1 GBP = 107.18
breaking news
- ‘ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ്
- റിജിത്ത് വധക്കേസ്: ഒൻപത് പ്രതികൾക്കും ജീവപര്യന്തം
- പരീക്ഷകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പേപ്പര്‍ ചോര്‍ച്ചയും ട്യൂഷന് സെന്റര്‍ മത്സരവും
- കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടർ വാഹനവകുപ്പ്
- നേപ്പാളില്‍ ഭൂചലനം; റിക്ടർ സകെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, ഇന്ത്യയിലും പ്രകമ്പനം
- അമ്മു സജീവിൻ്റെ മരണം: കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ
- അച്ഛന്റെ ചിതയാറും മുമ്പ് വേദിയിലെത്തി; അച്ഛനു വേണ്ടി വിജയം നേടി മടങ്ങി; കലോത്സവത്തിലെ നൊമ്പരക്കാഴ്ചയായി ഹരിഹർ
ശബരിമല അയ്യപ്പനെ ക്രൂശ്ശിക്കുന്ന ഭക്തന്മാർ –കാരൂർ സോമൻ
- Oct 04, 2018
ആകാശനീലിമയിലേക് തലയുയർത്തി നിൽക്കുന്ന അയ്യപ്പനും ശബരിമലയും മലയാളികളുടെ പുണ്യമാണ്. വ്രതങ്ങൾ അനുഷ്ഠിച്ചു കൊണ്ട് ആ മഹാദേവനിൽ ശരണം പ്രാപിക്കുന്ന പാവപെട്ട ആരാധകരെ അപമാനിക്കുന്നവിധമാണ് കേരളത്തിലെ സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ടുള്ള സംഘർഷങ്ങൾ ദൈനംദിനം നടക്കുന്നത്. ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത് കേരളത്തിലെ ടി.വി. ചാനലുകളിൽ നടക്കുന്ന ചർച്ചകളാണ്. അതിൽ കൊട്ടൊരിടത്തും പാട്ടൊരിടത്തും എന്ന ഭാവത്തിലാണ് മുടി നീട്ടി വളർത്തിയ ഒരു യൗവനക്കാരന്റ പ്രതികരണങ്ങൾ. ഈ വെക്തി കുനറിയാതെ എപ്പോഴു൦ ഞെളിയുന്നു. പ്രതിപക്ഷ ബഹുമാനമില്ലാതെ തൊണ്ട കിറുന്നു, പൊള്ളയായ പ്രകടനം നടത്തുന്ന, അര മുറി ഇംഗ്ലീഷ് പറയുന്ന ഇത്തരക്കാരെ ചാനൽ ചർച്ചകളിൽ വിളിക്കുന്നത് ഇവരുടെ തൊണ്ട കഴുകി ശുദ്ധി ചെയാനാണോ? അവതാരകർ ഇതിലൊക്കെ രസിക്കുന്നു. മധ്യമ-അധികാര സ്വാധിനമുള്ളവർക് എവിടേയും എന്തും പറയാം, ചെയ്യാം. അതാണ് കലികാല അനുഭവങ്ങൾ. ഇതുപോലുള്ളവരുടെ ലക്ഷ്യ൦ സാമൂഹ്യ നന്മയല്ല മറിച്ചു് ഭരണ കേന്ദ്രങ്ങളിൽ നിന്നും അധികാരത്തിന്റ എന്തെങ്കിലും അപ്പക്കഷണം നാളെ കിട്ടും എന്ന ചിന്തയാണ്. ഇതുപോലുള്ള അരക്ഷിതരെ വിവേകമുള്ള രാഷ്ട്രീയ നേത്രുതും തിരിച്ചറിയണം. എല്ലാം രംഗങ്ങളിലും ഇതുപോലുള്ളവരെ കാണാം. അയ്യപ്പൻ നമുക് തട്ടികളിക്കാനുള്ള പന്താണോ?
കേരളത്തിലെ പ്രാചിന ദേവാലയങ്ങൾ വെറും കാവുകളായിരിന്നു. കാലം മാറിയപ്പോൾ അത് കുരകളായി മാറി. ആ കുട്ടത്തിൽ അയ്യപ്പനും അമ്മക്കും കാവുകളുണ്ടായിരുന്നു. കാലം മുന്നോട്ട് പോയപ്പോൾ അയ്യപ്പൻ ശാസ്താവും ‘അമ്മ ഭഗവതിയുമായി. ദേവി ദേവന്മാരെ പ്രീതിപ്പെടുത്താൻ മനുഷ്യകുരുതി, ആട്, കോഴി ബലി കൊടുത്തു, അതും മാറി. അയിത്ത൦, തൊട്ടുകൂടായിമയും, തീണ്ടിക്കൂടായിമയും ഹിന്ദുമതത്തിലെ അനാചാരമായിരിന്നു. അതും മാറി. അവർണ്ണരായ സ്ത്രീകൾ മാറു മറക്കാൻ പാടില്ല. അഥവ ആരെങ്കിലും മറച്ചാൽ അവരുടെ മുലകളിൽ ചുണ്ണാമ്പ് പുരട്ടി ജന മധ്യത്തിൽ നടത്തും. സുന്ദരികളായ സ്ത്രീകളെ പീഡിപ്പിക്കുക ഇതൊക്കെ അന്നത്തെ സവർണ്ണരുടെ ഒരു ക്രൂരവിനോദമായിരിന്നു. ഇന്നത്തെ ക്രൂരവിനോദങ്ങളാണ് മതം, ഭക്തി. വിശ്വാസം. അതിന് അന്ത്യ൦ കുറിച്ചത് 1825 ൽ വന്ന ക്രിസ്ത്യൻ മിഷനറിയമാരായിരുന്നു. അതിനെത്തുടർന്ന് ഹിന്ദു മതത്തിലെ ശക്തരായ സവർണ്ണർ പാവപെട്ട അവർണ്ണരെ പിഡിപിക്കാൻ തുടങ്ങി. അന്നത്തെ തിരുവതാംകൂർ രാജാക്കന്മാർ സവർണ്ണവർക് ഒപ്പം നിന്ന് ഓശാന പാടിയപ്പോൾ, പീഡനങ്ങൾ തുടന്നപ്പോൾ മദിരാശി ഗവർണരായിരുന്ന ബ്രിട്ടീഷ്‌കാരൻ ലോർഡ് ഹാരിസ് 1859 ൽ അവർ ണ്ണ സ്ത്രീകൾക് മാറ് മറക്കാം എന്ന നിയമമുണ്ടാക്കി സ്ത്രീകളോട് കാട്ടിയ വിവേചനം, അനീതി അവസാനിപ്പിച്ചു. ഇതുപോലെ എത്രയെത്ര ദുരാചാരങ്ങളാണ് ബ്രിട്ടീഷ്കാർ അവസാനിപ്പിച്ചത്. അവർ ഇന്ത്യയിൽ വന്നിലായിരുന്നുവെങ്കിൽ ഇന്ത്യയിലെ പാവങ്ങളുടെ ജീവിതം എത്ര ദുരിതപൂർണ്ണമാകുമായിരിന്നു. ഇന്ന് കാണുന്ന കോടതി വിധി മദിരാശി വിധിയുമായി കുട്ടി വായിക്കാനാണു് എനിക്കിഷ്ട൦. അർത്ഥശൂന്യമായ ദുരാചാരങ്ങൾ, ചട്ടങ്ങൾ ഏതു മതത്തിലായാലും മാറുന്നതിൽ എന്താണ് തെറ്റ്?
സ്ത്രീകളെ ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നയാണ്. അവർ പ്രാചിന കേരളത്തിൽ ജിവിക്കുന്നവരല്ല ആധുനിക കേരളത്തിൽ ജീവിക്കുന്നവരാണ്. ഇത് ശബരിമലയിൽ മാത്രമല്ല മറ്റ് ദേവാലങ്ങളിലും നടപ്പാക്കണം. ഇന്ത്യൻ സ്ത്രീകളെ കൂടുതൽ പുരുഷന്മാരും രണ്ടാം തരക്കാരായി കാണുന്ന പ്രവണത അവസാനിപ്പിക്കണം. എത്രയോ നൂറ്റാണ്ടുകളായി അവർ പീഡിപ്പിക്കപ്പെടുന്നു. അവർ പുരുഷന് കൊട്ടാനുള്ള ചെണ്ടയല്ല. ഇന്ത്യയിൽ പുരുഷനാണ് സ്ത്രീയുടെ കരണത്തു അടിക്കുന്നതെങ്കിൽ വികസിത രാജ്യങ്ങളിൽ പുരുഷനാണ് ആ അടി വാങ്ങുന്നത്. അതിന്റ പ്രധാന കാരണം നിയമങ്ങൾ കഠിനമാണ്. പോലീസ്, കോടതിയൊന്നും രാഷ്ട്രീയക്കാരുടെ താളത്തിനു തുന്നുള്ളുന്ന ഉപകരണങ്ങളല്ല. ഭരണത്തിലുള്ളവർ അവരുടെ പണി ചെയ്താൽ മതി ഇവിടെ ചൊറിയേണ്ട എന്നർത്ഥം. സ്ത്രീകളെ അവർ ബഹുമാനിക്കുന്നു. അതാണ് രാത്രികാലങ്ങളിൽപോലും ഒരു ഭയവുമില്ലാതെ അവർ സഞ്ചരിക്കുന്നത്. ഇതിനൊക്കെ സ്ത്രീകളെ സജ്ജരാക്കേണ്ടത് അറിവും സംസ്കാരവുമുള്ള ഒരു സമൂഹമാണ്. അതിനവർ തയ്യാറല്ലെങ്കിൽ മുന്നോട്ടു വരേണ്ടത് വിദ്യാസമ്പന്നരായ യുവതികളാണ്.
ശബരിമലയിൽ സ്ത്രീകൾ പോകണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത് സ്ത്രീകളാണ്. അവിടെയും പുരുഷാധിപത്യ൦ തല പോക്കുന്നു. മനസ്സുള്ളവർ പോകട്ടെ. മനസ്സില്ലാത്തവർ വീട്ടിലിരിക്കട്ടെ. ജാതി- മതം- രാഷ്ട്രീയ൦ ഇതൊന്നും വിശ്വാസികളുടെ വിഷയമല്ല. ഓരൊ ദേവാലയത്തിലും ആചാരാനുഷ്ടാനങ്ങളുണ്ട്. അതവർ നിർവ്വഹിച്ചുകൊള്ളും. അവർക്ക് പേടി ഭയമില്ലാതെ ആരാധിക്കണം. അവരോടുള്ള ഈ ചിറ്റമ്മ നയം പുരുഷകേസരികൾ അവസാനിപ്പിക്കണം. ഇവിടെ പാരമ്പര്യ൦, ആചാരം, ഏത് വസ്ത്രം ധരിക്കണം, ഏത് മന്ത്ര ചരടു കെട്ടണം, ആർത്തവം ഉണ്ടോ ഇല്ലയോ ഇതൊക്കെ വെറും മുടന്തൻ ചോദ്യങ്ങളാണ്. ഈ മുടന്തൻ ചോദ്യ൦ ചോദിക്കുന്നവർ എന്തുകൊണ്ട് വിവാഹിതരായ പുജാരിമാരെ ശബരിമലയിൽ പൂജ ചെയ്യാൻ അനുവദിക്കുന്നു.? ആദ്യ൦ അവരെയല്ലേ പുറത്താക്കെണ്ടത്?
മുൻപ് സ്ത്രീകൾ ശബരിമലയിൽ പോകാതിരിന്നതിന്റ പ്രധാന കാരണം വൻ മലകളും കാടുകളും വന്യ ജീവികളും അവിടെയുള്ളതുകൊണ്ടാണ്. പുരാതന കാലങ്ങളിൽ പുരുഷന്മാർപോലും മല കയറാൻ ഭയന്നിരിന്നു. സ്വാമിമാർക് ഉള്ളിന്റയൂള്ളിൽ ആശങ്കകളാണ്. അന്ന് സ്വാമിമാർ മലക് പോകുമ്പോൾ അവർ മടങ്ങി വരുന്നതുവരെ വീട്ടുകാർക് കണ്ണീരും നൊമ്പരങ്ങളുമായിരിന്നു. കാക്കകൾക് ബലിച്ചോറുപോലെ വന്യജീവികൾക് മനുഷ്യനും ബലിച്ചോറായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ന് ആരേയും വന്യ ജീവികൾ വന്ന് ആർത്തിയോടെ കൊത്തി വലിക്കുമെന്ന ഭയമില്ല. ആ ഭയമാണോ പുരുഷന്മാർക്കുള്ളത്?
നാരായണ ഗുരു തൃശ്ശൂരിലെ കാരമുക്കിൽ പ്രതിഷ്ഠിച്ച നിലവിളക്ക് ഇന്നും കത്തുന്നു. അത് ബ്രഹ്മത്തിന്റ പ്രതീകമാണ്. അത് പ്രകാശമാണ്. നമ്മുടെ എല്ലാം മതങ്ങളിലും പുരോഹിതവർഗ്ഗ൦ കണ്ടുപിടിച്ചിരിക്കുന്ന ധാരാളം തന്ത്രങ്ങളും കുതത്രങ്ങളുമുണ്ട്. അവിടെ പ്രഹരമേൽക്കുമ്പോൾ അവർ മത-രാഷ്ട്രീയക്കാരെ കുട്ടുപിടിക്കുന്നു. അവർ അൽമിയതാല്പര്യത്തേക്കാൾ ആഗ്രഹിക്കുന്നത് സാമ്പത്തിക വളർച്ചയും അധികാര കസ്സേരകുളുമെന്ന് വിശ്വാസികൾ തിരിച്ചറിയുന്നില്ല. ഇവരുടെ അപ്പക്കഷ്ണം തിന്നുന്നവർ അവർക്കായി സ്തുതിപാടുന്നു, തെരുവിലിറങ്ങുന്നു. ഇവർ രക്തദാഹികളായ ചങ്ങാതികളെന്നു ആര്ക്കും മനസ്സിലാകില്ല. ഞാനതു പറയാൻ കാരണം ഈശ്വരനെ സ്‌നേഹിക്കുന്നു, ആരാധിക്കുന്നവർക് ഒരിക്കലും പിശാചിന്റെ പ്രവർത്തികൾ ചെയ്യാൻ സാധിക്കില്ല. അയ്യപ്പനെ പ്രീതിപ്പെടുത്താൻ ചെയേണ്ടത് അവിടെ വരുന്ന അയ്യപ്പ ഭക്തജനത്തിന് വേണ്ടുന്ന സഹായം ചെയുകയാണ്. ഏത് ദേവാലയമായാലും ഒരു വ്യക്തിയുടെ ആരാധനാ സ്വാതന്ത്ര്യ൦ ആർക്കും നിഷേധിക്കാൻ അവകാശമില്ല. ശബരിമല വിഷയത്തെ എതിർക്കുന്നവർ കോടതിയിൽ പോയി ശക്തമായി വാദിച്ചു ജയിക്കയാണ് വേണ്ടത്. അതുമല്ലെങ്കിൽ അവര്ക് ചൈതന്യമാർന്ന ശക്തമായ നിലപാടുകൾ ഉണ്ടായിരിക്കണം. പരമ്പരാഗതമായ മത വിശ്വാസത്തിലെ അപരിഷ്‌കൃതത്വ൦ നമ്മുടെ നവോത്ഥാന നായകന്മാരെയും ലജ്ജിപ്പിക്കുന്നു. മനുഷ്യർ കെട്ടിപ്പൊക്കുന്ന മതങ്ങളുടെ ആയുസ്സു കുറഞ്ഞകൊണ്ടിരിക്കുന്നത്, അതിന്റ അന്ത്യ൦ നാം എത്രയോ കണ്ടു. ഇന്നത് വികസിത രാജ്യങ്ങളിലെ ക്രിസ്തുമത വിശ്വാസങ്ങളിൽ കണ്ടുതുടങ്ങിയിരിക്കുന്നു. മത മൗലികവാദികൾ ചുരുക്കം. നൂറ്റാണ്ടുകളായി ആരാധിച്ച റോമൻ ചക്രവർത്തിമാരുടെ ദേവി ദേവന്മാർ ഇന്നവിടെ സ്വർഗ്ഗത്തിലോ നരകത്തിലോ?
ആചാരങ്ങളുടെ പേരിൽ നമ്മൾ ഇപ്പോൾ അയ്യപ്പനെയാണ് വിചാരണ ചെയ്തുകൊണ്ടിരിക്കുന്നത്. ഏതു സംഘടനയായാലും ആല്മസുഖത്തിനായി ആൽമാവിനെ കച്ചവടച്ചരക് ആക്കരുത്. അയ്യപ്പനിൽ ആൽമസുഖം അനുഭവിക്കുന്ന സ്ത്രീകൾ അതനുഭവിക്കട്ടെ. അത് പുരുഷന്റ കുത്തകയാകരുത് . സിനിമക്കാർ ദൈവങ്ങളെ കച്ചവട൦ ചെയ്ത് ധാരാളം ലാഭമുണ്ടാക്കി. അതുപോലെ മത-രാഷ്ട്രീയക്കാർ ദൈവങ്ങളെ കച്ചവട൦ ചെയ്ത് ലാഭം കൊയ്യരുത്. വിശ്വാസത്തിന്റ പേരിൽ ആരൊക്കെ വിനാശം വിതക്കാൻ ശ്രമിച്ചാലൂം അതിന്റ ശിക്ഷ ഈശ്വരൻ നൽകുമെന്ന് ഓർക്കുക. അത് പല രൂപത്തിലും ഭാവത്തിലും ഇന്നല്ലെങ്കിൽ നാളെ നമ്മേ തേടി വരും. ഇപ്പോൾ നമ്മൾ കണ്ടത് ജല പ്രളയം, കൂട്ടിലടച്ച കന്യാസ്ത്രീകളുടെ കദ നകഥകൾ. അതിനാൽ നീതിയും സത്യവും കാരുണ്യവും സ്നേഹവും നിലനിർത്തുക. നാനാത്വത്തിൽ ഏകത്വ൦ എന്ന നമ്മുടെ സംസ്‍കാര൦ പോലെ എല്ല രംഗത്തും നമ്മുടെ പൂർവികർ പകർന്നു തന്ന സംസ്കാരം നിലനിർത്തുക. ആ സംസ്കാരം പുരോഹിത വർഗ്ഗത്തിന് ചവുട്ടിക്കുഴക്കാൻ കൊടുക്കരുത്. കാവിവസ്ത്രവും, ഭസ്മകുറിയും നീണ്ട താടിരോമവുമുള്ള നമ്മുടെ മഹാ പുരോഹിതന്മാർ എവിടെയാണ്? അയ്യപ്പന്റ പേരിൽ തെരുവീഥികളിലും ചാനലുകളിലും ഗുസ്തി നടക്കുമ്പോൾ അവർക്കൊന്ന് ദർശനം കൊടുത്തു നേരായ മാർഗ്ഗത്തിൽ വിശ്വാസികളെ നടത്താമായിരിന്നു. അവർ അരമനകളിൽ സന്യാസത്തിലാണോ?
യേശുക്രിസ്തുവിനെ ഗാൽഗുത്ത മലയിലേക് അടികൊടുത്തു ക്രൂശുമായി യൂദന്മാർ നടത്തിയപ്പോൾ നമ്മുടെ അയ്യപ്പനെ ശബരിമലയിലേക് കുരിശുമായ് വഴിനടത്തുന്നു. റോമൻ ഭരണാധികാരി പീലാത്തോസ് ഇവനിൽ ഞാനൊരു കുറ്റവും കാണുന്നില്ല എന്ന് വിധി നടത്തിയപ്പോൾ നമ്മുടെ ഭരണകൂടവും പിലാത്തോസിനെപോലെ കൈ കഴുകി ജനത്തിന് വിട്ടുകൊടുത്തു. ഇത് പിലാത്തോസിന്റ കാലമല്ല. നിർഭാഗ്യമെന്നു പറയാൻ മനുഷ്യമനസ്സിന്റ ഇരുണ്ട കോണിൽ ജീവിച്ചിരിക്കുന്ന ദുരാചാരങ്ങളും ദുരാഗ്രഹവും ഹിംസയും ഇത്തരം വിശ്വാസികളെ നയിക്കുന്നു. അയ്യപ്പനെ കുരിശ്ശിൽ തറച്ചു കൊല്ലാൻ യുദനെപോലെ മതവിശ്വാസം ആഴത്തിൽ വേരൂന്നിയിട്ടുള്ള ഒരു പറ്റം മലയാളികളും കുറെ പുരാതന പ്രമാണങ്ങൾക് അടിമകളയി ജീവിക്കുന്നവരും പുതിയ കാഴ്ചപ്പാടുകളില്ലാതെ വിശ്വാസങ്ങളെ കുഴിച്ചുമൂടുന്നു. ഇവിടെയെല്ലാം മത-രാഷ്ട്രീയ-അധികാര കുട്ടുകച്ചവടമാണ് നടക്കുന്നത്. അതിന്റ മറവിൽ അന്ധത, അരക്ഷിതാവസ്ഥ സമുഹത്തിൽ വളർത്തുന്നു. ഇത് ജനങ്ങൾ തിരിച്ചറിയണം. ഇവരിൽ മാറ്റങ്ങളുണ്ടാകാൻ ശാന്തിയും സമാധാനവും നൽകാൻ അയ്യപ്പനോട് പ്രാർത്ഥിക്കുന്നു. “ഓം ശാന്തി”. “ഓം
Latest News:
‘ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്...
ഇന്ത്യ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയ...Latest Newsറിജിത്ത് വധക്കേസ്: ഒൻപത് പ്രതികൾക്കും ജീവപര്യന്തം
കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവര്ത്തകന് റിജിത്ത് വധക്കേസിൽ ശിക്ഷ വിധിച്ച് കോടതി. പ്രതികളായ ഒൻ...Latest Newsപരീക്ഷകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പേപ്പര്‍ ചോര്‍ച്ചയും ട്യൂഷന് സെന്റര്‍ മത്സരവും
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ശുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ...Latest Newsകെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടർ വാഹനവകുപ്പ്
ഇടുക്കി: ഇടുക്കി പുല്ലുപാറയ്ക്ക് സമീപം അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന്...Latest Newsനേപ്പാളില്‍ ഭൂചലനം; റിക്ടർ സകെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, ഇന്ത്യയിലും പ്രകമ്പനം
ന്യൂഡൽഹി: നേപ്പാളില്‍ 7.1 തീവ്രതയിൽ ഭൂചലനമുണ്ടായി. നേപ്പാളിലെ നോബുഷെയില്‍ നിന്ന് 93 കിലോമീറ്റര്‍ വട...Latest Newsഅമ്മു സജീവിൻ്റെ മരണം: കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് മുൻ പ്രി...Latest Newsഅച്ഛന്റെ ചിതയാറും മുമ്പ് വേദിയിലെത്തി; അച്ഛനു വേണ്ടി വിജയം നേടി മടങ്ങി; കലോത്സവത്തിലെ നൊമ്പരക്കാഴ്ചയ...
തലസ്ഥാനത്തെ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ എത്തിയ ശേഷമാണ് കോട്ടയം ളാക്കാട്ടൂർ ഹയർ സെക്കണ്ടറി സ്കൂ...Latest Newsആട് ജീവിതം ഓസ്കറിലേക്ക് ; പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
ബ്ലെസി ചിത്രം ആട് ജീവിതം 97 ാമത് ഓസ്കര് അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. ...Latest News
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- ‘ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് ഇന്ത്യ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി. ഇന്ത്യന്‍ സാംസ്കാരിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതരത്തില്‍ കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കുകയും ഇന്ത്യന്‍ സാംസ്കാരിക വിവിധ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ പുനര്‍നാമകരണം ചെയ്യുകയും വേണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു. ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ ഐഡന്റിറ്റിയുടെ അടയാളമാണ് ഇന്ത്യ ഗേറ്റ് എന്ന് സിദ്ദിഖി എഎന്‍ഐയോട് പ്രതികരിച്ചു. ഭാരത് ദ്വാര്‍ എന്ന് ഇന്ത്യ ഗേറ്റിനെ പുനര്‍നാമകരണം ചെയ്യുക
- റിജിത്ത് വധക്കേസ്: ഒൻപത് പ്രതികൾക്കും ജീവപര്യന്തം കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവര്ത്തകന് റിജിത്ത് വധക്കേസിൽ ശിക്ഷ വിധിച്ച് കോടതി. പ്രതികളായ ഒൻപത് പേർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. 19 വർഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് പ്രതികൾ. തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ സുധാകരന്, ജയേഷ്, ശ്രീകാന്ത്, അജീന്ദ്രന്‍, അനില്‍കുമാര്‍, രഞ്ജിത്ത്, രാജേഷ്, ശ്രീജിത്ത്, ഭാസ്കരന് എന്നിവരാണ് പ്രതികള്‍. കേസിലെ മൂന്നാം പ്രതി അജേഷ് വിചാരണ നടക്കുന്നതിനിടെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. മുഴുവന്‍ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം
- പരീക്ഷകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പേപ്പര്‍ ചോര്‍ച്ചയും ട്യൂഷന് സെന്റര്‍ മത്സരവും ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ശുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുക. കേസ് ഡയറി ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച അധിക റിപ്പോര്‍ട്ടില്‍ സംഘടിത ഗൂഢാലോചന എന്ന കുറ്റം ചുമത്തിയിരുന്നു. ഇത് മറ്റൊരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ജോലി ചെയ്യുന്ന അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണെനാണ് പ്രതിഭാഗത്തിന്റെ വാദം. ക്രിസ്മസ് പരീക്ഷകള്‍ക്കായി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളിലേക്ക് predicted questions എന്ന
- കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടർ വാഹനവകുപ്പ് ഇടുക്കി: ഇടുക്കി പുല്ലുപാറയ്ക്ക് സമീപം അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പിൻ്റെ കണ്ടെത്തല്‍. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരമുള്ള അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ വാഹനത്തിന് ബ്രേക്ക് തകരാർ ഇല്ലെന്ന് കണ്ടെത്തി. വാഹനത്തിൽ സ്പീഡ് ഗവർണർ ഉണ്ടായിരുന്നു എന്നും എംവിഡി പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി വണ്ടിയുടെ വീൽ അഴിച്ച് പരിശോധന നടത്തും. കുറഞ്ഞ ഗിയറിൽ ഇറക്കം ഇറങ്ങിയതാണോ അപകടത്തിന് കരണമെന്ന് മോട്ടോർ വാഹനവകുപ്പ്
- നേപ്പാളില്‍ ഭൂചലനം; റിക്ടർ സകെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, ഇന്ത്യയിലും പ്രകമ്പനം ന്യൂഡൽഹി: നേപ്പാളില്‍ 7.1 തീവ്രതയിൽ ഭൂചലനമുണ്ടായി. നേപ്പാളിലെ നോബുഷെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്ക് കിഴക്കാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ കാഠ്മണ്ഡുവിലടക്കം പ്രകമ്പനമുണ്ടായി. ഇതിന് പിന്നാലെ ഉത്തരേന്ത്യയിലെ ചിലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഡല്‍ഹിയിലും ബിഹാറിലും ചിലയിടങ്ങളില്‍ പ്രകമ്പനമുണ്ടായതായാണ് റിപ്പോര്‍ട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം നേപ്പാൾ-ടിബറ്റ് അതിർത്തിക്കടുത്തുള്ള ലോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്കുകിഴക്കായി രാവിലെ 6:35 നാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിൻ്റെ ആഘാതം വിലയിരുത്താൻ നേപ്പാളിലെയും ഇന്ത്യയിലെയും എമർജൻസി റെസ്പോൺസ് ടീമുകൾ അതീവ ജാഗ്രതയിലാണ്
click on malayalam character to switch languages