1 GBP = 130.51
breaking news
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
- ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
- അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
- വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും
സ്ത്രീ മനസ്സ് രഹസ്യങ്ങളുടെ തടവറയയോ? മീ. ടു. പുരുഷന്മാരെ പൊളിച്ചടുക്കുമോ? – കാരൂർ സോമൻ
- Oct 12, 2018
ലൈ൦ഗികത ഒരു വ്യക്തിയുടെ സംസ്ക്കാരത്തെയാണ് സൂചിപ്പിക്കുന്നത് കാലാകാലങ്ങളിലായി സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായി ഉപയോഗിക്കുന്നത് ഒരു യാഥാർഥ്യമാണ്. ഇത് ഒരു വ്യക്തിയെ അപമാനിക്കാനും രാഷ്ട്രീയ പകപോക്കൽ, ഗുഡാലോചനകളായി മാറരുത്. കുറെ പകൽ മാന്യന്മാരിൽ ഒളിഞ്ഞിരിക്കുന്ന ഗുഢമായ വാസനയാണ് മത ഭ്രാന്തുപോലുള്ള കാമ ഭ്രാന്ത്. സൂര്യനെല്ലി-ഐസ്ക്രീം-വിതുരയിൽ നിന്നും നമ്മൾ പഠിച്ചത് ഇതൊന്നും അവര്ക് പുത്തരിയല്ല എന്നതാണ്. ഈ മാലിന്യ൦ കഴുകിക്കളഞ്ഞു കോടതി വഴി കുമ്പസാരം നടത്തി ശുദ്ധി ചെയ്തവർ പുറത്തുവരും. അധികാരത്തിന്റ, പ്രശസ്തിതിയുടെ ശീതളച്ഛായയിലിരുന്നാൽ അങ്ങനെ ചില അനുഗ്രഹവരങ്ങൾ ലഭിക്കും. ഇവർ കരുതിയിരിക്കുന്നത് സ്ത്രീകൾ ഇന്ധനം നിറക്കാനുള്ള ഒരു പെട്രോൾ പമ്പ് ആണെന്നാണ്. അവർ വീണ്ടും അനുരാഗസമുദ്രത്തോണിയിൽ മൽസ്യത്തൊഴിലാളികളെപോലെ മാദകലഹരിപൂണ്ട സുന്ദരികളെ തേടി വഞ്ചി തുഴയുന്നു. അവരുടെ വലയിൽ കുടുങ്ങുന്ന സുന്ദരമത്സ്യങ്ങൾ അവരുടെ നഗ്നത വെളിപ്പെടുത്തുന്നു. കാമനുരാഗ ത്തിൽ ഇതുപോലെ ഉ ന്നതന്മാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊത്തു വേട്ടയാടപ്പെടുന്ന ധാരാളം സ്ത്രീകൾ എല്ലാ മേഖലകളിലുമുണ്ട്. അതിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് കലാ രംഗത്തുള്ളവരാണ്. പേരും പ്രശസ്തിയും സമ്പത്തുമുണ്ടാക്കിയ ഹോളിവുഡ് നടിമാർ ഇതിന് തുടക്കം കുറിച്ചു എന്നുമാത്രം. ഇത്തരത്തിലുള്ള സ്ത്രീകളുടെ ജീവിതം ഒരു ദുരന്തമാണ്. പേരിനും പണത്തിനുമായി മനസ്സും ശരീരവും പണയപ്പെടുത്തി ജീവിതത്തിന്റ അടിത്തറ തകർക്കുന്നവർ. സിനിമ ഒരാസ്വാദനമെന്നപോലെ അവർക്ക് ഇതും ഒരാസ്വാദനമാണ്. മനസ്സും ശരീരവും കൂടുതൽ അല്മനാശത്തിലേക് പോകുന്നത് കണ്ടപ്പോഴാണ് ചിലർ ആഞ്ഞടിക്കാൻ തയ്യാറാകുന്നത്. ആ ചതിക്കുഴിയിൽ വീഴാത്തവർ മന്ദസ്മിതം പൊഴിച്ചുകൊണ്ടിരിക്കുന്നു. ഒരു കൂട്ടരാകട്ടെ ജീവിതത്തിൽ വളർച്ച ഉണ്ടാക്കിത്തന്നവരെ സമൂഹത്തിൽ താറടിക്കാൻ തയ്യാറല്ല. ലൈ൦ഗികതയെ വാടകക് എടുത്തവർ. സ്ത്രീത്വ൦ എന്തെന്ന് തിരിച്ചറിയാതെ അന്തസ്സുള്ള സ്ത്രീകൾക് അപമാനമായി നിറപ്പകിട്ടിൽ പൊങ്ങച്ചം കാട്ടി നടക്കുന്നവർ. അവർക്ക് കുട്ടിന്കുറെ ചാനലുകളും മാധ്യമങ്ങളുമുണ്ട്. ഈ കൂട്ടരേ അവർ ആകാശത്തോളമുയർത്തും. മത-രാഷ്ട്രിയ അരാജകത്വം പോലെ ലൈ൦ഗിക അരാജകത്വവും ഇന്ത്യയിൽ വളരുകയാണോ?
തിരശീലക്കുള്ളിൽ അരങ്ങുവാഴുന്ന വീര-ശൂര-പ്രണയ-കാമ വേഷങ്ങൾ കെട്ടിയാടുന്ന സൂപ്പർമാന്മാരുടെ അരമന രഹസ്യങ്ങൾ അങ്ങാടിപ്പാട്ടായി അധികം പുറത്തുവരാറില്ല. പലതും ഒത്തുതീർപ്പിൽ അവസാനിക്കുന്നു. സതി എന്ന ദുരാചാരത്തിൽ വെന്തെരിഞ്ഞ ജീവനുള്ള മാംസംപോലെ എത്രയോ വർഷങ്ങളായി ചുഷണം ചെയ്യപ്പെട്ട സ്ത്രീകൾ അവരുടെ കദന കഥകൾ കൊണ്ടുനടക്കുന്നു. സ്വയം തുറന്നുപറഞ്ഞവർ കുമ്പസാരിക്കട്ടെ. മനഃസമാധാനം നേടട്ടെ. എത്ര സ്ത്രീകൾ ഇത് തുറന്നു പറയും? സ്ത്രീ മനസ്സ് രഹസ്യങ്ങളുടെ തടവറയാണ്. പലതും തുറന്നു പറയില്ല. സ്ത്രീകളുടെ ഈ മനോഭാവത്തിന് മാറ്റമുണ്ടാകണം. ഞാനിത് എഴുതിയതുകൊണ്ടു ആദ്യരാത്രി കിടന്നുറങ്ങി വെള്ളപ്പുടവയിൽ രക്തം കണ്ടില്ല എന്ന് പറഞ്ഞു നിന്റ കന്യകാത്വ൦ ആര് കൊണ്ടുപോയെന്നു നവവധുവിനോട് ചോദിക്കരുത്. അങ്ങനെ ചോദിച്ചാൽ നിങ്ങൾ കന്യകാനാണോയെന്നു തെളിയിക്കണം എന്ന മറുചോദ്യ൦ ചോദിക്കാൻ എത്ര പെൺകുട്ടികൾക്ക് ധൈര്യമുണ്ട്? സ്വന്ത൦ വിടുകളിൽപോലും പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു. ഇത് ഇന്ത്യയിൽ കാണുന്ന പുരുഷാധിപത്യമാണ് വെളിപ്പെടുത്തുന്നത്. അധികാരവും, പേരും പ്രശസ്തിയും എന്തുകൊണ്ട് പാവങ്ങളെ, സ്ത്രീകളെ ചുഷണം ചെയുന്നു. വേട്ടയാടുന്നു?
ഞാൻ 1983 ൽ എന്റ ഭാര്യയുടെ സൗദിയിലേക്കുള്ള ഡോക്ടർസ്, നഴ്സസ്, പാരാമെഡിക്കൽ ഇന്റർവ്യൂമായി ബന്ധപ്പെട്ടു കനോട്ട് പ്ലസിലെ ഏകാന്ത് ഹോട്ടലിൽ എനിക്ക് പോലീസിനെ ഇടപെടുത്തേണ്ട ഒരു കാര്യമുണ്ടായി. പോലീസ് തിരച്ചിലിൽ നേരിട്ട് മനസ്സിലാക്കിയത് അന്ന് ഇരുപതിനായിരം രൂപ ഏജന്റിന് കൊടുത്തു പോകാൻ നിവർത്തിയില്ലാത്ത പല പെൺകുട്ടികളും മുതാളിമാർക് കിടക്ക വിരിച്ചത് ഓര്‍മയിലെത്തി. ഇതുപോലെ പലവിധത്തിൽ സാമൂഹിക സമ്മർദങ്ങൾക് വഴങ്ങി ഇരയാക്കപ്പെടുന്ന, ചുഷണം ചെയ്യപ്പെടുന്ന എത്രയെത്ര സ്ത്രീകൾ. നാം വാർത്തകൾ എത്രമാത്രം വളച്ചൊടിച്ചാലും, പണം വാങ്ങി ഒരാളെ വെള്ള പൂശിയാലും ഒരിക്കൽ സത്യ൦ തെളിയും. ഇന്ന് പുറത്തു വരുന്നത് ആയിരത്തിൽ ഒരാൾ മാത്രമാണ്. ഓരോരുത്തരുടെ സ്വാർത്ഥ താല്പര്യങ്ങൾക് വേണ്ടി സ്വയം കുഴിയിൽ ചാടുന്നവർ പുരുഷന്മാരെ മാത്രം അപമാനിച്ചിട്ട് കാര്യമില്ല. വ്യക്തിത്വ൦ നഷ്ടപെട്ട സ്ത്രീകൾ എന്തിനും തയ്യാറാകും. ആ കുട്ടത്തിൽ എല്ലാ സ്ത്രീകളും വരില്ല. ഒരു സ്ത്രീയുടെ ഇച്ഛക് വിരുദ്ധമായി അവളുടെ ശരീരത്തെ മലിനപ്പെടുത്തിയാൽ അത് തുറന്നു പറയാനുള്ള ആർജ്ജവം ആള്മഭിമാനമുള്ള സ്ത്രീകൾ കാണിക്കണം. അതുപോലെ എത്രയോ പുരുഷന്മാരെ സ്ത്രീകൾ വഞ്ചിച്ചു, പീഡിപ്പിച്ചു. അവർക്കും മി ടു പോലെ ഒരു സംഘടന ആവശ്യമല്ലേ?
ഇന്ത്യയിലെ നീതി പീഠങ്ങൾ കുറച്ചുകൂടി ജാഗ്രത ഈ വിഷയത്തിൽ കാണിച്ചിരുന്നെങ്കിൽ സ്ത്രീകൾ ഇത്രമാത്രം അപമാനിക്കപ്പെടില്ലായിരുന്നു. 2013 ന് മുൻപും ശേഷവും എത്രയോ സ്ത്രീപീഡകർ രംഗത്തു വന്നു. ഈ കോടതികൾക്ക് എത്രപേരെ ജയിലിൽ അടക്കാൻ സാധിച്ചു? എത്രപേര്ക് ജാമ്യ൦ നിഷേധിച്ചു? എത്രയോ കുറ്റവാളികളെ വിശുദ്ധന്മാരായി പുറത്തുവിട്ടു? രാജ്യ-ലോകസഭയിൽ എത്രയോ ജനപ്രതിനിധികൾ സ്ത്രീ പീഡകരായിട്ടുണ്ട്? ഈ സ്ത്രീലമ്പടൻമാർക് കഠിനശിക്ഷ കിട്ടാറില്ല. അതിനാൽ സ്ത്രീകൾ പരാതി പറയാൻ മടിക്കുന്നു. പല മേഖലകളിലും അവർ അടിമകളാണ്. പോലീസ് സ്റ്റേഷനിൽ പോയാലോ അവിടെയും കാമകണ്ണുമായിരിക്കുന്നു കഴുകന്മാരാണ്. എന്തുകൊണ്ട് പോലീസ് സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി ഒരു പ്രത്യക സെൽ പ്രവർത്തിക്കുന്നില്ല? നീതിക്കായി അവര്ക് മുട്ടാൻ വാതിലുകളില്ല. കന്യാസ്ത്രീകളെപോലെ പീഡിപ്പിക്കപ്പെട്ട സ്ത്രീകൾ തെരുവിലിറങ്ങി നീതി വാങ്ങുന്ന ഒരു സമൂഹം സാക്ഷര കേരളത്തിന് അപമാനമല്ലേ? പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾക് തുണയായി ആരാണുള്ളത്? സമൂഹത്തിലെ ഉന്നതർക് എതിരെ ആരെങ്കിലും മുന്നോട്ടു വന്നാൽ അവര്ക് കുടപിടിക്കുന്ന ഭരണകൂടങ്ങൾ, നീതിന്യായ വകുപ്പുകളുണ്ടായാൽ അവിടെയുള്ളത് ഏകാധിപതികളല്ലേ? എന്ത് ജനാധിപത്യ൦? നമ്മുടെ നീതിപീഠങ്ങൾ കുടത്തിൽവെച്ച വിളക്കുപോലെ കത്തികൊണ്ടിരുന്നാൽ സ്ത്രീ പീഡനം ആളികത്തുക തന്നെ ചെയ്യും. പൈശാചികമായ ഈ മൃഗീയതക് കഠിന ശിക്ഷ ഉറപ്പാക്കണം. രക്ഷപ്പെടാനുള്ള വഴികൾ തുറന്നുകൊടുക്കരുത്. മിക്ക ഗൾഫ് രാജ്യങ്ങളിലും ബലാത്സംഗത്തിനുള്ള ശിക്ഷ തല വെട്ടലാണ്. വികസിത രാജ്യങ്ങളിൽ ശിക്ഷകൾ കഠിനമാണ്/. ഇന്ത്യ മഹാരാജ്യത്തു സ്ത്രീ പീഡകർ കൊട്ടാരപൊയ്കയിലെ ഉദ്യാനത്തിൽ പരിചാരകരുമായി ഉല്ലസിക്കുന്ന. ഇത് സ്ത്രീ സമൂഹത്തോടു കാട്ടുന്ന ക്രൂരതയാണ്. എല്ലാ രംഗങ്ങളിലും റോഡുകളിലായാലും പെൺകുട്ടികൾ, സ്ത്രീകൾക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് ശക്തമായ നടപടികൾ വേണം. അതിന് പ്രത്യക സംവിധാനങ്ങളും നിയമപാലകരുമുണ്ടാകണം. സ്ത്രീയുടെ മാനം സംരക്ഷിക്കാൻ അവര്ക് ശിരസ്സുയർത്തി നടക്കാൻ അവസരമൊരുക്കേണ്ടത് നിയമപാലകരാണ്. അമ്മ-പെങ്ങന്മാരെ സ്നേഹിക്കുന്ന പുരുഷന്മാർ അവരുടെ ശത്രുക്കളാകരുത്. സ്ത്രീവിമോചനപോരാട്ടം എന്ന പേരിൽ വീമ്പിളക്കി നടക്കുന്ന വനിതാസംഘടനകൾ മത-രാഷ്ട്രിയക്കാരുടെ അടിമപ്പണി ചെയ്യാതെ നിരാലംബരായ സ്ത്രീകൾക്കൊപ്പം ഇറങ്ങിച്ചെല്ലണം. പെൺകുട്ടികളെ പ്രസവിച്ചിട്ടുള്ള അമ്മമാർക്കു നിശ്ശബ്തരായിരിക്കാൻ എങ്ങനെ സാധിക്കുന്നു? കാമ ഭ്രാന്തുമായി നടക്കുന്ന മനോരോഗികളെ ഇരുമ്പഴിക്കുള്ളിൽ തളക്കാൻ നിയമപാലകർ തയാറാണോ?
മീ ടൂ ഇന്ത്യയിൽ പുരുഷന്മാർക്കു ഒരു മുന്നറിയിപ്പാണ്. ഇത് സ്ത്രീകൾക് മാത്രമല്ല വരും തലമുറക്ക് ആവേശം പകരുന്നു. ഒരാളുടെ
ആല്മാ ഭിമാനത്തെ അനാവശ്യമായി തട്ടിയെടുത്താൽ ആരും പൊട്ടിത്തെറിക്കു൦. അതിൽ പ്രമുഖരെങ്കിൽ ആ പരുക് ആഴത്തിലായിരിക്കും. സാക്ഷരകേരളമേ ഉണരൂ. നമ്മുടെ പെൺകുഞ്ഞുങ്ങളെ,സഹോദരിമാരെ സംരക്ഷിക്കു.
Latest News:

മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’; പത്തൊൻപതാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി, ...
കൊച്ചി: ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി 19 വയസുകാരി കെസിയ ലിസ് മേജോ. ജയ്പ...Kerala
രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി
ഡൽഹിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി. സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ്...Kerala
ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ പരാജയപ്പെടുത്തി’; ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ ...
ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ...Kerala
പാർലമെന്റിന്റെ വർഷകാല സമ്മേളനം പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചില്ല; വിമർശനവു...
ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമാ...Kerala
വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു
സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി വിപുലീകരിച്ചു. പ്രത്യേക ബസുകളിൽ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര...Kerala
ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു
ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഒടുവിൽഭർത്താവ് അറസ്റ്റിൽ. കൊട്ട...Kerala
പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം’; ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ മലപ്പുറ...
പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം, ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ മലപ്പുറ...Latest News
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം. കോതമംഗലം കോടതിയാണ് ജാമ്യം നൽ...Kerala
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’; പത്തൊൻപതാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി, കേരളത്തിന്റെ കെസിയ ലിസ് മെജോ കൊച്ചി: ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി 19 വയസുകാരി കെസിയ ലിസ് മേജോ. ജയ്പൂരിലെ സീ സ്റ്റുഡിയോസിൽ നടന്ന വർണാഭമായ ഗ്രാൻഡ് ഫിനാലെയിലാണ് രാജ്യത്തെമ്പാടുമുള്ള 52 സുന്ദരിമാരെ പിന്നിലാക്കി കെസിയ ‘മിസ് യൂണിവേഴ്സ് ഇന്ത്യ 2026’ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ വിജയി മണിക വിശ്വകർമ കെസിയയെ പുതിയ സൗന്ദര്യറാണിയുടെ കിരീടം ധരിപ്പിച്ചു. വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് ആഗോള മത്സരത്തിൽ ഇനി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ മലയാളി പെൺകൊടിയാണ്
- രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി. സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി.സിജെപി പ്രവർത്തകസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ജൂലൈ 25-ന് നൽകിയ ഉറപ്പുകൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് സി.ജെ.പി. പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റവര്‍ പ്രതിഷേധത്തിൽ പങ്കെടുക്കും. രാജ്യത്തെ യുവതലമുറയോട് സർക്കാർ വഞ്ചന കാണിച്ചെന്ന് സി.ജെ.പി ദേശീയ വർക്കിംഗ് കമ്മിറ്റി വ്യക്തമാക്കി. പ്രതിഷേധം സമാധാനപരമായിരിക്കും. നീറ്റ് ഇരകളുടെ കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുക്കും. ജൂലൈയിലെ സമരത്തില്‍ പൊലീസിന്റെ
- ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ പരാജയപ്പെടുത്തി’; ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ പരാജയപ്പെടുത്തി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിന്റെ പ്രസംഗം പങ്കുവെച്ചാണ് വിമർശനം. മലർന്നു കിടന്നു തുപ്പുന്നവർ നൽകുന്ന സന്ദേശമെന്തെന്ന് അൻവർ ചോദിച്ചു. മന്ത്രിസ്ഥാനം സ്വപ്നം കണ്ടവർ തന്നെ പിന്നിൽ നിന്ന് കുത്തി ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ തനിക്ക് ജാള്യതയുണ്ടെന്നും അൻവർ വ്യക്തമാക്കി. ബേപ്പൂരിൽ സ്ഥാനാർഥി നിർണ്ണയം പാളിയെന്നായിരുന്നു പ്രവീൺ കുമാറിന്റെ വിമർശനം. ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച
- പാർലമെന്റിന്റെ വർഷകാല സമ്മേളനം പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചില്ല; വിമർശനവുമായി കോൺഗ്രസ് ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിൽ വിമർശനവുമായി കോൺഗ്രസ്. മണ്ഡല പുനർനിർണയ ഭേദഗതി ബിൽ കൊണ്ട് വരാൻ നീക്കമെന്നാണ് കോൺഗ്രസ് ആരോപണം. മൂന്നിൽ രണ്ട് ഭൂരിപക്ഷം തേടി, സമ്മേളനം വീണ്ടും ചേരാനാണോ ഇതെന്നാണ് പ്രതിപക്ഷത്തിന്റെ സംശയം. അടിയന്തരമായി സഭ വീണ്ടും വിളിച്ചു ചേർക്കാനാണോ പദ്ധതിയെന്ന് ജയ്റാം രമേശ് കേന്ദ്രത്തോട് ചോദിച്ചു. സഭ ഔദ്യോഗികമായി അവസാനിപ്പിക്കാത്തത് പുതിയ സമ്മേളനം വിളിക്കാതെ തന്നെ നടപടികൾ തുടരാനാണെന്നാണ് കോൺഗ്രസ് ആരോപണം. 2015-ലെ മൺസൂൺ സമ്മേളനത്തിനിടെ
- വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി വിപുലീകരിച്ചു. പ്രത്യേക ബസുകളിൽ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര, ഡീലക്സ്, എക്സ്പ്രസ് ബസുകളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു. നഗരപ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ സൗജന്യം ലഭിയ്ക്കുക. ഒക്ടോബർ രണ്ടിന് പദ്ധതി ആരംഭിയ്ക്കും. പരന്തൂരിലെ വിമാനത്താവള പദ്ധതി റദ്ദാക്കിയതായും മുഖ്യമന്ത്രി സി ജോസഫ് വിജയ് അറിയിച്ചു. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടിയെന്നും കർഷകർക്കൊപ്പമാണ് ടിവികെ സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരന്തൂർ വിഷയത്തിൽ ചർച്ചയ്ക്ക് അവസരം നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മറ്റ് ചർച്ചകൾ ഉള്ളതിനാൽ പിന്നീട് സഭയിലെത്തി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages