1 GBP = 106.75
breaking news

മനോജ് കുമാർ പിള്ളയ്ക്ക് ജന്മദിനാശംസകൾ….

മനോജ് കുമാർ പിള്ളയ്ക്ക് ജന്മദിനാശംസകൾ….

യുക്മ ദേശീയ അദ്ധ്യക്ഷൻ ശ്രീ.മനോജ് കുമാർ പിള്ളയ്ക്ക് യുക്മ ദേശീയ സമിതി ജന്മദിനാശംസകൾ നേരുന്നു. ദശാബ്ദി പിന്നിട്ട യുക്മയെന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയെ സമാനതകളില്ലാതെ നയിക്കുന്ന ആരാധ്യനായ, പ്രിയങ്കരനായ പ്രസിഡൻറ് ശ്രീ. മനോജ്കുമാർ പിള്ളയ്ക്ക് യുക്മ കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും വേണ്ടി ദേശീയ സമിതി ഏറ്റവും സ്നേഹപൂർണ്ണമായ ജന്മദിനാശംസകൾ നേരുന്നു. ആയുസും. ആയുരാരോഗ്യ സൗഖ്യവും ജഗദീശ്വരൻ സമൃദ്ധമായി നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു…. ആശംസിക്കുന്നു…..

പൊതുരംഗത്ത് യു.കെ മലയാളികള്‍ക്കിടയില്‍ പകരംവയ്ക്കാനില്ലാത്ത  സജീവസാന്നിധ്യമാണ് മനോജ്കുമാര്‍ പിള്ളൈ. സ്ഥാനമുള്ളപ്പോഴും ഇല്ലാത്തപ്പോഴും കഴിഞ്ഞ പത്ത് വര്‍ഷക്കാലം യുക്മ ദേശീയ തലത്തിലും സൗത്ത് റീജിയണിലും സംഘടിപ്പിച്ചിട്ടുള്ള എല്ലാ പരിപാടികളിലെയും നിറഞ്ഞു നിന്നതിൻ്റെ അംഗീകാരം കൂടിയാണ് യുകെ മലയാളികൾ മനോജിനെ യുക്മയുടെ  അദ്ധ്യക്ഷ പദവിയിലെത്തിച്ചത്. മനോജിന്റെ കൈയ്യൊപ്പ് പതിയാതെ കലാമേള, കായികമേള, ഫാമിലി ഫെസ്റ്റ്, വള്ളംകളി പോലെയുള്ള യുക്മയുടെ ഒരു പ്രധാനപരിപാടിയും നടന്നിട്ടില്ലെന്നുള്ളതാണ് വാസ്തവം. സ്ഥാനമാനങ്ങളോ പദവികളോ അല്ല മറിച്ച് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതിനുള്ള അര്‍പ്പണബോധവും നിശ്ചയദാര്‍ഡ്യവുമാണ് ഒരു പൊതുപ്രവര്‍ത്തകനുണ്ടാവേണ്ട അടിസ്ഥാന യോഗ്യതയെന്ന് സ്വജീവത്തിലൂടെ തെളിയിച്ച കര്‍മ്മധീരനാണ് മനോജ്. 


കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഡോര്‍സെറ്റിലെ മലയാളി സംഘടനാ രംഗത്ത് നിരവധി പദവികള്‍ വഹിച്ചിട്ടുള്ള മനോജ് നിലവില്‍ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ (ഡി.കെ.സി) മുൻപ്രസിഡൻറുകൂടിയാണ്. ഡി.കെ.സി യുക്മയിലെ ഏറ്റവും സജീവമായ സംഘടനകളിലൊന്നാണ്. നിരവധി തവണ റീജണല്‍ കലാമേള ചാമ്പ്യന്മാരും നാഷണല്‍ കലാമേളയിലെ മുന്‍നിരപോരാളികളുമായ ഡി. കെ.സി.യുടെ പ്രമുഖ നേതാക്കൻമാരിൽ ഒരാൾ കൂടിയാണ് മനോജ്.


യുക്മ രൂപീകൃതമായതിനു ശേഷം റെഡ്ഡിങില്‍ നടന്ന ആദ്യ റീജിയണല്‍ രൂപീകരണ യോഗത്തില്‍ യുക്മയുടെ പ്രഥമ റീജിയണായി രൂപീകരിക്കപ്പെട്ട സൗത്ത് ഈസ്റ്റ്- – സൗത്ത് വെസ്റ്റ് സംയുക്ത റീജിയന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് യുക്മയിലെ ഒരു പതിറ്റാണ്ട് കാലത്തെ ഇടതടവില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് മനോജ് തുടക്കം കുറിയ്ക്കുന്നത്. യുക്മയില്‍ നടപ്പിലാക്കിയ എല്ലാ പ്രധാന പരിപാടികള്‍ക്കും തുടക്കം കുറിയ്ക്കപ്പെട്ടത്ത് അക്കാലത്ത് സൗത്ത് റീജിയണില്‍ നിന്നായിരുന്നു. ഇന്ന് അറുന്നൂറോളും മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ആഗോളതലത്തില്‍ യുക്മയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച ദേശീയ കലാമേളയുടെ തുടക്കവും സൗത്ത് റീജിയണില്‍ നിന്നായിരുന്നു. ആദ്യമായി യു.കെയില്‍ കലാമേള നടത്തിയ സൗത്ത് റീജിയന്റെ ചുവട് പിടിച്ചാണ് മറ്റ് റീജിയണുകളും ഈ രംഗത്തേയ്ക്ക് കാലെടുത്ത് വയ്ക്കുന്നത്. 2010ല്‍ പ്രഥമ ദേശീയ കലാമേള സൗത്ത് റീജിയണിലെ ബ്രിസ്റ്റോളില്‍ വച്ചാണ് നടത്തപ്പെട്ടത്. തുടക്കത്തിന്റെ പരിഭ്രമം ഒന്നുമില്ലാതെ തന്നെ കായികമേള, കരിയര്‍ ഗൈഡന്‍സ് തുടങ്ങി  ഒട്ടനവധി പരിപാടികളാണ് അക്കാലത്ത് സൗത്ത് റീജിയണില്‍ സംഘടിപ്പിക്കപ്പെട്ടത്. പൊതുപ്രവര്‍ത്തനം നടത്തുന്നതിന് തുടര്‍ച്ചയായി സ്ഥാനങ്ങളിലിരിക്കാതെയും സാധിക്കുമെന്ന് തെളിയിച്ച് രണ്ട് ടേം ഭാരവാഹിയാവാതെ തന്നെ യുക്മയില്‍ സജീവമായി പ്രവര്‍ത്തിച്ച മനോജ് 2015ലാണ് പിന്നീട് റീജിയണല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്.  യുക്മ സാംസ്ക്കാരിക വേദിയുടെ ജനറല്‍ കണ്‍വീനര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.

 യുക്മയെ കൂടാതെ ഡോര്‍സെറ്റിലെ പൊതുസമൂഹത്തിലും മനോജ് ഏറെ അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമാണ്. എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന സൗത്ത് വെസ്റ്റിലെ ഏറ്റവും വലിയ ഭാരതീയ സാംസ്ക്കാരിക പരിപാടിയായ “ഡോര്‍സെറ്റ് ഇന്ത്യന്‍ മേള”യുടെ മുഖ്യസംഘാടകനാണ് മനോജ്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കൂട്ടായ്മ നേതൃത്വം നല്‍കുന്ന ഈ പരിപാടിയില്‍ മലയാളി സമൂഹത്തിന്റെ പ്രതിനിധിയായിട്ടാണ് മനോജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പ്രാദേശിക ലീഗില്‍ കളിയ്ക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ ചെയര്‍മാന്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. പ്രമുഖ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ ഗോ സൗത്ത് കോസ്റ്റ് ലിമിറ്റഡില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നു. 


തിരുവല്ല പാലിയേക്കര വടക്ക് മുളമൂട്ടിൽ രാജശേഖരൻ പിള്ളയുടെയും പ്രസന്നകുമാരിയമ്മയുടെയും മൂത്ത മകനാണ് മനോജ്.   ജലജ മനോജാണ് ഭാര്യ.  ജോഷിക മനോജ്, ആഷിക മനോജ്, ധനുഷ് മനോജ് എന്നിവർ മക്കളാണ്. സഹോദരങ്ങളായ ശ്രീജിത്ത് പിള്ള, ശാലിനി പിളള എന്നിവർ കുടുംബസമേതം നോർത്ത് വെസ്റ്റ് ലണ്ടനിലെ കോളിംഗ് സെയിലിൽ താമസിക്കുന്നു. ശ്രീജിത്തിൻ്റെ ഭാര്യ രജനി പിള്ള, ശാലിനിയുടെ ഭർത്താവ് ആനന്ദ് നായർ.


ഈ സുദിനത്തിൽ യുക്മയുടെ പ്രിയങ്കരനായ പ്രസിഡൻ്റിന് കുടുംബാംഗങ്ങളുടെയും യുക്മയുടെ പോഷക സംഘടനകളുടെയും സ്നേഹിതർ തുടങ്ങിയവരെല്ലാവരുടേയും പേരിൽ എല്ലാ നന്മകളും ഐശ്വര്യവും നേരുന്നു. യുക്മ ന്യൂസ് ടീമും പ്രസിഡൻ്റിന് ആയുരാരോഗ്യ സൗഖ്യവും നന്മകളും നേർന്നുകൊള്ളുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more