1 GBP = 110.31

ഡാർട്ഫോർഡ് മലയാളീ അസോസിയേഷന് നവ നേതൃത്വം! സുരേന്ദ്രൻ ആരക്കോട്ട് പ്രസിഡന്റ്, ടോമി ഉത്തുപ്പൻ സെക്രട്ടറി; പുതുമുഖങ്ങളെ അണിനിരത്തിയ എക്സിക്യൂട്ടീവ് കമ്മിറ്റി!!

ഡാർട്ഫോർഡ് മലയാളീ അസോസിയേഷന് നവ നേതൃത്വം! സുരേന്ദ്രൻ ആരക്കോട്ട് പ്രസിഡന്റ്, ടോമി ഉത്തുപ്പൻ സെക്രട്ടറി; പുതുമുഖങ്ങളെ അണിനിരത്തിയ എക്സിക്യൂട്ടീവ് കമ്മിറ്റി!!

ഗ്രെയ്റ്റർ ലണ്ടന്റെ കിഴക്കൻ അതിർത്തിയോടു ചേർന്നുകിടക്കുന്ന ഡാർട്ഫോർഡിലെ മലയാളീ സമൂഹത്തിന്റെ സാമൂഹ്യ ജീവിതത്തിൽ വർഷങ്ങളായി വഴികാട്ടിയായ ഡാർട്ഫോർഡ് മലയാളീ അസോസിയേഷന്റെ (DMA) അടുത്ത 2 വർഷത്തേക്കുള്ള നേതൃനിരയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ ആരക്കോട്ടിന്റെയും ജനറൽ സെക്രട്ടറി ശ്രീ ടോമി ഉത്തുപ്പന്റെയും നേതൃത്വത്തിലുള്ള പന്ത്രണ്ടഅംഗ സമിതിയായിരിക്കും ഡി.എം.എ യുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക!

ഡാർട്ഫോർഡ് വാളർ പാർക്ക് പവലിയനിൽ വെച്ച് നടന്ന ജനറൽ ബോഡി മീറ്റിംഗിലാണ് പുതിയ ഭാരവാഹികൾക്കായുള്ള തെരഞ്ഞെടുപ്പ് നടത്തപ്പെട്ടത്. ബിനേഷ് കെ.സി യാണ് പുതിയ ട്രഷറർ. വൈസ്-പ്രസിഡന്റ് ആയി ലിസ്സി ഫ്രാൻസിസും ജോയിന്റ് സെക്രട്ടറിയായി നിഷ സണ്ണിയും തെരഞ്ഞെടുക്കപ്പെട്ടു.

ഇത്തവണ കഴിയുന്നത്രയും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് എക്സിക്യൂട്ടീവ് കമ്മിറ്റി നവീകരിച്ചത്. എബി സെബാസ്റ്റ്യൻ, ജെറിൻ ജോസ്, ജോഷി കുളത്തുങ്കൽ, പ്രദീപ് മേനോൻ, റെനോൾഡ് മാനുവൽ, സീമ മിൽട്ടൺ, ടോണി ജോസ് എന്നീ എക്സിക്യൂട്ടീവ് അംഗങ്ങൾ അടങ്ങുന്നതാണ് പുതിയ ഭരണ സമിതി.

ഒരു പതിറ്റാണ്ടിൽപ്പരം വര്ഷങ്ങളുടെ പാരമ്പര്യമുള്ള ഡാർട്ഫോർഡ് മലയാളീ അസോസിയേഷൻ യുക്മയിൽ അംഗമായതും, സൗത്ത് ഈസ്റ്റ് റീജിയണിലെ പ്രബലമായ അംഗ അസ്സോസിയേഷനുകളിൽ ഒന്നുമാണ്. സൗത്ത് ഈസ്റ്റ് റീജിയൻ മാസങ്ങൾക്കുമുമ്പ് ഹേയ്‌വാർഡ്‌സ് ഹീത്തിൽ സംഘടിപ്പിച്ചിരുന്ന സ്പോർട്സ് മീറ്റിലും, ഇക്കഴിഞ്ഞ ദിവസം റെഡ്‌ഡിങ് നഗരത്തിൽവെച്ചു നടത്തിയ കലാമേളയിലും ഡി.എം.എ യുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അതുപോലെതന്നെ, യുക്മ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷെഫീൽഡിൽ സംഘടിപ്പിക്കപ്പെട്ട കേരളം പൂരം – 2019 നോടനുബന്ധിച്ചു നടത്തിയ വള്ളം കളിയിലും മെഗാ തിരുവാതിരയിലും ഡി.എം. എ യുടെ ഒരു വൻ സംഘം ആവേശകരമായ പങ്കാളിത്തം കാഴ്ചവെക്കുകയുണ്ടായി!

പുതിയ കമ്മിറ്റിക്ക് ഡി.എം.എയിൽ പുത്തൻ ആശയങ്ങളും അഭിമാനാര്ഹങ്ങളായ നേട്ടങ്ങളും ആവിഷ്കരിക്കാൻ കഴിയുമാറാകുമെന്നു പ്രത്യാശിക്കുന്നു!

ഡി.എം.എയിൽനിന്ന്, സൗത്ത് ഈസ്റ്റ് റീജിയനെ പ്രതിനിധീകരിച്ചുകൊണ്ട് യുക്മ നാഷണൽ വൈസ്-പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീ എബി സെബാസ്റ്റ്യൻ ഇപ്പോഴത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗമാണെന്നുള്ളതും, നിയുക്ത പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ ആരക്കോട്ട് നിലവിലെ യുക്മ ന്യൂസ് ടീമിൽ അസ്സോസിയേറ്റ് എഡിറ്റർ ആണെന്നുള്ളതും ഈ സംഘടനക്ക് വരും നാളുകളിൽ യുക്മയുമായി കൈകോർത്ത് പ്രവർത്തിക്കാൻ കൂടുതൽ ആവേശം പകരുമെന്നുറപ്പിക്കാം!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more