മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ , യൂറോപ്പ് , ആഫ്രിക്ക ഭദ്രാസനത്തിലെ സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വർഷംതോറും നടത്തിവരാറുള്ള ഹാശാ ആഴ്ച ശുശ്രൂഷകൾ ഈ വർഷവും ഏപ്രിൽ മാസം പതിമൂന്നാം തീയതി സന്ധ്യ നമസ്കാരത്തോട് കൂടി ആരംഭിക്കുന്നു. ഈ വർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് രേവേർന്റ് ഫാദർ ആശു അലക്സാണ്ടർ ബെൽജിയം നേതൃത്വം നൽകുന്നതാണ്.
കർത്താവിൻറെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന് മുന്നോടിയായുള്ള ഓശാന ശുശ്രൂഷകൾ പതിനാലാം തീയതി ഞായറാഴ്ച രാവിലെ എട്ടര മണി മുതൽ ഗ്ലാസ്ഗോയിൽ ഉള്ള
സെൻറ് ജോൺസ് ദ ഇവാഞ്ചലിക്കൽ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു.
ഏപ്രിൽ പതിനേഴാം തീയതി ബുധനാഴ്ച വൈകിട്ട്
5:00 മുതൽ വിശുദ്ധ കുർബാന സ്ഥാപന ത്തിൻറെ യും, പെസഹായുടെ യും ശുശ്രൂഷകൾ ആരംഭിക്കും.
ലോക ജനത മുഴുവനെയും പാപപരിഹാരാർത്ഥം കാൽവരിയിൽ യാഗമായി തീർന്നു യേശുവിൻറെ വിശുദ്ധമായ ദുഃഖവെള്ളിയുടെ ആചരണം ഏപ്രിൽ മാസം 19 ആം തീയതി രാവിലെ എട്ട് മണിമുതൽ നടത്തപ്പെടുന്നു.
ലോകജനത മുഴുവൻ റെയും പ്രത്യാശയുടെ പ്രതീകമായ ഈസ്റ്ററിൻറെ തിരു കർമ്മങ്ങൾ ഇരുപതാം തീയതി ശനിയാഴ്ച വൈകിട്ട്
5:00മുതൽ നടത്തപ്പെടുന്നു.
ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾ ഇലേക്ക് എല്ലാ വിശ്വാസിസമൂഹത്തെ യും സന്തോഷത്തോടെ സാദരം സ്വാഗതം ചെയ്യുന്നു .
ശുശ്രൂഷ നടക്കുന്ന പള്ളിയുടെ അഡ്രസ്.
St. John the Evangelical Church,
ഇടവകയ്ക്ക് വേണ്ടി,
റെവ, ഫാദർ ടിജി തങ്കച്ചൻ – വികാരി.
ഫോൺ നമ്പർ-07404730297
സുനിൽ കെ ബേബി – ട്രസ്റ്റി.
ഫോൺ നമ്പർ-07898735973
തോമസ് വർഗീസ്- സെക്രട്ടറി.
ഫോൺ നമ്പർ-07712172971
click on malayalam character to switch languages