1 GBP = 106.80
breaking news

ഹോളിഡേകൾ സോഷ്യൽ മീഡിയകളിൽ ആഘോഷമാക്കുമ്പോൾ മലയാളികളടക്കമുള്ളവർ കൂടുതൽ കരുതലെടുക്കുക; നിങ്ങളെ നിരീക്ഷിച്ച് നിങ്ങളുടെ വീടുകൾ നോട്ടമിട്ട് കള്ളന്മാർ

ഹോളിഡേകൾ സോഷ്യൽ മീഡിയകളിൽ ആഘോഷമാക്കുമ്പോൾ മലയാളികളടക്കമുള്ളവർ കൂടുതൽ കരുതലെടുക്കുക; നിങ്ങളെ നിരീക്ഷിച്ച് നിങ്ങളുടെ വീടുകൾ നോട്ടമിട്ട് കള്ളന്മാർ

ലണ്ടൻ: അവധിക്കാലം ആഘോഷമാക്കുന്നവരാണ് മലയാളികളുൾപ്പെടെയുള്ളവർ. അവധിയാഘോഷിക്കാൻ എവിടെയെത്തിയാലും ആഘോഷങ്ങളുടെ ചിത്രങ്ങളും സ്ഥലങ്ങളും ഉൾപ്പെടെ അവധിയാഘോഷത്തിന്റെ പൂർണ്ണ വിവരങ്ങൾ സോഷ്യൽ മീഡിയകളിലൂടെ ഷെയർ ചെയ്ത് സുഹൃത്തുക്കളെ അറിയിക്കുക എന്നത് ഇന്നത്തെ ട്രെന്റാണ്. എന്നാൽ ഇത്തരക്കാരെ നിരീക്ഷിച്ച് കൊണ്ട് കള്ളന്മാരും രംഗത്തുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഏകദേശം 2000 ത്തോളം സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നടത്തിയ സർവ്വേകളിൽ ഇരുപത്തിരണ്ട് ശതമാനത്തോളം ആളുകൾ അവധിയാഘോഷങ്ങളുടെ പൂർണ്ണ വിവരങ്ങൾ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യാറുണ്ടെന്ന് പറയുന്നു. അവധിയാഘോഷങ്ങളുടെ ദിവസങ്ങൾ, ലൊക്കേഷൻ, കുടുംബത്തിലെ ആരൊക്ക കൂടെ തുടങ്ങി എല്ലാ കാര്യങ്ങളും. എന്നാൽ 33 ശതമാനം പറയുന്നത് അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ മാത്രമേ പോസ്റ്റ് ചെയ്യുന്നുള്ളുവെന്നാണ്. എന്നാൽ ഇതിൽ തന്നെ ഇരുപതിൽ ഒരാളും എത്ര നാലാണ് അവധിയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പോസ്റ്റ്.

ആളുകൾ അവധിയാഘോഷത്തിന് പോകുന്ന അവസരം മുതലാക്കി വീടുകൾ കൊള്ളയടിക്കുകയാണ് കള്ളന്മാരുടെ രീതി. ഓരോ പ്രദേശത്തും താമസിക്കുന്ന ആളുകളുടെ പ്രൊഫൈലുകൾ തപ്പി കൃത്യമായ വിവരങ്ങൾ മനസ്സിലാക്കിയാണ് കള്ളന്മാർ വീടുകൾ കുത്തിപ്പൊളിച്ച് വിലപിടിപ്പുള്ള സാധനങ്ങൾ കൈക്കലാക്കുന്നത്. പകുതിയിലേറെ ആളുകളും തങ്ങളുടെ സോഷ്യൽ മീഡിയ സെറ്റിങ്ങ്സുകൾ ചെക്ക് ചെയ്യാറില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. തങ്ങളുടെ പോസ്റ്റുകൾ നിരീക്ഷിക്കുന്നതിന് അടുത്ത സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ മാത്രമായി ചുരുക്കാൻ കഴിയുന്ന സംവിധാനങ്ങൾ പോലും പലരും ഉപയോഗപ്പെടുത്തറില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വീടുകളാണ് കൊള്ളയടിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ മലയാളികളും ഉൾപ്പെടും. നേരത്തേ മലയാളികൾ പങ്കെടുക്കുന്ന പരിപാടികൾ മനസ്സിലാക്കി കൊള്ള നടത്തുകയായിരുന്നു പതിവ്. എന്നാലിപ്പോൾ അവധിയാഘോഷവും കള്ളന്മാർ നോട്ടമിട്ടിട്ടുണ്ടെന്ന് തിരിച്ചറിയുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more