1 GBP = 105.84

ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി

ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി

ഫിഫ പുറത്തിറക്കിയ പുതിയ റാങ്കിങ് പട്ടികയില്‍ ഇന്ത്യക്ക് നേരിയ തിരിച്ചടി. ഇന്ന് പുറത്തിറക്കിയ പുതിയ പട്ടികയില്‍ 104 ാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം ഇടം പിടിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ 101 ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ജൂലൈയില്‍ രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 103 ലേക്ക് ഇറങ്ങി. ഇപ്പോഴിതാ ഒരു സ്ഥാനം കൂടി നഷ്ടപ്പെട്ട് 104 ലേക്ക് ഇന്ത്യന്‍ ടീം എത്തി. ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ, കരുത്തരും ഏഷ്യൻ കപ്പ് ജേതാക്കളുമായ ഖത്തറിനെതിരെ സ്വപ്നതുല്യമായ സമനില നേടിയെങ്കിലും അത് റാങ്കിങില്‍ ഇന്ത്യക്ക് ഗുണമായില്ല. ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ ഉജ്വല സേവുകളാണ് ഇന്ത്യയ്ക്കു സമനില നേടിക്കൊടുത്തത്. ഇനി വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മികച്ച ഫലമുണ്ടാക്കിയാല്‍ മാത്രമെ ഇന്ത്യക്ക് റാങ്കിങില്‍ എന്തെങ്കിലും മുന്നേറ്റമുണ്ടാക്കാന്‍ കഴിയൂ.

പുതിയ റാങ്കിങില്‍ ബെല്‍ജിയം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ഒരു സ്ഥാനം നഷ്ടപ്പെട്ട് ബ്രസീല്‍ മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ഒരു സ്ഥാനം മെച്ചപ്പെടുത്തി പോര്‍ച്ചുഗല്‍ അഞ്ചാം സ്ഥാനത്തുമാണുള്ളത്. ഉറുഗ്വേ, സ്‍പെയിന്‍, ക്രോയേഷ്യ, കൊളംബിയ, അര്‍ജന്റീന എന്നിവരാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ള മറ്റുള്ള ടീമുകള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more