി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളിലേക്ക് predicted questions എന്ന
- കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടർ വാഹനവകുപ്പ് ഇടുക്കി: ഇടുക്കി പുല്ലുപാറയ്ക്ക് സമീപം അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പിൻ്റെ കണ്ടെത്തല്‍. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരമുള്ള അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ വാഹനത്തിന് ബ്രേക്ക് തകരാർ ഇല്ലെന്ന് കണ്ടെത്തി. വാഹനത്തിൽ സ്പീഡ് ഗവർണർ ഉണ്ടായിരുന്നു എന്നും എംവിഡി പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി വണ്ടിയുടെ വീൽ അഴിച്ച് പരിശോധന നടത്തും. കുറഞ്ഞ ഗിയറിൽ ഇറക്കം ഇറങ്ങിയതാണോ അപകടത്തിന് കരണമെന്ന് മോട്ടോർ വാഹനവകുപ്പ്
- നേപ്പാളില്‍ ഭൂചലനം; റിക്ടർ സകെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, ഇന്ത്യയിലും പ്രകമ്പനം ന്യൂഡൽഹി: നേപ്പാളില്‍ 7.1 തീവ്രതയിൽ ഭൂചലനമുണ്ടായി. നേപ്പാളിലെ നോബുഷെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്ക് കിഴക്കാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ കാഠ്മണ്ഡുവിലടക്കം പ്രകമ്പനമുണ്ടായി. ഇതിന് പിന്നാലെ ഉത്തരേന്ത്യയിലെ ചിലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഡല്‍ഹിയിലും ബിഹാറിലും ചിലയിടങ്ങളില്‍ പ്രകമ്പനമുണ്ടായതായാണ് റിപ്പോര്‍ട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം നേപ്പാൾ-ടിബറ്റ് അതിർത്തിക്കടുത്തുള്ള ലോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്കുകിഴക്കായി രാവിലെ 6:35 നാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിൻ്റെ ആഘാതം വിലയിരുത്താൻ നേപ്പാളിലെയും ഇന്ത്യയിലെയും എമർജൻസി റെസ്പോൺസ് ടീമുകൾ അതീവ ജാഗ്രതയിലാണ്
click on malayalam character to switch languages