1 GBP = 106.09
breaking news

വിദേശകാര്യ വകുപ്പ് ജെറമി ഹണ്ടിന്; ദീർഘകാലം ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന ജെറമി ഹണ്ടിന്റെ സ്ഥാനക്കയറ്റം തെരേസാ മേയ്ക്ക് തുണയാകുമോ?

വിദേശകാര്യ വകുപ്പ് ജെറമി ഹണ്ടിന്; ദീർഘകാലം ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന ജെറമി ഹണ്ടിന്റെ സ്ഥാനക്കയറ്റം തെരേസാ മേയ്ക്ക് തുണയാകുമോ?

ലണ്ടൻ: രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബ്രിട്ടനിലെ മേയ് ഭരണകൂടത്തിന് തിരിച്ചടിയായാണ് വിദേശകാര്യ വകുപ്പ് മന്ത്രിയായിരുന്ന ബോറിസ് ജോൺസണിന്റെ രാജി പ്രഖ്യാപനം. മേയ് സർക്കാരിലെ കടുത്ത ബ്രെക്സിറ്റ്‌ വാദിയായ ബോറിസിന്റെ രാജിയോടെ ഭരണ പ്രതിസന്ധി ഉടലെടുക്കുമെന്നായിരുന്നു ബ്രെക്സിറ്റ്‌ വാദികളുടെ കണക്ക് കൂട്ടലുകൾ. ബ്രെക്സിറ്റ്‌ സെക്രട്ടറി ഡേവിഡ് ഡേവിസ് രാജി വച്ചതിന് പിന്നാലെയാണ് ബോറിസിന്റെയും രാജിയെന്നതും ശ്രദ്ധേയമാണ്. ബ്രെക്സിറ്റ്‌ ഉപമന്ത്രിയായിരുന്ന സ്റ്റീവ് ബക്കറും ഇവർക്കൊപ്പം രാജിവച്ചിരുന്നു.

എന്നാൽ ഇവരുടെ രാജിയോടെ പ്രധാനമന്ത്രി തെരേസാ മേയ്ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. യൂറോപ്യൻ യൂണിയനുമായുള്ള കരാറുകളിൽ തീരുമാനങ്ങൾ എടുക്കാനാവാതെ തെരേസാ മേയും സംഘവും വലഞ്ഞത് കടുത്ത ബ്രെക്സിറ്റ്‌ വാദികളായ ബോറിസിന്റെയും ഡേവിസിന്റെയും ഇടപെടലുകൾ മൂലമാണെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാൽ പൊതുസമ്മതനായ ജെറമി ഹണ്ടിന്റെ സ്ഥാനക്കയറ്റത്തോടെ മേയ് മന്ത്രിസഭയിൽ മേയ് വിഭാഗത്തിന് കൂടുതൽ മേൽക്കോയ്മ നിലനിറുത്താനായി. നേരത്തേ തന്നെ മന്ത്രിസഭാ പുനഃസംഘടന നടത്തിയപ്പോൾ പോലും ആരോഗ്യ വകുപ്പിൽ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ച ജെറമി ഹണ്ട് പുതിയ തീരുമാനത്തോടെ മെയ്ക്ക് പിന്നിൽ അണിനിരക്കുമെന്നാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിക്ക് പിന്തുണ നൽകേണ്ട സമയമായി എന്നാണ് ജെറമി ഹണ്ട് പറഞ്ഞത്. എൻ എച്ച് എസിന്റെ എഴുപതാം പിറന്നാളിൽ 20 ബില്യൺ പൗണ്ടിന്റെ അധിക ഫണ്ട് അനുവദിച്ച് കൊണ്ടാണ് ഹണ്ടിന്റെ പടിയിറക്കം. അതുകൊണ്ട് തന്നെ പൊതുജനങ്ങൾക്കിടയിലും ഹണ്ടിന്റെ സ്വീകാര്യത വർധിക്കുകയാണ്.

ബ്രി​ട്ട​ൻ വ​ൻ രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​; ഡേവിസിന് പിന്നാലെ ബോറിസും രാജിവച്ചു; പതറാതെ തെരേസാ മേയ്

2012ൽ ആരോഗ്യ മന്ത്രിയായി അധികാരമേറ്റ ജെറമി ഹണ്ട് നിരവധി പ്രശനങ്ങളിൽക്കൂടിയാണ് കടന്ന് പോയത്. ജൂനിയർ ഡോക്ടർമാരുടെ സമരം, എൻഎച്ച്എസ് ഫണ്ട് വെട്ടിച്ചുരുക്കൽ, വിന്റർ ക്രൈസിസ് തുടങ്ങിയവയൊക്കെ അഭിമുഖീകരിച്ച ഹണ്ട്, നിരവധി മാറ്റങ്ങളാണ് എൻ എച്ച് എസ് മേഖലയിൽ നടപ്പിലാക്കിയിട്ടുള്ളത്.

കഴിഞ്ഞ വെള്ളിയാഴ്ച ചേക്കേഴ്സിൽ നടന്ന കൂടിയാലോചനയിൽ ബോറിസും ഡേവിസും അടക്കമുള്ള മന്ത്രിമാർ തെരേസാ മേയ്ക് ബ്രെക്സിറ്റ്‌ ഡീലുകളിൽ പൂർണ്ണ പിന്തുണ നൽകിയിരുന്നു. എന്നാൽ നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ പ്രധാനപ്പെട്ട രണ്ടു മന്ത്രിമാരുടെ പിന്തിരിപ്പൻ നയം കൺസർവേറ്റിവ് പാർട്ടി അംഗങ്ങളിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more