1 GBP = 106.15
breaking news

വാർവിക്ക്ഷെയർ സേഫർ ഇന്റർനെറ്റ് ദിനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യമത്സരത്തിൽ മലയാളി വിദ്യാർത്ഥിനിയുടെ കവിതക്ക് ഒന്നാം സ്ഥാനം

വാർവിക്ക്ഷെയർ സേഫർ ഇന്റർനെറ്റ് ദിനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യമത്സരത്തിൽ മലയാളി വിദ്യാർത്ഥിനിയുടെ കവിതക്ക് ഒന്നാം സ്ഥാനം

നനീട്ടൻ: വാർവിക്ഷെയർ കൗൺസിലും പോലീസും സംയുക്തമായി സംഘടിപ്പിച്ച വാർവിക്ഷെയർ സേഫർ ഇന്റർനെറ്റ് ഡേ 2018 നോടനുബന്ധിച്ച് നടത്തിയ ക്രിയേറ്റിവ് റൈറ്റിങ് കോമ്പറ്റിഷനിലാണ് ആമി സെബാസ്റ്റ്യൻ സമർപ്പിച്ച കവിതക്ക് ഒന്നാം സമ്മാനം ലഭിച്ചത്. “അൺടോൾഡ് സ്റ്റോറി” എന്ന് തലക്കെട്ടോടെയുള്ള കവിത കൗമാരക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുറന്ന് കാട്ടി, പുതിയ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള പ്രചോദനം കൂടിയായി മാറുകയാണ്.

ട്രോഫിയും സർട്ടിഫിക്കറ്റും 100 പൗണ്ടിന്റെ വൗച്ചറുമാണ് ആമിക്ക് സമ്മാനമായി ലഭിച്ചത്. കൂടാതെ വാസ്പ്സ് റഗ്ബി ഗ്രൗണ്ട് സന്ദർശിക്കുന്നതിനുള്ള ടിക്കറ്റും സമ്മാനമായി ലഭിച്ചു. നനീട്ടനിലെ സെന്റ് തോമസ് മൂർ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആമി സെബാസ്റ്റ്യൻ നനീട്ടൻ കേരളാ കമ്യൂണിറ്റി അംഗങ്ങളായ സജീവ് സെബാസ്റ്റ്യന്റെയും ദീപാ ജെയിംസ്ന്റെയും മകളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more