1 GBP = 106.65
breaking news

നോർവിച്ചിൽ നിന്നും മനസിന് ശാന്തി നൽകുന്ന ഭക്തിഗാനവുമായി ഫാ. ജോമോൻ പുന്നൂസും ജെയ്‌സൺ പന്തപ്ലാക്കലും

നോർവിച്ചിൽ നിന്നും മനസിന് ശാന്തി നൽകുന്ന ഭക്തിഗാനവുമായി ഫാ. ജോമോൻ പുന്നൂസും ജെയ്‌സൺ പന്തപ്ലാക്കലും

ഷൈമോൻ തോട്ടുങ്കൽ

നോർവിച്ച്: ലോക്ക് ഡൗണിന്റെ  നിയന്ത്രണങ്ങളിലും കോവിഡിന്റെ ആശങ്കകളിലും കഴിയുന്ന മലയാളി മനസുകൾക്ക് സ്വാന്ത്വനത്തിന്റെ കുളിർ തെന്നലുമായി ഒരു ആശ്വാസ ഗീതം പിറവിയെടുത്തിരിക്കുന്നു . പ്രവാസി ജീവിത കാലത്തും ബ്രിട്ടനിലെ മലയാളികൾക്കിടയിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയും വ്യത്യസ്തമായ പ്രവർത്തനങ്ങളാലും ശ്രദ്ദേയനായ ക്നാനായ യാക്കോബായ  സഭയിലെ വൈദീകനും  നോർവിച്ചിൽ താമസിച്ചു വരുന്നതുമായ ഫാദർ ജോമോൻ പുന്നൂസ് രചിച്ചു ഈണം പകർന്ന് ജെയ്സൺ പന്തപ്ലാക്കൽ നിർമ്മിച്ചിരിക്കുന്ന ഏറ്റവും പുതിയ  ക്രിസ്ത്യൻ ഡിവോഷണൽ ഗാനം ഇന്ന് റിലീസ് ചെയ്യുന്നു .

പൗരോഹിത്യത്തിന്റെ തിരക്കിലും തനിക്കു ദാനമായി ലഭിച്ച സംഗീതം കളയാതെ സൂക്ഷിക്കുകയും ആത്മ്മീയ പരിപാടികളിലും അതുപോലെ തന്നെ മലയാളി സദസ്സുകളിലും ചിരപരിചിതനാണ് ഫാ . ജോമോൻ . നോര്വിച് മലയാളി അസോസിയേഷൻ സജീവ അംഗവും മുൻപ്രസിഡന്റും ബിസിനസ് സാരംഭകനുമാണ് ജെയ്സൺ പന്തപ്ലാക്കൽ .ഫാദർ ജോമോൻ പുന്നൂസ് അച്ചന്റെ അഞ്ചാമത്തെ ഗാനമായ യേശുവേ നീ നിറയേണമേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീത ലോകത്തു പുത്തൻ വാഗ്ദാനമായ ശ്രെയ അന്ന ജോസഫ് ആണ് .ഈ ഗാനം നിങ്ങളെ ആത്മീയതയുടെ പുത്തൻ തലങ്ങളിലേക്ക് ഉയർത്തും എന്ന് നിസംശയം പറയാം , പാട്ടു കേൾക്കുവാൻ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more