1 GBP = 106.75
breaking news

സതേൺ വാട്ടർ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; നഷ്ടപരിഹാരമായി നൽകേണ്ടത് 126 മില്യൺ പൗണ്ട്

സതേൺ വാട്ടർ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; നഷ്ടപരിഹാരമായി നൽകേണ്ടത് 126 മില്യൺ പൗണ്ട്

ലണ്ടൻ: പ്രമുഖ ജല സേവന ദാതാക്കളായ സതേൺ വാട്ടർ കമ്പനി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതായി കണ്ടെത്തി. റെഗുലേറ്ററി അതോറിറ്റിയായ ഓഫ്‌വാട്ട് ആണ് കമ്പനിക്കെതിരെ ഗുരുതരമായ വീഴ്ച കണ്ടെത്തിയത്. കമ്പനിയുടെ വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റുകളിലേക്ക് മലിനജല ചോർച്ച കണ്ടെത്തിയത് പരിഹരിക്കാൻ ശ്രമിച്ചില്ല എന്ന ഗുരുതരമായ തെറ്റാണ് കമ്പനി വരുത്തിയിട്ടുള്ളതെന്ന് ഓഫ്‌വാട്ട് അറിയിച്ചു. കമ്പനി പിഴയായി നൽകാൻ വിധിച്ചിരിക്കുന്നത് 126 മില്യൺ പൗണ്ടാണ്.

ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരമായി നൽകാൻ 123 മില്യൺ പൗണ്ടും പിഴയായി 3 മില്യൺ പൗണ്ടുമാണ് കമ്പനി നൽകേണ്ടത്. ഇത്രയും വലിയ തുക കമ്പനിക്ക് വിധിക്കുന്നത് ആദ്യമായിട്ടാണ്. 61 പൗണ്ട് വീതം ഓരോ ഉപഭോക്താവിനും തിരികെ നൽകണം 2020/ 21 കാലയളവിൽ റിബേറ്റായി പതിനേഴു പൗണ്ടും തുടർന്നുള്ള നാല് വർഷങ്ങളിൽ പതിനൊന്ന് പൗണ്ട് വീതവുമാണ് റിബേറ്റായി നൽകേണ്ടത്.

ഓഫ്‌വാട്ട് ചീഫ് എക്സിക്യു്ട്ടീവ് റേച്ചൽ ഫ്ലെച്ചർ കമ്പനിയുടെ നടപടി ഗുരുതരമാണെന്ന് പറഞ്ഞു. ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കുള്ള മലിനജല ചോർച്ച മറച്ചു വച്ച് ജനങ്ങളെ വഞ്ചിക്കുന്ന നടപടിയാണ് കമ്പനി സ്വീകരിച്ചത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. സതേൺ വാട്ടർ തലപ്പത്ത് ഇപ്പോൾ പുതു നേതൃത്വമാണ്, പ്ലാന്റുകളിൽ കണ്ടെത്തിയ മലിനജല ചോർച്ച പൂർണ്ണമായും ഇല്ലാതാക്കാനുള്ള നടപടികൾ ഇതിനകം തന്നെ കമ്പനി തുടങ്ങിക്കഴിഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more