- ശക്തന്റെ മണ്ണിലേക്ക് കൗമാര കിരീടം: 1008 പോയിന്റ് നേടി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍
- സൽമാൻ ഖാന്റെ വീടിന് വൈദ്യുത വേലി സുരക്ഷ
- ‘ISRO പോകുന്നത് നല്ല സമയത്തിലൂടെ; ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേത്’; ഡോ.വി. നാരായണൻ
- പെരിയ ഇരട്ടക്കൊലക്കേസ്; സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു
- നാടകവേദിയുടെ നെഞ്ചുലച്ച് വെള്ളാർമല സ്കൂൾ; 'സങ്കടപ്പുഴ' നീന്തികടന്ന് ഉണ്ണിമാഷിൻ്റെ കുട്ടികൾ
- എല്ലാ നരകങ്ങളും തകർക്കപ്പെടും, സ്ഥാനാരോഹണം വരെയാണ് സമയം: ഹമാസിന് മുന്നറിയിപ്പ് നൽകി ഡൊണാള്‍ഡ് ട്രംപ്
- രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്, ട്രാക്ടര്‍ ഒഴികെ എല്ലാ വിഭാഗത്തിലും വില്‍പ്പന കുറഞ്ഞു
“Let’s Break It Together” ൽ സഹോദര ത്രയങ്ങളായ ശ്രേയ സജീവ്, ടോണി സജീവ്, ഗാവിൻ സൈമൺ, ഗസൽ സൈമൺ, സ്റ്റീവ് ലൂബി മാത്യൂസ് സാമന്ത ലൂബി മാത്യൂസ് എന്നിവർ ഇന്ന് 25/08/2020, ചൊവ്വ 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) സ്നേഹ സംഗീത വേദിയിൽ ആലാപന വസന്തത്തിന് നറു സുഗന്ധമേകാൻ ലണ്ടനിൽ നിന്നും എത്തുന്നു…..
- Aug 25, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ ഇന്ന് “LET’S BREAK IT TOGETHER” ൽ ആഗസ്റ്റ് 25, ചൊവ്വ 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുന്നത് ലണ്ടനിൽ നിന്നുള്ള സഹോദര ത്രയങ്ങൾ, ശ്രേയ സജീവ് – ടോണി സജീവ്, ഗാവിൻ സൈമൺ – ഗസൽ സൈമൺ, സ്റ്റീവ് ലൂബി മാത്യൂസ് – സാമന്ത ലൂബി മാത്യൂസ് എന്നിവരാണ്.
ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ “Let’s Break It Together” ൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ശ്രേയ സാക്സോഫോൺ എന്ന സംഗീതോപകരണത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം വയലിനിലും പെർഫോം ചെയ്യുന്നു. ഒരു ഗായകൻ കൂടിയായ ശ്രേയയുടെ സഹോദരൻ ടോണി ഗിറ്റാറിലും പെർഫോം ചെയ്യുന്നു. ഗാവിൻ വയലിനിൽ പെർഫോം ചെയ്യാനെത്തുമ്പോൾ സഹോദരിയായ ഗസൽ ചെല്ലോയിൽ പെർഫോം ചെയ്യാനെത്തുന്നു. സ്റ്റീവും സഹോദരി സാമന്തയും വയലിനിൽ പെർഫോം ചെയ്യാനെത്തുമ്പോൾ പ്രേക്ഷകർക്ക് മുന്നിൽ വാദ്യ സംഗീതത്തിന്റെ പുതിയൊരു ലോകം തുറക്കപ്പെടും.
ശ്രേയ സജീവ് എന്ന 12 വയസ്സ്കാരി എഡ്മൺടൺ മലയാളി അസ്സോസ്സിയേഷൻ അംഗങ്ങളായ സജീവ് തോമസ്സിന്റേയും യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സലീന സജീവിന്റേയും മകളാണ്. എഡ്മൺടൺ ലാറ്റിമർ ഗ്രാമർ സ്കൂളിൽ ഇയർ 7 വിദ്യാർത്ഥിനിയായ ശ്രേയ ഒരു ബഹുമുഖ പ്രതിഭയാണ്. സാക്സോഫോൺ എന്ന വുഡ് വിൻഡ് സംഗീതോപകരണത്തെ “Let’s Break It Together” ൽ ആദ്യമായി പരിചയപ്പെടുത്തുന്ന ശ്രേയ വയലിനിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സംഗീതത്തോടൊപ്പം നൃത്തവും ഇഷ്ടപ്പെടുന്ന ശ്രേയ 5 വയസ്സ് മുതൽ ഭരതനാട്യം പരിശീലിക്കുന്നു. സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം എന്നീ നൃത്ത രൂപങ്ങളോടൊപ്പം എലക്യൂഷനിലും മികവ് തെളിയിച്ചിട്ടുള്ള ഈ മിടുക്കി നല്ലൊരു കായികതാരം കൂടിയാണ്. യുക്മ റീജിയണൽ, നാഷണൽ കലാമേളകളിൽ ഭരതനാട്യം ഉൾപ്പടെയുള്ള നൃത്തരൂപങ്ങൾക്കും എലക്യൂഷനും നിരവധി തവണ വിജയിയായിട്ടുള്ള ശ്രേയ ചർച്ച് കൊയറിലും അംഗമാണ്. നിരവധി വേദികളിൽ മലയാളം, ഇംഗ്ളീഷ് ഭാഷകളിൽ ആങ്കറിംങ് നടത്തി കൈയ്യടി നേടിയിട്ടുള്ള ശ്രേയ യുക്മ റീജിയണൽ, നാഷണൽ സ്പോർട്സ് മീറ്റുകളിലും ഒരു സ്ഥിരം വിജയിയാണ്.
ശ്രേയയുടെ സഹോദരൻ ടോണി നല്ലൊരു ഗായകനും നല്ലൊരു ഗിറ്റാറിസ്റ്റുമാണ്. എഡ്മൺടൺ ലാറ്റിമർ പ്രൈമറി സ്കൂളിൽ ഇയർ 4 വിദ്യാർത്ഥിയായ ഈ 9 വയസ്സ്കാരൻ സിനിമാറ്റിക് ഡാൻസ് , ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ നൃത്ത ഇനങ്ങളിലും തല്പരനാണ്. അനേകം വേദികളിൽ പെർഫോം ചെയ്തിട്ടുള്ള ടോണി നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഫുട്ബോൾ ഏറെ ഇഷ്ടപ്പെടുന്ന ടോണി സ്പോർട്സിലും ഏറെ തല്പരനാണ്.
വയലിനിൽ രാഗ മധുരം പൊഴിക്കുന്ന ഗാവിൻ ലണ്ടനിലെ ELMA യിലെ അംഗങ്ങളായ സാം സൈമൺ – സ്വപ്ന സാം ദമ്പതികളുടെ മകനാണ്. ലണ്ടനിലെ സൌത്ത് എൻഡിലെ വെസ്റ്റ് ക്ളിഫ് ഗ്രാമർ സ്കൂളിൽ ഇയർ 11 വിദ്യാർത്ഥിയായ ഗാവിൻ 5 വയസ്സ് മുതൽ വയലിൻ പഠിക്കാൻ തുടങ്ങി. വയലിനിൽ ഗ്രേഡ് 7 പൂർത്തിയാക്കിയ ഈ 15 വയസ്സ്കാരൻ GCSE യിൽ മ്യൂസിക് ഒരു വിഷയമായി പഠിക്കുന്നു. ബൈബിൾ കലോത്സവം ഉപകരണ സംഗീത വിഭാഗത്തിൽ ഒന്നാം സമ്മാനാർഹനായ ഗാവിൻ ഹാവെറിങ് മ്യൂസിക് സ്കൂളിൽ വയലിനിൽ കൂടുതൽ പരിശീലനം നടത്തി വരുന്നു. ലണ്ടൻ സിംഫണി ഓർക്കസ്ട്രയിൽ പെർഫോം ചെയ്യാനുള്ള അവസരവും പ്രതിഭാശാലിയായ ഈ കലാകാരന് ലഭിച്ചിട്ടുണ്ട്.
പേരിൽ തന്നെ സംഗീതം തുളുമ്പുന്ന ഗസൽ, ഗാവിന്റെ സഹോദരിയാണ്. ഇതിനോടകം ചെല്ലോയിൽ ഗ്രേഡ് 5 പൂർത്തിയാക്കിയ ഗസൽ ഹാവെറിങ് മ്യൂസിക് സ്കൂളിൽ കൂടുതൽ പരിശീലനം തുടരുകയാണ്. ഹോൺ ചർച്ച് സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ ഇയർ 8 വിദ്യാർത്ഥിനിയായ ഗസൽ നിരവധി വേദികളിൽ തന്റെ മികവ് പ്രദർശിപ്പിച്ചിട്ടുണ്ട്. ലണ്ടൻ സിംഫണി ഓർക്കസ്ട്രയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചിട്ടുള്ള ഈ 13 വയസ്സ്കാരി യുക്മ കലാമേളയിൽ ഗ്രൂപ്പ് ഡാൻസ് ഉൾപ്പടെയുള്ള നൃത്ത ഇനങ്ങളിൽ വിജയിയായിട്ടുണ്ട്.
വയലിനിൽ തന്റെ മാന്ത്രിക പ്രകടനം പുറത്തെടുക്കാനെത്തുന്ന സ്റ്റീവ് എന്ന 8 വയസ്സ്കാരൻ, ലണ്ടൻ ELMA യിലെ സജീവാംഗങ്ങളായ ലൂബി മാത്യൂസ് – സോണിയ ലൂബി ദമ്പതികളുടെ മകനാണ്. ഹോൺ ചർച്ച് സെന്റ്. ആൽബൻസ് കാത്തലിക് സ്കൂളിൽ ഇയർ 3 വിദ്യാർത്ഥിയായ സ്റ്റീവ്, ഹാവെറിങ് മ്യൂസിക് സ്കൂളിൽ നാല് വയസ്സ് മുതൽ വയലിനിൽ പരിശീലനം നേടി വരുന്നു. യുക്മ കലാമേള, ബൈബിൾ കലോത്സവം, ക്നാനായ കൾച്ചറൽ പ്രോഗ്രാംസ് തുടങ്ങി നിരവധി വേദികളിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള സ്റ്റീവ്, യുക്മ കലാ മേളയിൽ സിംഗിൾ സോങ്, ഫാൻസി ഡ്രസ്സ് ഇനങ്ങളിൽ വിജയിയായിരുന്നു. സ്കൂൾ കൊൺസേർട്ട് ടീമിൽ അംഗമായ സ്റ്റീവ് ചർച്ച് കൊയറിലും സജീവാംഗമാണ്.
സ്റ്റീവിനെ പോലെ സഹോദരി സാമന്തയും നാലാമത്തെ വയസ്സ് മുതൽ വയലിൻ പഠനം ആരംഭിച്ചു. ഹോൺ ചർച്ച് സെന്റ്. ആൽബൻസ് കാത്തലിക് സ്കൂളിൽ ഇയർ 1 വിദ്യാർത്ഥിനിയായ സാമന്ത ഹാവെറിങ് മ്യൂസിക് സ്കൂളിൽ നിന്നാണ് വയലിൻ പരിശീലനം നേടുന്നത്. നിരവധി വേദികളിൽ പങ്കെടുത്തിട്ടുള്ള ഈ 6 വയസ്സ്കാരി ബൈബിൾ കലോത്സവം ഡാൻസ്, കളറിംഗ് ഇനങ്ങളിൽ സമ്മാനാർഹയായിരുന്നു.
അപൂർവ്വ പ്രതിഭകളുടെ സംഗമ വേദിയിൽ സംഗീതാസ്വാദകർക്ക് മുമ്പിൽ എത്തുന്ന ശ്രേയ സജീവ്, ടോണി സജീവ്, ഗാവിൻ സൈമൺ, ഗസൽ സൈമൺ, സ്റ്റീവ് ലൂബി മാത്യൂസ്, സാമന്ത ലൂബി മാത്യൂസ് എന്നീ കുരുന്ന് പ്രതിഭകൾക്ക് പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ൽ ഇന്ന് ചൊവ്വ (25/08/20) 5 P M ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ്, ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്
Latest News:
ശക്തന്റെ മണ്ണിലേക്ക് കൗമാര കിരീടം: 1008 പോയിന്റ് നേടി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് തൃശൂരേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്...Latest Newsസൽമാൻ ഖാന്റെ വീടിന് വൈദ്യുത വേലി സുരക്ഷ
നടന് സല്‍മാന്‍ഖാന്റെ മുംബൈ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിന്റെ സുരക്ഷ വർദ്ധിപ്പിച്ചു . വീടിന...Breaking News‘ISRO പോകുന്നത് നല്ല സമയത്തിലൂടെ; ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേത്’; ഡോ.വി. നാരായണൻ
ഐഎസ്ആർഒ പോകുന്നത് നല്ല സമയത്തിലൂടെയാണെന്ന് നിയുക്ത ചെയർമാൻ ഡോ. വി നാരായണൻ. 14-ാം തീയതി ഐഎസ്ആർഒ ചെയർ...Latest Newsപെരിയ ഇരട്ടക്കൊലക്കേസ്; സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹെെക്കോടതി മരവിപ്പിച്ചു...Latest Newsനാടകവേദിയുടെ നെഞ്ചുലച്ച് വെള്ളാർമല സ്കൂൾ; 'സങ്കടപ്പുഴ' നീന്തികടന്ന് ഉണ്ണിമാഷിൻ്റെ കുട്ടികൾ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയുടെ നെഞ്ചുലച്ച് വീണ്ടും ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൻ്റെ ഓ...Latest Newsഎല്ലാ നരകങ്ങളും തകർക്കപ്പെടും, സ്ഥാനാരോഹണം വരെയാണ് സമയം: ഹമാസിന് മുന്നറിയിപ്പ് നൽകി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപായി ബന്ദികളെ വിട്ടയക്കണമ...Latest Newsരാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്, ട്രാക്ടര്‍ ഒഴികെ എല്ലാ വിഭാഗത്തിലും വില്‍പ്പന കുറഞ്ഞു
രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്. ഡിസംബറില്‍ ചില്ലറവില്‍പ്പനയില്‍ 12 ശതമാനംവരെയാണ് ഇടിവുണ്ടായിരി...Latest Newsആകാശത്ത് ഇനി ‘പ്ലാനറ്ററി പരേഡ്’
ജനുവരി 21 മുതൽ രാത്രി ആകാശത്ത് ആറ് ഗ്രഹങ്ങളെ ഒരേ സമയം കാണാൻ സാധിക്കും. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ശക്തന്റെ മണ്ണിലേക്ക് കൗമാര കിരീടം: 1008 പോയിന്റ് നേടി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് തൃശൂരേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്‍ണ നേട്ടം. കേവലം ഒരു പോയ്ന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 1007 പോയ്ന്റാണ് പാലക്കാടിന് ലഭിച്ചത്. 1003 പോയ്ന്റ് നേടിയ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 26 വര്‍ഷത്തിന് ശേഷമാണ് കലയുടെ പൊന്‍കിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വര്‍ഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചാണ് ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവം നടന്നത്. ഇത്തവണ 25 വേദികളിലായാണ് കലയുടെ അരങ്ങുണന്നത്. എല്ലാ തവണയും കേള്‍ക്കുന്ന
- സൽമാൻ ഖാന്റെ വീടിന് വൈദ്യുത വേലി സുരക്ഷ നടന് സല്‍മാന്‍ഖാന്റെ മുംബൈ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിന്റെ സുരക്ഷ വർദ്ധിപ്പിച്ചു . വീടിന്റെ ബാൽക്കണിയിൽ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുത വേലിയുമാണ് പുതിയതായി ഘടിപ്പിച്ചത്. വസിതിക്ക് സമീപത്ത് സംശയാസ്പദമായി എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിന് ഉയർന്ന റെസല്യൂഷനുള്ള സി സി ടി വി ക്യാമറകളും ഉണ്ട്. മഹാരാഷ്ട്ര മുൻ മന്ത്രിയും സൽമാൻ ഖാന്റെ അടുത്ത സുഹൃത്തുമായ ബാബ സിദ്ദിഖിയുടെ മരണ ശേഷം താരത്തിന് നിരവധി വധ ഭീഷണി ഉയർന്നിരുന്നു. കഴിഞ്ഞ ഏപ്രില്‍ 14-ന് ഗാലക്സി അപാര്‍ട്മെന്റിന് നേരെ
- ‘ISRO പോകുന്നത് നല്ല സമയത്തിലൂടെ; ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേത്’; ഡോ.വി. നാരായണൻ ഐഎസ്ആർഒ പോകുന്നത് നല്ല സമയത്തിലൂടെയാണെന്ന് നിയുക്ത ചെയർമാൻ ഡോ. വി നാരായണൻ. 14-ാം തീയതി ഐഎസ്ആർഒ ചെയർമാനായി ചുമതലയേൽക്കും. ചന്ദ്രയാൻ 4 ദൗത്യത്തിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ഗഗൻയാനിന് മുന്നോടിയായി ആളില്ലാ പേടകത്തെ വിക്ഷേപിക്കും. നിരവധി ലോഞ്ചിങ് പരിപാടികളുമുണ്ടെന്ന് ഡോ.വി. നാരായണൻ പറഞ്ഞു. എല്ലാത്തിനും പ്രധാനമന്ത്രി അംഗീകാരം നൽകികഴിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ ഐഎസ്ആർഒ ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേതെന്ന് ഡോ. വി നാരായണൻ പറഞ്ഞു. 41 വർഷമായി ഐഎസ്ആർഒയുടെ ഭാഗമാണെന്ന് ഡോ. വി നാരായണൻ പറഞ്ഞു. നിലവിലെ
- പെരിയ ഇരട്ടക്കൊലക്കേസ്; സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹെെക്കോടതി മരവിപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്, രാഘവന് വെളുത്തേരി, എംകെ ഭാസ്കരന് എന്നിവര്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ശിക്ഷ സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 225-ാം വകുപ്പ് അനുസരിച്ച് ശിക്ഷ
- നാടകവേദിയുടെ നെഞ്ചുലച്ച് വെള്ളാർമല സ്കൂൾ; ‘സങ്കടപ്പുഴ’ നീന്തികടന്ന് ഉണ്ണിമാഷിൻ്റെ കുട്ടികൾ തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയുടെ നെഞ്ചുലച്ച് വീണ്ടും ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൻ്റെ ഓർമ്മ. ടാഗോർ തീയേറ്ററിലെ പമ്പയാർ വേദിയിൽ തിങ്ങി നിറഞ്ഞ സദസ്സിനെ ഒരോ സമയം ഹർഷാവരത്തിലേയ്ക്കും നൊമ്പരത്തിലേയ്ക്കും കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു ചൂരൽമല ദുരന്തം അതിജീവിച്ച കുട്ടികളവതരിപ്പിച്ച തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയുടെ നാടകാവിഷ്കാരം. എച്ച് എസ് വിഭാഗം നാടക മത്സരത്തിൽ വെള്ളാർമല സ്കൂളിലെ കുട്ടികളുടെ പ്രകടനം നിറകണ്ണുകളോടെയാണ് കാണികൾ കണ്ടത്. വയനാട് ദുരന്തത്തിൽ പൂർണമായി തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ്
click on malayalam character to switch languages