1 GBP = 106.06
breaking news

യുക്മ ന്യൂസ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സരം അവസാനിച്ചു; മത്സരത്തിൽ പങ്കെടുത്തത് 4211പേർ

യുക്മ ന്യൂസ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സരം അവസാനിച്ചു; മത്സരത്തിൽ പങ്കെടുത്തത് 4211പേർ

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുക്മ ന്യൂസ് നടത്തിയ പ്രവചന മത്സരത്തിൽ യുകെ മലയാളികളിൽ നിന്ന് ലഭിച്ചത് മികച്ച പ്രതികരണം. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ആര് ജയിക്കും എന്നതായിരുന്നു പ്രവചന മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് ചൂട് കേരളത്തിൽ പടർന്നതോടെ തന്നെ ബ്രിട്ടനിലെ പ്രവാസി മലയാളികളും തിരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി സംഘടനകൾ വഴി തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് വേണ്ടി വിവിധ പ്രചാരണ പരിപാടികളാണ് യുകെയിലെവിടെയും അരങ്ങേറിയത്. തിരഞ്ഞെടുപ്പിന് ശേഷവും ഫലം പ്രവചിക്കാൻ യുക്മ ന്യൂസ് അവസരമൊരുക്കിയിരുന്നു. നാളെയാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം യുക്മ ന്യൂസ് പ്രവചന മത്സരത്തിന്റ ഫലവും വരും ദിവസങ്ങളിൽ അറിയിക്കും.

ഇരുപത് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് വിജയികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം യുക്മ ന്യൂസ് ലിങ്ക് വഴി വായനക്കാർ നൽകിയ മത്സരഫലം പരിശോധിക്കും.  ബ്രിട്ടനിൽ താമസമാക്കിയവർക്കായിരിക്കും മത്സരത്തിൽ പങ്കെടുക്കാനാവുക എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

4211 പേരാണ് യുക്മ ന്യൂസ് പ്രവചന മത്സരത്തിൽ പങ്കെടുത്തത്കൃത്യമായ ഉത്തരം നല്കുന്നവർക്കോ അതിനടുത്ത് ഏറ്റവും അനുയോജ്യമായ തരത്തിൽ ഉത്തരം നൽകിയവരിൽ നിന്ന് ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് യുക്മ ന്യൂസ് സ്‌പോൺസർമാർ ഒരുക്കുന്ന ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. ഒന്നിൽ കൂടുതൽ പേർ ഒരേ ഉത്തരം നൽകുന്ന സ്ഥിതിയുണ്ടായാൽ വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നതായിരിക്കും. വിജയികൾക്ക് യുക്മ സംഘടിപ്പിക്കുന്ന പ്രമുഖ പരിപാടിയിൽ വച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സമ്മാനം നൽകുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more