1 GBP = 106.74
breaking news

യൂണിസൺ ദേശീയ പ്രതിനിധി സമ്മേളനം ലിവർപൂളിൽ………. അന്തർദേശീയ തൊഴിലാളി സംഘടനാ നേതാക്കൾ പങ്കെടുക്കും…………. സമ്മേളനത്തിലെ മലയാളി സാന്നിദ്ധ്യവും ശ്രദ്ധേയമാകും

യൂണിസൺ ദേശീയ പ്രതിനിധി സമ്മേളനം ലിവർപൂളിൽ………. അന്തർദേശീയ തൊഴിലാളി സംഘടനാ നേതാക്കൾ പങ്കെടുക്കും…………. സമ്മേളനത്തിലെ മലയാളി സാന്നിദ്ധ്യവും ശ്രദ്ധേയമാകും
യു കെ യിലെ ഏറ്റവും വലിയ പൊതുമേഖലാ തൊഴിലാളി സംഘടനയായ യൂണിസന്റെ ദേശീയ പ്രതിനിധി സമ്മേളനം ലിവർപൂളിൽ ഇന്നാരംഭിക്കുകയാണ്. യൂണിസൺ “വാർഷിക പാർലമെന്റ്” എന്ന് ഖ്യാതിനേടിയ ദേശീയ പ്രതിനിധി സമ്മേളനം സംഘടനയുടെ നയങ്ങളും ആഭിമുഖ്യങ്ങളും രൂപീകരിക്കുന്ന പരമോന്നത യോഗമാണ്.
യു കെ യിലെ ഏറ്റവും പ്രഖ്യാതമായ കൺവൻഷൻ സെന്ററുകളിൽ ഒന്നായ എ സി സി ലിവർപൂളിൽ വച്ചാണ് നാല് ദിവസം നീണ്ടുനിൽക്കുന്ന ദേശീയ പ്രതിനിധി സമ്മേളനം നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ആയിരക്കണക്കിന്  പ്രതിനിധികളാണ് സമ്മേളനത്തിന് എത്തിച്ചേരുന്നത്.
യു കെ യിലെ മറ്റു പല തൊഴിലാളി സംഘടനകളെയും പോലെത്തന്നെ യൂണിസണും ലേബർപാർട്ടിയെ പിന്തുണക്കുന്ന പ്രസ്ഥാനമാണ്. ബ്രക്‌സിറ്റ്‌ ചർച്ചകളുടെയും യു കെ സർക്കാരിനെ പുതുതായി നയിക്കാൻ പോകുന്ന നേതാവ് ആരെന്ന അനിശ്ചിതത്വങ്ങളുടെയും പശ്ചാത്തലത്തിൽ ഈ വർഷത്തെ യൂണിസൺ ദേശീയ സമ്മേളനം ഏറെ ശ്രദ്ധേയമാകുന്നു. വിവിധ ലോകരാജ്യങ്ങളിൽനിന്നായി നിരവധി അന്തർദേശീയ തൊഴിലാളി സംഘടനാ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.

ജൂൺ 18 മുതൽ 21 വരെ നടക്കുന്ന യൂണിസൺ ദേശീയ പ്രതിനിധി സമ്മേളനം യുക്മയെ സംബന്ധിച്ചും അഭിമാന നിമിഷങ്ങളാണ്. യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറിയും നിലവിലെ നാഷണൽ പി ആർ ഒ ആൻഡ് മീഡിയ കോർഡിനേറ്ററുമായ സജീഷ് ടോമും ദേശീയ സമ്മേളനത്തിൽ  പങ്കെടുക്കുന്നു. ബേസിംഗ്‌സ്‌റ്റോക്ക്, വിൻചെസ്റ്റർ, ആൻഡോവർ എന്നീ ഹോസ്പിറ്റലുകൾ ഉൾപ്പെടുന്ന ഹെൽത്ത് ബ്രാഞ്ചിന്റെ പ്രതിനിധിയായാണ് സജീഷ് സമ്മേളനത്തിനെത്തുന്നത്. കഴിഞ്ഞ വർഷം യൂണിസൺ ബ്രാഞ്ച് ചെയർമാൻ ആയിരുന്ന സജീഷ് ഈ വർഷം ബ്രാഞ്ചിൽനിന്നുള്ള ലേബർലിങ്ക് ഓഫീസറും, യൂണിസൺ സൗത്ത് ഈസ്റ്റ് റീജിയണൽ ഫൈനാൻസ് സ്ട്രാറ്റജിക് കമ്മറ്റി, വെൽഫെയർ കമ്മറ്റികളിൽ അംഗവുമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more