1 GBP = 106.20
breaking news

യോർക്ഷയർ ഹംബർ റീജിയണൽ കലാമേള നാളെ കീത്ത് ലിയിൽ; നാഷണൽ പ്രസിഡന്റ് മാമൻ ഫിലിപ്പ് മുഖ്യാതിഥി. മാറ്റുരക്കാൻ 200 ൽ പരം മത്സരാർത്ഥികൾ

യോർക്ഷയർ ഹംബർ റീജിയണൽ കലാമേള നാളെ കീത്ത് ലിയിൽ; നാഷണൽ പ്രസിഡന്റ് മാമൻ ഫിലിപ്പ് മുഖ്യാതിഥി. മാറ്റുരക്കാൻ 200 ൽ പരം മത്സരാർത്ഥികൾ

പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കലാമേളയിലേക്ക് യോഗ്യത നേടുന്നതിനായി റീജിയൻ തലത്തിൽ നടത്തുന്ന മത്സരങ്ങളുടെ ഭാഗമായി യുക്മ യോർക്ഷയർ ഹംബർ റീജിയൻ കലാമേള നാളെ രാവിലെ പത്തുമണിക്ക്  കീത്ത് ലിയിൽ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ഭദ്രദീപം തെളിച്ചു ഉത്‌ഘാടനം നിർവഹിക്കും. ചടങ്ങിൽ യുക്മ നാഷണൽ കലാമേള കോർഡിനേറ്ററും നാഷണൽ ജോയിന്റ് സെക്രട്ടറിയുമായ ഓസ്റ്റിൻ അഗസ്റ്റിനും പങ്കെടുക്കും.

ഇരുന്നൂറിൽ പരം മത്സരാർത്ഥികൾ മാറ്റുരക്കുന്ന പ്രസ്തുത കലാമേളയ്ക്കു ആതിഥേയത്വം വഹിക്കുന്നത് കീത്ത്ലീ മലയാളി അസോസിയേഷനാണ്. ഇത് മൂന്നാം തവണയാണ് കീത്തിലിയിൽ റീജിയണൽ കലാമേള അരങ്ങേറുന്നത്.
റീജിയണൽ പ്രസിഡന്റ് ശ്രീ കിരൺ സോളമന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആർട്സ് കമ്മറ്റി കലാമേളയുടെ നടത്തിപ്പിനായുള്ള ക്രമീകരങ്ങൾ അന്തിമഘട്ടത്തിൽ എത്തിയതായി അറിയിച്ചു. ഈ റീജിയനിൽ നിന്നുള്ള യുക്മയുടെ നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ദീപ ജേക്കബ്, റീജിയണൽ സെക്രട്ടറി ജസ്റ്റിൻ എബ്രഹാം, റീജണൽ വൈസ് പ്രസിഡന്റ് സിജൻ സെബാസ്റ്റിയൻ, ആർട്സ് കോർഡിനേറ്റർ സജിൻ രവീന്ദ്രൻ എന്നിവരാണ് കമ്മറ്റിയിലെ മറ്റംഗങ്ങൾ. രണ്ടു സ്റ്റേജുകളിലായി നടക്കുന്ന മത്സരങ്ങൾ കൃത്യമായ സമയക്രമത്തിലായിരിക്കും നടക്കുക. യുക്മയുടെ നാഷണൽ കമ്മിറ്റി വികസിപ്പിച്ചെടുത്ത പുതിയ സോഫ്ട്‍വെയർ ആദ്യമായി ഉപയോഗിക്കുന്നതും ഈ റീജിയനിൽ ആയിരിക്കും.
കീത്ത്ലീ മലയാളി അസ്സോസ്സിയേഷനിലെ എല്ലാ അംഗങ്ങളും പ്രസിഡന്റ് ശ്രീ രഞ്ജു തോമസ്, സെക്രട്ടറി ജയരാജ് നമ്പ്യാർ, വൈസ് പ്രസിഡന്റ് ഡോ. അഞ്ചു ഡാനിയേൽ,   കമ്മിറ്റി അംഗമായ ബാബു സെബാസ്റ്റിയൻ എന്നിവരുടെ നേത്ര്യത്വത്തിൽ കലാമേളയുടെ വിജയത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

ഷെഫീൽഡ് കേരളം കൾച്ചറൽ അസ്സോസ്സിയേഷൻ, കീത്ത്ലീ മലയാളി അസ്സോസ്സിയേഷൻ, യോർക്ക് മലയാളി അസ്സോസ്സിയേഷൻ, വൈസ്റ് യോർക്ഷയർ മലയാളി അസ്സോസ്സിയേഷൻ, ഈസ്റ് യോർക്ഷയർ കൾച്ചറൽ അസ്സോസ്സിയേഷൻ (ഹൾ), റോതെർഹാം കേരളം കൾച്ചറൽ അസ്സോസ്സിയേഷൻ, ബ്രാഡ്ഫോർഡ് മലയാളി അസ്സോസ്സിയേഷൻ, സ്കെന്തോർപ് മലയാളി അസ്സോസ്സിയേഷൻ, ലീഡ്സ് മലയാളി അസോസിയേഷൻ എന്നിവയിലെ മത്സരാർത്ഥികൾ നാളെ കീത്തിലിയിൽ ഒത്തുകൂടുന്നത്.

നീലഗിരി റെസ്റ്ററന്റ് റോതെർഹാം ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണം മിതമായ വിലയിൽ രാവിലെ പത്തുമണി മുതൽ ലഭിക്കുന്നതാണ്. നീലഗിരി റെസ്റ്ററന്റിനോടൊപ്പം വെൽ കെയർ 24/7, ലോ ആൻഡ് ലോയേഴ്സ്, എല്ബ കെയർ, സെനിത്ത് സോളിസിറ്റേഴ്സ് , മാങ്കോ ടേക്ക് എവേ കീത്ത്ലീ,മദർ ഇന്ത്യ കിച്ചൻ, വിനോദ് മലയിൽ എന്നിവരാണ് പരിപാടികളുടെ പ്രയോജീകർ.

ഈ വർഷത്തെ നാഷണൽ കലാമേള നടക്കുന്ന റീജിയൻ എന്ന നിലയിൽ ഇവിടുത്തെ മത്സരങ്ങൾ ദേശീയ ശ്രദ്ധ ആകർഷിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. നിലവിലെ റീജിയൺ ചാമ്പ്യൻമാരായ ഹൾ തൽസ്ഥാനം നിലനിർത്തുവാൻ ഡോ.ദീപയുടെ നേതൃത്വത്തിൽ വരുമ്പോൾ ആതിഥേയരായ കീത്ലീയുടെ ശക്തമായ സാന്നിദ്ധ്യവും ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷനും ഒരു ഭീഷണിയാവുമോ എന്നുമാത്രമേ അറിയേണ്ടതുള്ളൂ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more