1 GBP = 106.80
breaking news

സൂപ്പർമാർക്കറ്റുകളിൽ സെൽഫ് സർവീസ് ടില്ലുകൾ ഉപയോഗിക്കാൻ ഒരു പെൻസ് സർവീസ് ചാർജ്ജ്; ബ്രെക്സിറ്റ്‌ യുവാക്കളിലും മധ്യവയസ്‌കരിലും ഉണ്ടാക്കിയ വിടവ് നികത്താനാണെന്ന് വിശദീകരണം; എന്തിന്???

സൂപ്പർമാർക്കറ്റുകളിൽ സെൽഫ് സർവീസ് ടില്ലുകൾ ഉപയോഗിക്കാൻ ഒരു പെൻസ് സർവീസ് ചാർജ്ജ്; ബ്രെക്സിറ്റ്‌ യുവാക്കളിലും മധ്യവയസ്‌കരിലും ഉണ്ടാക്കിയ വിടവ് നികത്താനാണെന്ന് വിശദീകരണം; എന്തിന്???

ലണ്ടൻ: സൂപ്പർമാർക്കറ്റുകളിൽ സെല്ഫ് സർവീസ് ടില്ലുകൾ ഉപയോഗിക്കുന്നതിന് ഇനി അധികം പണം നൽകണം. ഓരോ പ്രാവശ്യവും ടില്ലുകൾ ഉപയോഗിക്കുമ്പോൾ അധികമായി ഒരു പെൻസ് നല്കണമെന്നാണ് പുതിയ നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാർലമെന്ററി സമിതിയുടെ ക്രോസ്സ് പാർട്ടി ചർച്ചകൾക്കൊടുവിലാണ് പുതിയ നിർദ്ദേശം പുറത്ത് വന്നത്. എന്നാൽ ഇതിന് കാരണമായി പറയുന്നതോ ബ്രെക്സിറ്റ്‌. ബ്രെക്സിറ്റ്‌ മൂലം യുവാക്കൾക്കിടയിലും മധ്യവയസ്കർക്കിടയിലും രൂപം കൊണ്ട വിടവ് നികത്താനാണ് അധികമായി നേടുന്ന ഈ പണം ഉപയോഗിക്കുന്നു എന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാൽ എന്തിനാണ് ഇത്തരത്തിൽ പണം ഈടാക്കാൻ സാധാരനക്കരെ പിഴിയുന്നത്. ബ്രെക്സിറ്റ്‌ നടപ്പിലാക്കാൻ കഴിയാതെ ദീർഘശ്വാസം വലിക്കുന്ന സർക്കാരും, നടപ്പിലാക്കണമെങ്കിൽ തങ്ങൾ പറയുന്ന ആവശ്യങ്ങൾ അംഗീകരിച്ചേ പറ്റൂവെന്ന വാശിയുമായി നിൽക്കുന്ന പ്രതിപക്ഷവും. ഇതിനിടയിൽ എവിടെയാണ് സാധാരണ ജനങ്ങൾക്ക് സ്ഥാനം. ഭരണ പ്രതിപക്ഷ നേതാക്കൾ നടത്തുന്ന ചക്കളത്തിപ്പോരിന് ജനങ്ങൾ എന്തിന് ബലിയാടാവണം. ബ്രെക്സിറ്റ്‌ മൂലമുണ്ടായ വേർതിരിവുകൾ നേരിടുന്നതിന് വേണ്ടി വരുന്നത് ഏകദേശം മുപ്പത് മില്യൺ പൗണ്ട് വേണ്ടി വരുമെന്നാണ് കണക്ക്. സാധാരണക്കാരായ ജനങ്ങളെ ഒഴിവാക്കി ഇത് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് തന്നെ കണ്ടെത്തണം.

ബ്രെക്സിറ്റ്‌ നടപ്പിലാക്കുന്നതിന് ജനങ്ങൾ നൽകിയ അംഗീകാരം നടപ്പിലാക്കാൻ ശ്രമിക്കാതെ ഭരണ പ്രതിപക്ഷങ്ങൾ നടത്തുന്ന വാക്പോരുകൾ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. വ്യക്തമായ കരാറുകൾ നേടിയെടുക്കുന്നതിലുപരി തങ്ങളുടെ വാദങ്ങൾ അംഗീകരിക്കുന്നോ എന്നാണ് രാഷ്ട്രീയ പാർട്ടികൾ ഉറ്റുനോക്കുന്നത്. ഈ സ്ഥിതി മാറണമെന്നാണ് ലേഖകന്റെ അഭിപ്രായം. ബ്രെക്സിറ്റ്‌ നടപ്പിലാക്കുന്നതിന് ഇരുപക്ഷവും ധാരണയിലാകണം, അല്ലാതെ ബ്രെക്സിറ്റിന്റെ ഉത്തരവാദിത്വം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more