1 GBP = 105.79
breaking news

സ്പൈസി പനീര്‍ ചില്ലി തയ്യാറാക്കുന്ന വിധം

സ്പൈസി പനീര്‍ ചില്ലി തയ്യാറാക്കുന്ന വിധം

സണ്ണിമോൻ പി മത്തായി

ചേരുവകള്‍

പനീര്‍ -250 ഗ്രാം (ക്യുബ്‌സ് ആയി മുറിച്ചത് )

കോണ്‍ഫ്ളോര്‍ -100 ഗ്രാം

ക്യാപ്സിക്കം -1 എണ്ണം (ചെറിയ സ്‌ക്വയര്‍ ആയി മുറിച്ചത് )

സവാള -1 എണ്ണം (ചെറിയ സ്‌ക്വയര്‍ ആയി മുറിച്ചത് )

വെളുത്തുളളി -5 അല്ലി

കുരുമുളകുപൊടി -അര ടീസ്പൂണ്‍

പച്ചമുളക് -3 എണ്ണം

വെജിറ്റബിള്ള്‍ സ്റ്റോക് -150 എം.എല്‍

സോയാസോസ് -1 ടീസ്പൂണ്‍

ചില്ലി സോസ് -1 ടീസ്പൂണ്‍

ടൊമാറ്റോ സോസ് -1 ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

ഓയില്‍ -പനീര്‍ വറക്കുവാന്‍ ആവശ്യത്തിന്

സ്പ്രിങ് ഒണിയന്‍ -ഗാര്‍ണിഷിങ്ങിന്

പാചകം ചെയ്യുന്ന വിധം

പനീര്‍ ചെറിയ ക്യുബ്‌സ് ആയി മുറിക്കുക. കോണ്‍ഫ്ളോര്‍ (75 ഗ്രാം) കുരുമുളകുപൊടി, ഉപ്പ്, വെള്ളം എന്നിവ കലര്‍ത്തി നല്ല കട്ടിയുള്ള ഒരു ബാറ്റര്‍ പരുവത്തിലാക്കുക. പനീര്‍ കഷ്ണങ്ങള്‍ ഇതില്‍ മുക്കി വറുക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നതു വരെ വറുക്കണം. മറ്റൊരു പാനില്‍ ഓയില്‍ ചൂടാക്കി ഇതില്‍ വെളുത്തുള്ളി ചതച്ചിട്ട് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് സവാള അരിഞ്ഞത്, ക്യാപ്സിക്കം അരിഞ്ഞത് എന്നിവ ചേര്‍ത്തിളക്കുക.അല്‍പം വഴന്നു കഴിയുമ്പോള്‍ ഇതിലേക്ക് പച്ചമുളക് അരിഞ്ഞത്, വെജിറ്റബില്‍ സ്റ്റോക്, എന്നിവ ചേര്‍ത്തിളക്കി ചെറുതായി തിളപ്പിക്കുക. കൂടെ എല്ലാ സോസുകളും ചേര്‍ക്കണം. ഇതു തിളക്കുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. ബാക്കിയുള്ള കോണ്‍ഫ്ളോര്‍ 100 എം.എല്‍ വെള്ളത്തില്‍ കലത്തി ഇതിലേക്ക് ചേര്‍ത്തിളക്കുക. ഗ്രേവി കുറുകി പനീരില്‍ പിടിച്ചു കഴിയുമ്പോള്‍ സ്പ്രിങ് ഒണിയന്‍ കൊണ്ട് ഗാര്‍ണിഷ് ചെയ്ത് ചൂടോടെ സെര്‍വ് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more