1 GBP = 106.75
breaking news

കാബൂളിൽ താലിബാൻ ആക്രമണം; മൂന്ന്​ യു.എസ്​ ഭടൻമാർ കൊല്ലപ്പെട്ടു

കാബൂളിൽ താലിബാൻ ആക്രമണം; മൂന്ന്​ യു.എസ്​ ഭടൻമാർ കൊല്ലപ്പെട്ടു

കാ​ബൂ​ൾ: കാ​ബൂ​ളി​ലെ യു.​എ​സ്​ താ​വ​ള​മാ​യ ബാ​ഗ്രാം വ്യോ​മ​കേ​ന്ദ്ര​ത്തി​നു​ സ​മീ​പം താ​ലി​ബാ​ൻ ബോം​ബാ​ക്ര​മ​ണം. മൂന്നുഭടൻമാർ ഉൾപ്പെടെ നാലു അ​മേ​രി​ക്ക​ൻ പൗരൻമാർ കൊ​ല്ല​പ്പെ​ട്ടു. സ്​​ഫോ​ട​ന​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം. റോ​ഡു​വ​ക്കി​ൽ സ്​​ഥാ​പി​ച്ച ബോം​ബ്​ പൊ​ട്ടി​യ​താ​ണെ​ന്നും അ​ത​ല്ല, ചാ​വേ​ർ സ്​​​ഫോ​ട​ന​മാ​ണെ​ന്നു​ം വ്യ​ത്യ​സ്​​ത റി​പ്പോ​ർ​ട്ടു​ക​ളാ​ണ്​ അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ​നി​ന്ന്​ വ​രു​ന്ന​ത്.

അ​ഫ്​​ഗാ​നി​ലെ യു.​എ​സ്​-​നാ​റ്റോ സ​ഖ്യ​ത്തി​​െൻറ ഏ​റ്റ​വും വ​ലി​യ കേ​ന്ദ്ര​മാ​ണ്​ ബാ​ഗ്രാം. വ​ട​ക്ക​ൻ അ​ഫ്​​ഗാ​നി​ലെ സാ​രി​പു​ൽ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ മ​റ്റൊ​രു ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു അഫ്​ഗാൻ സു​ര​ക്ഷ സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ സൈ​നി​ക, പൊ​ലീ​സ്​ സം​യു​ക്ത കേ​ന്ദ്ര​ത്തി​നു​ നേ​ർ​ക്കാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്ത​വും താ​ലി​ബാ​ൻ ഏ​റ്റെ​ടു​ത്തു. തി​ങ്ക​ളാ​ഴ്​​ച​യി​ലെ സം​ഭ​വ​ത്തോ​ടെ ഈ ​വ​ർ​ഷം അ​ഫ്​​ഗാ​നി​ൽ കൊ​ല്ല​പ്പെ​ട്ട അ​മേ​രി​ക്ക​ൻ ​ൈസ​നി​ക​രു​ടെ എ​ണ്ണം ഏ​ഴാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷം 13 യു.​എ​സ്​ ​ൈസ​നി​ക​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. നി​ല​വി​ൽ 14,000 യു.​എ​സ്​ ​ൈസ​നി​ക​രാ​ണ്​ അ​ഫ്​​ഗാ​നി​സ്​​താ​നി​ലു​ള്ള​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more