1 GBP = 106.30
breaking news

കോവിഡ് ലോക്ഡൗൺ കാലം വിനോദവും വിജ്ഞാനവും പ്രത്യാശയുടെ തിരിനാളവുമായി കെ.സി.എ.എം അംഗങ്ങൾ…. എൻ എച്ച് എസ് ഉൾപ്പെടുന്ന ആരോഗ്യമേഖലയിലെ പ്രവർത്തകർക്ക് ആദരവും പിന്തുണയുമായി വീഡിയോ….

കോവിഡ് ലോക്ഡൗൺ കാലം വിനോദവും വിജ്ഞാനവും പ്രത്യാശയുടെ തിരിനാളവുമായി കെ.സി.എ.എം അംഗങ്ങൾ….  എൻ എച്ച്  എസ് ഉൾപ്പെടുന്ന ആരോഗ്യമേഖലയിലെ പ്രവർത്തകർക്ക് ആദരവും പിന്തുണയുമായി വീഡിയോ….

മാഞ്ചസ്റ്റർ:- കഴിഞ്ഞ 10 വർഷക്കാലമായി മാഞ്ചസ്റ്ററിൽ പ്രവർത്തിച്ചു വരുന്ന കേരള കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്റർ (കെ.സി.എ.എം) പ്രവർത്തകർ കൊറോണയുടെ ലോക്ഡൗൺ കാലം സജീവ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. ഓൺലൈൻ സൂം മീറ്റിംഗുകൾ, കുട്ടികൾക്കായി വിവിധ ഗെയിമുകൾ, കുക്കിംഗ് ചലഞ്ച്, വാദ്യോപകരണ മത്സരം, ചിത്രരചനാ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. സംഘടനയിലെ എല്ലാ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി വീഡിയോയും പുറത്തിറക്കി.

ആരോഗ്യമേഖലയിലെയും എൻഎച്ച്എസിലേയും ജീവനക്കാർക്ക് ആദരവായി കേരളാ കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്റർ (കെ.സി.എ.എം) പുറത്തിറക്കിയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.


അസോസിയേഷൻ  പ്രസിഡന്റ് ട്വിങ്കിൾ ഈപ്പൻ നൽകുന്ന ആമുഖ സന്ദേശത്തോടെയാണു വിഡിയോ ആരംഭിക്കുന്ന വീഡിയോയിൽ അസോസിയേഷനിലെ കുടുംബാംഗങ്ങൾ ദീപം തെളിയിച്ചും, പൂച്ചെണ്ടുകൾ കൈമാറിയും കുട്ടികൾ ഫുട്ബോൾ കിക്ക് ചെയ്തു കൈമാറുന്ന രീതിയിലുമാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്

കോവിഡ് 19 എന്ന മഹാമാരിയെ നേരിടാനാകാതെ ലോകം പരിഭ്രാന്തരായി  നിന്നപ്പോൾ സധൈര്യം രോഗികളെ പരിചരിച്ച ലോകമെമ്പാടുമുള്ള ആതുര സേവനമേഖലയിലെ ജീവനക്കാർക്കും, എൻ.എച്ച്.എസ് ഉൾപ്പടെയുള്ള ജീവനക്കാർക്ക് ആദരവ് അർപ്പിച്ചുകൊണ്ടാണ് വിഡിയോ തയാറാക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് ട്വിങ്കിൾ ഈപ്പൻ പറഞ്ഞു. 

അനിശ്ചിതത്വത്തിൻ്റേയും ദുഃഖത്തിന്റെ ദിനങ്ങൾ മാറി സന്തോഷത്തിന്റെയും പ്രത്യാശയുടെയും സമാധാനത്തിന്റെയും ദിനങ്ങൾ വീണ്ടും വന്നെത്തുമെന്ന പ്രതീക്ഷയാണ് വിഡിയോ വഴി ലക്ഷ്യം വയ്ക്കുന്നതെന്നു സെക്രട്ടറി സുനിൽ കോച്ചേരി പറഞ്ഞു. കോവിഡ് ഭീകരതാണ്ഡവമാടിയ കാലയളവിൽ അസോസിയേഷനിലെ കുടുംബാംഗങ്ങൾക്ക് ധൈര്യവും പിന്തുണയും നല്കാൻ സംഘടനയ്ക്ക് കഴിഞ്ഞിരുന്നു.


യുകെയിലെയും ഒപ്പം മാഞ്ചെസ്റ്ററിലെയും ഒട്ടേറെ മലയാളികൾ കോവിഡിന്റെ പിടിയിൽ അകപെട്ടപ്പോൾ തളർന്ന മനസുകളിൽ പ്രതീക്ഷയുടെയും, സന്തോഷത്തിന്റെയും  തിരിനാളങ്ങൾ തെളിയിക്കുവാനും ഇതുവഴി സാധിക്കുമെന്ന് കരുതുന്നതായി അസോസിയേഷൻ ട്രഷറർ ജിനോ ജോസഫ് അഭിപ്രായപ്പെട്ടു.
 ഷിജി ജെയ്സൻ്റെ  ആശയം സാക്ഷാൽക്കരിക്കാൻ അസോസിയേഷൻ നേതൃത്വം അംഗീകാരം നൽകിയപ്പോൾ   വീഡിയോ ജന്മം കൊണ്ടു. എഡിറ്റിങ് പൂർത്തിയാക്കി മനോഹരമാക്കി മാറ്റിയത്  മിന്റോ ആന്റണിയാണ്.


ഇങ്ങനെയൊരു വീഡിയോ തയ്യാറാക്കുവാൻ സഹകരിച്ചും, സംഘടന നടത്തിയ മത്സരങ്ങളിൽ പങ്കെടുത്തും വിജയിപ്പിച്ച എല്ലാ  കെ.സി.എ.എം കുടുംബാംഗങ്ങൾക്കും കമ്മിറ്റിയുടെ പേരിൽ പ്രസിഡൻറ് ട്വിങ്കിൾ ഈപ്പൻ, ചെയർമാൻ ബിജു ആൻ്റണി, സെക്രട്ടറി സുനിൽ കോച്ചേരി, ട്രഷറർ ജിനോ ജോസഫ് എന്നിവർ നന്ദി രേഖപ്പെടുത്തി.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more