1 GBP = 106.75
breaking news

തിരുവോണാശംസകൾ

തിരുവോണാശംസകൾ

മലയാളികളുടെ ആഗോള ഉൽസവമായ ഓണം അവർ ലോകമെങ്ങും ആഘോഷിക്കുകയാണ്‌. ലോകത്തെവിടെയായാലും മലയാളികൾ ഓണം ആഘോഷിക്കാൻ മറക്കില്ല. അതിൽ മതവും ജാതിയുമൊന്നുമില്ല. ഓണ സദ്യയും, പുത്തൻ പുടവകളും, ഓണക്കളികളും….. ആഘോഷങ്ങളുമായി ഇന്ന് മലയാളികൾ കേരളത്തിലും പുറത്തും തിരക്കിലാണ്‌. മനസും വയറും ഇന്ന് ഒരുപോലെ നിറയുന്നു ആഹ്ളാദിക്കുന്നു.കേരളം ഭരിച്ചിരുന്ന പ്രജാക്ഷേമ തത്പരനായിരുന്ന മഹാബലി എന്ന അസുര ചക്രവര്‍ത്തി ആണ്ടിലൊരിക്കല്‍ പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം എന്നാണ് ഐതീഹ്യം. കേരളം സൃഷ്ടിച്ച പരശുരാമന്‍ കേരളം സന്ദര്‍ശിക്കുന്നതിന്‍റെ സ്മരണയായാണ് ഓണം ആഘോഷിക്കുന്നതെന്നും ഒരു വിശ്വാസം ഉണ്ട്.

കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരൽ കൂടിയാകുന്നു യുകെ മലയാളികളുടെ ഓണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം തന്നെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഓണാഘോഷങ്ങൾ സംഘടിപ്പിച്ച് വരുന്നു. ഓണപ്പാട്ടും ചെണ്ടമേളവും മാവേലിയെ വരവേൽക്കലും സദ്യയൊരുക്കലും കൂടാതെ മുതിർന്നവരും കുട്ടികളും സംഘടിപ്പിക്കുന്ന കലാവിരുന്നുകളുമാണ് മലയാളികളുടെ ഓണാഘോഷങ്ങളിൽ പ്രധാനം. കഴിഞ്ഞ ഓണക്കാലത്തെ പ്രളയം പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങൾക്ക് തടയിട്ടെങ്കിലും ദുരന്തബാധിതർക്ക് സഹായമെത്തിച്ച് കൊണ്ടായിരുന്നു യുകെ മലയാളികളുടെ ഓണം.

പരസ്പര സ്നേഹവും ഐക്യവും കെട്ടിപ്പെടുക്കാനായി വീണ്ടുമൊരു പൊന്നോണം…. എല്ലാ മാന്യ വായനക്കാർക്കും യുക്മ ന്യൂസ് ടീമിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more