1 GBP = 106.75
breaking news

രുചിയേറും ചിക്കൻ മാരിനേഷൻ; പാചകം ചെയ്യാം…

രുചിയേറും ചിക്കൻ മാരിനേഷൻ; പാചകം ചെയ്യാം…

സണ്ണിമോൻ. പി.മത്തായി

ചിക്കന്‍ മാരിനേഷന് ആവശ്യമുള്ള ചേരുവകള്‍
ബേബി ചിക്കന്‍ -800 ഗ്രാം ഉള്ള ഒരു ഫുള്‍ ചിക്കന്‍
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് -2 ടേബിള്‍സ്പൂണ്‍
മുളക് പൊടി -2 ടേബിള്‍ സ്പൂണ്‍
ഗരം മസാല -1 ടേബിള്‍സ്പൂണ്‍
ക്രഷ് ഡ് റെഡ് ചില്ലി -2 ടേബിള്‍ സ്പൂണ്‍
ലെമണ്‍ ജ്യൂസ് -1 എണ്ണതിന്റെ
റോസ് വാട്ടര്‍ -50 എം.എല്‍
സോസിന് ആവശ്യമുള്ള ചേരുവകള്‍
വറ്റല്‍ മുളക് -5 എണ്ണം
ജിഞ്ചര്‍ ഗാര്‍ലിക് ചില്ലി മിക്‌സ് -1 സ്പൂണ്‍
മുളക് പൊടി -1/2 ടേബിള്‍ സ്പൂണ്‍
ഗരം മസാല -1/2 ടേബിള്‍സ്പൂണ്‍
ക്യാപ്‌സിക്കം -ഒരെണ്ണം റൗണ്ട് ആയി കട്ട് ചെയ്തത്
തക്കാളി -ഒരെണ്ണം റൗണ്ട് ആയി കട്ട് ചെയ്തത്
സബോള -2 എണ്ണം (ഒരെണ്ണം റൗണ്ട് ആയി കട്ട് ചെയ്തത്,ഒരെണ്ണം നന്നായി ചോപ് ചെയ്തത് )
ടൊമാറ്റോ സോസ് -1 ടേബിള്‍സ്പൂണ്‍
റോസ് വാട്ടര്‍ – 50 എം.എല്‍
ക്രഷ്ഡ് റെഡ് ചില്ലി -1/2 ടേബിള്‍ സ്പൂണ്‍
കോക്കനട്ട് ഓയില്‍ -50 എം.എല്‍
കറി ലീഫ് -1 തണ്ട്
തേങ്ങാ -1/ 2 തേങ്ങാ ചിരകിയത്
പാചകം ചെയ്യുന്ന വിധം
ചിക്കന്‍ മാരിനേഷന്‍-ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, മുളകുപൊടി, ഗരം മസാല, ഉപ്പ്, റോസ് വാട്ടര്‍, ക്രഷ്ഡ് റെഡ് ചില്ലി, ലെമണ്‍ ജ്യൂസ് എന്നിവ നന്നായി മിക്‌സ് ചെയ്ത് ഒരു പേസ്റ്റ് ആക്കി എടുത്തു ബേബി ചിക്കനില്‍ നന്നായി തേച്ചു പിടിപ്പിക്കുക. മസാല പേസ്റ്റ് ചിക്കനില്‍ സെറ്റ് ആകുന്ന സമയത്തു സോസ് ഉണ്ടാക്കി എടുക്കാം. ഒരു നല്ല കാടായി എടുത്ത് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് വറ്റല്‍മുളക് ജിഞ്ചര്‍ ഗാര്‍ലിക് ചില്ലി, നന്നായി ചോപ് ചെയ്തു വെച്ചിരിക്കുന്ന സബോളയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേയ്ക്ക് 1/2 ടീസ്പൂണ്‍ മുളകുപൊടി 1/2 ടീസ്പൂണ്‍ ഗരം മസാല ചേര്‍ത്തിളക്കി നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് റൗണ്ട് ആയി അരിഞ്ഞു വച്ചിരിക്കുന്ന സബോള, ക്യപ്‌സിക്കം ടൊമാറ്റോ, കറിവേപ്പില, തേങ്ങാ ചിരകിയത് എന്നിവ കൂടി ചേര്‍ത്ത് മൂപ്പിക്കുക. ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ അല്‍പം വെള്ളം ചേര്‍ത്ത് സോസ് ആക്കി എടുക്കുക. ഇതിലേക്ക് ടൊമാറ്റോ സോസ്, ക്രഷ്ഡ് റെഡ് ചില്ലി ആവശ്യത്തിന് ഉപ്പും അല്‍പം റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് തിളപ്പിക്കുക. മസാല പിടിപ്പിച്ചു വെച്ചിരിക്കുന്ന ചിക്കന്‍ ഒരു പാനില്‍ ഓയില്‍ ചൂടാക്കി വറുത്തെടുത്തു ഈ സോസില്‍ ചേര്‍ത്ത് നന്നായി വറ്റിച്ചെടുക്കുക. (അല്‍പം കളറും അജിനോമോട്ടോ കൂടി ചേര്‍ത്താല്‍ നല്ല ഗ്ലൈസിങ് കിട്ടും) കുഞ്ഞി കോഴി തുള്ളിച്ചത് റെഡി. വിവിധ തരം സാലഡുകള്‍ കൊണ്ട് അലങ്കരിച്ച പ്ലേറ്റില്‍ കുഞ്ഞിക്കോഴി തുള്ളിച്ചത് സെര്‍വ് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more