Wednesday, Jan 1, 2025 07:16 PM
1 GBP = 107.11
breaking news

ഫാ.ഷാജി തുമ്പേച്ചിറയിലിൻ്റെ ക്രിസ്തീയ ഭക്തിഗാന ആൽബത്തിൽ യു കെ മലയാളികളുടെ സ്വന്തം കൊച്ചു ഗായിക ഡെന്ന ജോമോൻ…

ഫാ.ഷാജി തുമ്പേച്ചിറയിലിൻ്റെ ക്രിസ്തീയ ഭക്തിഗാന ആൽബത്തിൽ യു കെ മലയാളികളുടെ സ്വന്തം കൊച്ചു ഗായിക ഡെന്ന ജോമോൻ…

ലണ്ടൻ:-  ഈ കോവിഡ്  പ്രതിസന്ധികാലത്ത്  മനസുകൾക്ക് ശാന്തി നൽകുന്ന ഒരു മനോഹരമായ  ക്രിസ്തീയ ഭക്തിഗാനവുമായി യു കെ മലയാളികളുടെ സ്വന്തം കൊച്ചുഗായിക ഡെന്ന ജോമോൻ. ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നതാകട്ടെ ക്രിസ്തീയ ഭക്തിഗാനരംഗത്ത്  സമാനതകളില്ലാത്ത നിരവധി ഗാനങ്ങൾക്ക് രചനയും സംഗീത സംവിധാനവും നിർവഹിച്ചിട്ടുള്ള  വചന പ്രഘോഷകനായ  ഫാ ഷാജി തുമ്പേചിറയിൽ അച്ചനും. സ്നേഹം മാത്രം പകരണയുന്ന എന്ന  ഈശോയുഇ ടെ വാത്സല്യമുള്ള സ്നേഹത്തെ വർണ്ണിച്ചുകൊണ്ടുള്ള ഈ ഗാനം ഈ പ്രതിസന്ധി കാലത്ത്  മനസുകളിൽ സ്വാന്തനത്തിന്റെ കുളിർമഴ പെയ്യിക്കുമെന്നുറപ്പ്.

ബെഡ്ഫോർഡിൽ താമസിക്കുന്ന  ഗായകൻ കൂടിയായ ജോമോൻ മാമൂട്ടിലിന്റെയും  ജിൻസിയുടെയും പുത്രിയായ ഡെന്ന ഇതിനകം തന്നെ മലയാളത്തിൽ പ്രശസ്തരായ  പീറ്റർ ചേരാനെല്ലൂർ ഉൾപ്പടെയുള്ള ക്രിസ്തീയ സംഗീത സംവിധായകരുടെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.  സാമൂഹ്യ മാധ്യമങ്ങളിൽ കൂടി നിരവധി ആളുകൾക്ക് പ്രിയങ്കരിയായ ഡെന്ന ബ്രിട്ടീഷ് മലയാളി യങ്  ടാലെൻ്റ് അവാർഡ് ജേതാവും, യു കെ യിൽ നടക്കുന്ന ഒട്ടുമിക്ക മലയാളി സംഗീത പരിപാടികളിലെയും നിറ  സാന്നിധ്യവുമാണ്. യു കെ യിൽ ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് എല്ലാ വർഷവും നടക്കുന്ന സെവൻ  ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായ   ഡെന്നയുടെ  പിതാവ് ജോമോൻ മാമ്മൂട്ടിൽ നിരവധി ആൽബങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

 

മലയാളത്തിന്റെ വാനമ്പാടി കെ എസ ചിത്ര യു കെ യിൽ സന്ദർശനം നടത്തിയപ്പോൾ ചിത്രച്ചേച്ചിക്കു മുൻപിൽ പാട്ട് പാടുവാൻ ഉള്ള അവസരവും ഡെന്നക്ക്  ലഭിച്ചിരുന്നു, ഡെന്ന യുടെ സഹോദരൻ  ഡിയോണിന്റെ പ്രഥമ  ദിവ്യകാരുണ്യ സ്വീകരണത്തോടനുബന്ധിച്ച്  കഴിഞ്ഞ ഓഗസ്റ്റിൽ നാട്ടിൽ നടന്ന കേരളത്തിലെ പ്രമുഖ ക്രിസ്തീയ ഗായകരെയും, സംഗീതജ്ഞരെയും പങ്കെടുപ്പിച്ചുകൊണ്ട് നടന്ന സംഗീത നിശയും  വാർത്തയായിരുന്നു .

സെലിബ്രന്റ്‌സ് ഇന്ത്യക്കുവേണ്ടി ഈ ആൽബം നിർമ്മിച്ചിരിക്കുന്നത് ഷൈമോൻ  തോട്ടുങ്കലും, ബിജോ ടോം  ആണ്.ഗാനത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അമേരിക്കൻ മലയാളിയായ സ്കറിയ ജേക്കബ് ആണ്.  സുനിൽ വി ജോയി  നിർമ്മാണ നിർവഹണവും നിർവഹിച്ചിരിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more