1 GBP = 105.79
breaking news

ഇന്ദിരാജിക്ക് രാജ്യത്തിന്റെ പ്രണാമം

ഇന്ദിരാജിക്ക് രാജ്യത്തിന്റെ പ്രണാമം

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉരുക്കുവനിതയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്‌ക്ക്‌ രാജ്യം പ്രണാമമര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടിട്ട് മുപ്പത്തിനാലാണ്ടുകള്‍ പിന്നിടുകയാണ് ഇന്ന്. ഇതിഹാസോജ്വലമായ ഒരു യുഗത്തിന് അന്ത്യം കുറിച്ച കറുത്ത ദിനമായിരുന്നു 1984 ഒക്ടോബര്‍ 31.

ഇന്ദിരാഗാന്ധി നിഷ്ഠൂരമായി വധിക്കപ്പെട്ടത് ഈ ദിനമാണ്. ഭാരതജനത തരിച്ചിരുന്നുപോയ ആ വാര്‍ത്ത ലോകം മുഴുവന്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഉരുക്കുവനിതയെന്ന് ലോകമെങ്ങും വിശേഷിപ്പിച്ചിരുന്ന ഇന്ദിരാഗാന്ധി സ്വന്തം സുരക്ഷാ ഭടന്‍മാരുടെ കൈകളാല്‍ വെടിയേറ്റു വീഴുമ്പോള്‍ ഭാരതത്തിന് നഷ്ടപ്പെട്ടത് ശക്തയും ധീരയുമായ ഒരു ഭരണാധികാരിയെയാണ്.

ജവഹര്‍ലാല്‍ നെഹ്‍റുവിന്റെയും കമലാ നെഹ്റുവിന്റെയും മകളായി 1917 നവംബര്‍ ന് ഇന്ദിരാഗാന്ധി ജനിച്ചുവീണത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളെടുത്തിരുന്ന അലഹബാദിലെ തീന്‍മൂര്‍ത്തി ഭവനിലാണ്. ബാല്യകാലം തൊട്ട് സ്വാതന്ത്ര്യത്തിന്റെയും രാജ്യഭരണത്തിന്റെയും ഭരണ തന്ത്രജ്ഞതയുടെയുമെല്ലാം ബാലപാഠങ്ങള്‍ അവര്‍ പഠിച്ചിരുന്നു. അക്കാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ കടന്നുകയറ്റം മനസ്സിലാക്കുന്നതിനായി കുട്ടികളെ ചേര്‍ത്തു രൂപീകരിച്ച സംരക്ഷണ സേനയ്ക്ക് നേതൃത്വം നല്‍കിയത് കേവലം 12 വയസുള്ള ഇന്ദിരയാണ്. 1938ലാണ് ഇന്ദിര ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമാവുന്നത്. 1942ല്‍ പ്രവുഖ പത്ര പ്രവര്‍ത്തകനായിരുന്ന പാര്‍സിയായ ഫിറോസ് ഗാന്ധിയെ വിവാഹം കഴിക്കുമ്പോള്‍ അത് മറ്റൊരു സാമൂഹ്യ മാറ്റത്തിന് കൂടി മാന്ദ്യം കുറിക്കുകയായിരുന്നു.

രാജ്യത്ത് റേഡിയോ സംവിധാനം സാര്‍വത്രികവും ജനകീയവുമാക്കുന്നതില്‍ ഇന്ദിര സുപ്രധാന പങ്ക് വഹിച്ചു. അതേസമയം 14 വന്‍കിട ബാങ്കുകള്‍ ദേശസാല്‍ക്കരിക്കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹമായിരുന്നു.

1984 ഒക്ടോബര്‍ 29ന് ഒറീസയിലെ ഒരു പൊതുസമ്മേളനത്തില്‍ തിങ്ങിക്കൂടിയ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ദിര പറഞ്ഞു:, ഞാന്‍ മരിക്കുകയാണെങ്കില്‍ എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയും രാജ്യത്തെ സുശക്തവും ഊര്‍ജ്ജസ്വലവുമാക്കാന്‍ വേണ്ടിയും ഉപകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രശസ്തിയുടെയും പ്രവര്‍ത്തന മികവിന്റെയും നെറുകയില്‍ നില്‍ക്കെ പൊലിഞ്ഞു പോയ ധീരയായ രാഷ്ട്രീയ നേതാവാണ് ഇന്ദിര.

15 വര്‍ഷം ഇന്ത്യ ഭരിച്ച ഇന്ദിരയെ 1984 ഒക്ടോബര്‍ 31നാണ്‌ സിഖ്‌ ബോഡി ഗാര്‍ഡുകള്‍ കൊലപ്പെടുത്തിയത്‌. തുടര്‍ന്ന്‌ നടന്ന സിഖ്‌ വിരുദ്ധ കലാപത്തില്‍ 3,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. അടിയന്തരാവസ്ഥയാണ്‌ ഇന്ദിരയുടെ ഭരണകാലത്തിലെ കറുത്ത ഏടായി പറയുന്നത്‌. ഇതുതന്നെയാണ്‌ ഇന്ദിരയെന്ന രാഷ്ട്രീയനേതാവിന്റെ പ്രതിഛായയ്‌ക്ക്‌ കളങ്കം തീര്‍ത്തതും. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍, അടിയന്തരാവസ്ഥ എന്നീ തീരുമാനങ്ങളില്‍ ഇന്ദിര പിന്നീട്‌ ദുഖിച്ചിരുന്നുവെന്ന്‌ അവരുടെ സഹചാരികളായിരുന്നു ആര്‍കെ ധവാനും എംഎല്‍ ഫോട്ടേദാറും വെളിപ്പെടുത്തിയിട്ടുണ്ട്‌, രണ്ടു സുപ്രധാന തീരുമാനമങ്ങളും ഉദ്ദേശിച്ച രീതിയിലല്ല പ്രാവര്‍ത്തികമായതെന്നായിരുന്നു അവരുടെ ദുഖം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more