പിഎം കെയർസ് ഫണ്ടിനെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ദേശീയ മാദ്ധ്യമം ‘ ദി ഹിന്ദു ‘ . ഫണ്ടിനെ കുറിച്ച് വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നായിരുന്നു ഹിന്ദു നൽകിയ വ്യാജ വാർത്ത . എന്നാൽ വാർത്തയുടെ നിജസ്ഥിതി മറ്റ് ദേശീയ മാദ്ധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്
ലോകത്തെ പിടിച്ചുലച്ച കൊറോണ മഹാമാരിയ്ക്കെതിരെ പോരാടാനും , ലോക്ഡൗൺ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജനതയ്ക്ക് താങ്ങാകാനുമാണ് പിഎം കെയർസ് ഫണ്ടിലേയ്ക്ക് ധനസമാഹരണം നടത്തുന്നത്.
നിലവിലെ കൊറോണ സാഹചര്യവും , അത് പോലുള്ള അടിയന്തിര സാഹചര്യങ്ങളോ ദുരിതങ്ങളോ ഉണ്ടായാലും നേരിടാൻ പൊതു സംഭാവന സ്വീകരിക്കുന്നതിനായി ഈ വർഷം മാർച്ച് 27 നാണ് പിഎം കെയർസ് ഫണ്ട് ട്രസ്റ്റ് രൂപീകരിച്ചത്. പ്രധാനമന്ത്രിയാണ് ഈ ട്രസ്റ്റിന്റെ ചെയർമാൻ, അംഗങ്ങളിൽ പ്രതിരോധ മന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി എന്നിവരും ഉൾപ്പെടുന്നു.
പിഎം കെയേഴ്സ് ഫണ്ട് സർക്കാർ രൂപീകരിച്ചതിനുശേഷം, പ്രതിപക്ഷ പാർട്ടികളും , ഇടതു-ലിബറൽ ബുദ്ധിജീവികളും ഇതിനെതിരെ ഒരു പ്രചാരണം ആരംഭിച്ചിരുന്നു . സിഎജി ഓഡിറ്റ് നടക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ ഫണ്ട് ദുരുപയോഗം ചെയ്യുമെന്നും ആരോപണം ഉയർന്നു. ഫണ്ടിൽ നിന്ന് സ്വരൂപിച്ച പണം മുഴുവൻ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിലേക്ക് മാറ്റണമെന്ന് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
പിഎം കെയേഴ്സ് ഫണ്ടിനെതിരെ നിരവധി ആസൂത്രണങ്ങളും നടക്കുന്നുണ്ടായിരുന്നു . അതിലൊന്നാണ് ഫണ്ടിനെക്കുറിച്ച് തെറ്റായ വിവരങ്ങളും പ്രചാരണവും നടത്തുന്നതിന് ഇപ്പോൾ നടക്കുന്ന ശ്രമങ്ങൾ . “പ്രധാനമന്ത്രിയുടെ ഓഫീസ് പിഎം കെയേഴ്സ് ഫണ്ടുമായി ബന്ധപ്പെട്ട വിവരാവകാശ അഭ്യർത്ഥന നിരസിച്ചു ‘ എന്നായിരുന്നു ഹിന്ദു നൽകിയ വാർത്ത .
മൊത്തം വിവരാവകാശ അപേക്ഷകളുടെയും നിരസിച്ച അപേക്ഷകളുടെയും എണ്ണം സംബന്ധിച്ച് ആര്‍ടിഐ ആക്ടിവിസ്റ്റായ റിട്ട. കമ്മോഡോര്‍ ലോകേഷ് ബത്രയാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. പിഎം കെയേഴ്സ് ഫണ്ട്, പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒഴിവാക്കി മൊത്തത്തിലുള്ള വിവരങ്ങളുമായി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടി ലഭിക്കുകയായിരുന്നുവെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ടിൽ പറയുന്നത്.
എന്നാൽ വിവരാവകാശനിയമം ഈ ഫണ്ടുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ടതല്ലെന്ന് തുടക്കത്തിൽ തന്നെ വ്യക്തമാണ്. ‘ നിങ്ങൾ അന്വേഷിച്ച വിവരങ്ങൾ ഈ ഓഫീസിൽ സമാഹരിച്ച രൂപത്തിൽ സൂക്ഷിക്കുന്നില്ല. ഇതിന്റെ ശേഖരണവും സമാഹാരവും ഈ ഓഫീസിലെ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പുറത്തറിയാൻ കാരണമാകും – പിഎം ഓഫീസിൽ നിന്ന് നൽകിയ മറുപടിയിൽ പറയുന്നു .
ഫണ്ടുകൾ എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സമയാസമയങ്ങളിൽ നൽകിയിട്ടുണ്ട്. കൊറോണ വൈറസിനെതിരെ പോരാടുന്നതിന് 3,100 കോടി രൂപ അനുവദിച്ചു, വെന്റിലേറ്ററുകൾ നിർമ്മിക്കാൻ അങ്ങനെ കൃത്യമായ കണക്കുകളും ഓഫീസ് സൂക്ഷിക്കുന്നുണ്ട്.
click on malayalam character to switch languages