1 GBP = 110.31

വ്രതശുദ്ധിയുടെ പുണ്യം നേടി ചെറിയ പെരുന്നാള്‍ ആഘോഷം

വ്രതശുദ്ധിയുടെ പുണ്യം നേടി ചെറിയ പെരുന്നാള്‍ ആഘോഷം

വ്രതശുദ്ധിയുടെ പുണ്യം നേടി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. 30 നോമ്പുകളുടെ പുണ്യം നേടിയാണ് വിശ്വാസി സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം നടക്കുകയാണ്.

സര്‍വ്വവും സ്രഷ്ടാവില്‍ അര്‍പ്പിച്ച വ്രതാനുഷ്ഠാനത്തിന്‍റെ ദിനരാത്രങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചാണ് വിശ്വാസ ലോകം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യം ജീവിതത്തിലുടനീളം പുലര്‍ത്തുമെന്ന പ്രഖ്യാപനം കൂടിയാണ് ഈദ് ആഘോഷം. പകല്‍ മുഴുവന്‍ ഭക്ഷണപാനീയം ഉപേക്ഷിച്ച് രാത്രി ദീര്‍ഘമായ തറാവിഹ് നമസ്കാരം നടത്തി പൂര്‍ണ്ണമായും ദൈവത്തിലേക്ക് മടങ്ങിയ ആത്മസംതൃപ്തിയിലാണ് വിശ്വാസികള്‍. പരസ്പരം ആശംസകള്‍ കൈമാറിയും കുടുംബബന്ധങ്ങളും സൗഹൃദങ്ങളും ഊട്ടിയുറപ്പിച്ചുമാണ് വിശ്വാസികള് ഈദ് ആഘോഷിക്കുന്നത്.

മാന്യ വായനക്കാർക്ക് യുക്മ ന്യൂസിന്റെ ഈദ് ആശംസകൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more