1 GBP = 106.75
breaking news

തിരുപ്പിറവിയുടെ നന്മ മനസില്‍ നിറച്ച് ഇന്ന് ക്രിസ്തുമസ്

തിരുപ്പിറവിയുടെ നന്മ മനസില്‍ നിറച്ച് ഇന്ന് ക്രിസ്തുമസ്

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെങ്ങും തിരുപ്പിറവിയുടെ നന്മ മനസില്‍ നിറച്ച് ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. വിശ്വാസ ദീപ്തിയില്‍ വിണ്ണിലും മണ്ണിലും നക്ഷത്രവെളിച്ചം നിറച്ച് വിശ്വാസികള്‍ പുണ്യരാവിനെ എതിരേറ്റു. തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി ആയിരക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു.

“ഇതാ സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത നിങ്ങളെ ഞാൻ അറിയിക്കുന്നു.നിങ്ങൾക്കായി ഒരു രക്ഷകൻ,കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു”.ക്രിസ്തുമസ് സന്തോഷം പകരുന്ന ഒരു ഓർമയാണ്.പങ്കുവെയ്ക്കലിന്റെയും സ്നേഹത്തിന്റെയും ഊഷ്മളത ഏറ്റവും കൂടുതൽ അനുഭവിച്ചറിയുന്ന നാളുകൾ.നക്ഷത്രവിളക്കുകൾ തൂക്കിയും,മധുരപലഹാരങ്ങൾ പങ്കുവെച്ചും,പുത്തനുടുപ്പുകൾ ധരിച്ചും,പുൽക്കൂടുകൾ അലങ്കരിച്ചും,കൊടിതോരണങ്ങൾ ചാർത്തിയും,മിന്നും ലൈറ്റുകളാൽ വീടും പരിസരവും മനോഹരമാക്കിയും ക്രിസ്തുമസ് സന്തോഷത്തിന്റെ ഉത്സവമാക്കി നാം മാറ്റുന്നു.നാനാജാതി മതസ്ഥരും സന്തോഷത്തിന്റെ ഈ ഉത്സവത്തിൽ പങ്കെടുക്കുന്നത് നമ്മുക്ക് കാണാനാവും.

ഭൂമിയില്‍ സന്മസുള്ളവര്‍ക്ക് സമാധാനം പ്രഖ്യാപിച്ച വലിയ ഇടയന്റെ ജനനം വാഴ്ത്തുകയാണ് ലോകം. യുകെയിലും വിവിധ അസോസിയേഷനുകളും ദേവാലയങ്ങളും കേന്ദ്രീകരിച്ച് ഇതിനകം തന്നെ ക്രിസ്തുമസ് കരോൾ നടന്നു കഴിഞ്ഞു. ക്രിസ്തുമസ് ആഘോഷ പരിപാടികളും വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ട്.

എല്ലാ മലയാളികൾക്കും യുക്മ ന്യൂസിന്റെ ക്രിസ്തുമസ് ആശംസകൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more