1 GBP = 106.31

യുക്മ സാഹിത്യ മത്സര വിജയികൾക്കുള്ള അവാർഡുകൾ ഓക്സ്ഫോർഡിലെ യുക്മ കേരള പൂരം -വള്ളംകളിയോടനുബന്ധിച്ചുള്ള സമ്മേളനവേദിയിൽ ജൂൺ 30 ന് നൽകും

യുക്മ സാഹിത്യ മത്സര വിജയികൾക്കുള്ള   അവാർഡുകൾ ഓക്സ്ഫോർഡിലെ യുക്മ കേരള പൂരം -വള്ളംകളിയോടനുബന്ധിച്ചുള്ള സമ്മേളനവേദിയിൽ ജൂൺ 30 ന് നൽകും

Mമനോജ്‌കുമാർ പിള്ള

യുകെ മലയാളികളുടെ മനസ്സിൽ ആവേശത്തിന്റെ തിരകളുയർത്തി അതി മനോഹരമായ ദൃശ്യാനുഭവംസമ്മാനിക്കുന്ന യുക്മ കേരള പൂരം – വള്ളം കളിയോടനുബന്ധിച്ചുള്ള പ്രൗഢോജ്വലമായ സമ്മേളനത്തിൽ വച്ച് യുക്മ യുക്മസാംസ്കാരിക വേദി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ വിജയികൾക്കുള്ള അവാർഡുകളുംനൽകുന്നതാണ് . പതിനായിരത്തിലധികം കാണികളെ പ്രതീഷിക്കുന്ന കേരള പൂരം വള്ളം കളിയുടെഉൽഘാടനം നിർവഹിക്കുന്നത് മുൻ കേന്ദ്ര മന്ത്രി ശ്രീ ശശി തരൂർ എം പി യാണ് . എം എൽ എ മാരായ ശ്രീ വിടി ബൽറാം ശ്രീ റോഷി അഗസ്റ്റിൻ എന്നിവരും വിശിഷ്ടതിഥികളായി പങ്കെടുക്കും .കൂടാതെ യുകെയിൽനിന്നുള്ള നിരവധി വിശിഷ്ട വ്യക്തികളും യുക്മയുടെ കേരള പൂരം വള്ളം കളിയെ സമ്പന്നമാക്കുവാൻഎത്തിച്ചേരുന്നതാണ്.

എല്ലാ യു കെ മലയാളികൾക്കും പങ്കെടുക്കുവാൻ അവസരമൊരുക്കി ലേഖനം, കഥ, കവിത എന്നീഇനങ്ങളിൽ സബ് ജൂനിയർ , ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ചസാഹിത്യ മത്സരങ്ങൾക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. എല്ലാ വിഭാഗങ്ങളിലുമായി ഇത്തവണനിരവധി രചനകൾ ലഭിക്കുകയുണ്ടായി. സാഹിത്യ മത്സരങ്ങൾക്ക് ലഭിച്ച രചനകളുടെ വിധി നിർണ്ണയംനടത്തിയത് പ്രശസ്ത സാഹിത്യ പ്രതിഭകളായ ശ്രീ. പി. ജെ ജെ ആന്റണി, ശ്രീ തമ്പി ആന്റണി, ശ്രീ. ജോസഫ്അതിരുങ്കൽ, ഡോ. ജോസഫ് കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവരായിരുന്നു.

സാഹിത്യ രചനകൾക്ക് മനുഷ്യമനസ്സിനെ ഉണർത്തുവാനും ഉത്തേജനം നല്കുവാനുമുള്ള ശക്തിഅപാരമാണെന്നുള്ള തിരിച്ചറിവോടെ രചനകൾ നടത്തണമെന്നും അലസമായി എഴുതാവുന്ന ഒന്നല്ലസാഹിത്യരചനകളെന്നും ഗൗരവപൂർണ്ണമായ സമീപനം രചനകളോട് വേണമെന്നും വിഷയസംബന്ധിയായിനിന്നുകൊണ്ട് ആവർത്തനങ്ങൾ വരാതെയും ശ്രദ്ധിക്കണമെന്നും വിധികർത്താക്കൾ സൂചിപ്പിച്ചു. ഓരോഇനത്തിലും പാലിക്കേണ്ട ഗൌരവമായ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വാക്കുകളുംവാചകങ്ങളും ശ്രദ്ധാപൂർവ്വം ഉപയോഗിച്ചുള്ള രചനകളാണ് നടത്തേണ്ടതെന്ന് ഓർമ്മിപ്പിച്ച വിധികർത്താക്കൾയുക്മ സാംസ്കാരിക വേദി, യു കെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചിയുള്ള പ്രതിഭകളെകണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി നടത്തിയ ഈ ഉദ്യമം ശ്ലാഘനീയമാണെന്നുംഅഭിപ്രായപ്പെട്ടു.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി വിജയികളായവർക്കുള്ള അവാർഡുകൾ ജൂൺ 30 ന് യുക്മയുടെനേതൃത്വത്തിൽ ഓക്സ്ഫോർഡിൽ സംഘടിപ്പിക്കുന്ന കേരള പൂരം 2018 -വള്ളംകളിയോടനുബന്ധിച്ചുള്ളമഹാസമ്മേളനത്തിൽ വെച്ചു നല്കുന്നതാണെന്ന് യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് , ജനറൽ സെക്രട്ടറിറോജിമോൻ വറുഗീസ്, യുക്മ സാംസ്കാര വേദി വൈസ് ചെയർമാൻ സി എ ജോസഫ്, സാഹിത്യ വിഭാഗംകൺവീനർ ജേക്കബ് കോയിപ്പള്ളി, ജനറൽ കൺവീനർ മനോജ് കുമാർ പിള്ള എന്നിവർ അറിയിച്ചു.കൂടാതെ സമ്മാനാർഹമായ രചനകളും പ്രസിദ്ധീകരണ യോഗ്യമായ മറ്റു തിരഞ്ഞെടുക്കപ്പെട്ട രചനകളുംയുക്മ സാംസ്കാരിക വേദി എല്ലാ മാസവും 10- ആം തീയതി പ്രസിദ്ധീകരിക്കുന്ന ‘ജ്വാല’ ഇ-മാഗസിനിൽപ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് യുക്മ ദേശീയ ഭാരവാഹികളും സാംസ്കാരിക വേദി ഭാരവാഹികളുംഅറിയിച്ചു.

പ്രശസ്ത സാഹിത്യ പ്രതിഭകൾ ചേർന്ന് നിഷ്പക്ഷവും കൃത്യവുമായ നടത്തിയ വിധിനിർണ്ണയംഅന്തിമമാണെന്നും സാംസ്കാരിക വേദി ഭാരവാഹികൾ അറിയിച്ചു.

മത്സര വിജയികൾ

ലേഖനം (സീനിയർ വിഭാഗം)

വിഷയം: ആധുനിക പ്രവാസിമലയാളിയുടെ വേരുകൾ – ഒരു പുനരന്വേഷണം

ഒന്നാം സ്ഥാനം: സുമേഷ് അരവിന്ദാക്ഷൻ

രണ്ടാം സ്ഥാനം: റെറ്റി വർഗീസ്

മൂന്നാം സ്ഥാനം: ഷാലു ചാക്കോ , ഷേബാ ജെയിംസ്

ലേഖനം (ജൂനിയർ വിഭാഗം)

വിഷയം: സാമൂഹ്യമാദ്ധ്യമം ഒരു അനിവാര്യതിന്മ

ഒന്നാം സ്ഥാനം: എവെലിൻ ജോസ്

രണ്ടാം സ്ഥാനം: ഐവിൻ ജോസ്

മൂന്നാം സ്ഥാനം : അലിക്ക് മാത്യു .

ലേഖനം ( സബ് ജൂനിയർ വിഭാഗം )

ഒന്നാം സ്ഥാനം : ഓസ്റ്റിനാ ജെയിംസ്

രണ്ടാം സ്ഥാനം : ഫെലിക്സ് മാത്യു

മൂന്നാം സ്ഥാനം : ഇവാ ഇസബെൽ ആന്റണി

കഥ (സീനിയർ വിഭാഗം)

ഒന്നാം സ്ഥാനം: റോയ് പാനികുളം (അമ്മ മധുരം)

രണ്ടാം സ്ഥാനം: ബിബിൻ അബ്രഹാം (മഴനനഞ്ഞ ഓർമ്മകൾ)

മൂന്നാം സ്ഥാനം: ലിജി സിബി (കൊച്ചുകൊച്ചു സന്തോഷങ്ങൾ)

സിജോയ് ഈപ്പൻ (കോക്ക)

കഥ (ജൂനിയർ വിഭാഗം)

ഒന്നാം സ്ഥാനം: സുഭദ്ര മേനോൻ (സാൻക്ച്വറി ഓഫ് ഡെത്ത്)

രണ്ടാം സ്ഥാനം: ഒലിവിയ വിൽ‌സൺ (ഗാർഡൻ ഓഫ് ഈവ്)

മൂന്നാം സ്ഥാനം: കെവിൻ ക്‌ളീറ്റ്‌സ് (മൈ സ്റ്റോറി)

കഥ ( സബ് ജൂനിയർ വിഭാഗം)

ഒന്നാം സ്ഥാനം : ഓസ്റ്റിന ജെയിംസ് ( എറ്റേണൽ ലൗ)

രണ്ടാം സ്ഥാനം: ഇവാ ഇസബെൽ ആന്റണി (ദി മിസ്റ്ററി ഹൌസ്)

മൂന്നാം സ്ഥാനം : മെറീന വിൽ‌സൺ (എ ബിഗ് സർപ്രൈസ്)

കവിത (സീനിയർ വിഭാഗം)

ഒന്നാം സ്ഥാനം: ജോയ്‌സ് സേവ്യർ (അൽഷിമേഴ്‌സ്)

രണ്ടാം സ്ഥാനം: റോയ് പാനികുളം (മോഹങ്ങൾ)

രണ്ടാം സ്ഥാനം: ഷേബാ ജെയിംസ് ( പെണ്ണ്)

മൂന്നാം സ്ഥാനം: നിമിഷാ ബേസിൽ (ബാല്യം)

മൂന്നാം സ്ഥാനം: ജോയ് ജോൺ (‘അമ്മ)

കവിത (ജൂനിയർ വിഭാഗം)

ഒന്നാം സ്ഥാനം : സുഭദ്ര മേനോൻ (മൈ സ്കൈസ്)

രണ്ടാം സ്ഥാനം: ഒലിവിയ വിൽ‌സൺ (സൊസൈറ്റി ഓഫ് ഫാന്റസി)

മൂന്നാം സ്ഥാനം: അശ്വിൻ പ്രദീപ് , ഐവിൻ ജോസ് (ടൈം)

കവിത ( സബ് ജൂനിയർ വിഭാഗം)

ഒന്നാം സ്ഥാനം : സിയോൺ സിബി (നാരങ്ങാ മിട്ടായി)

ഒന്നാം സ്ഥാനം : ഓസ്റ്റിനാ ജെയിംസ് (റിമമ്പറൻസ്)

രണ്ടാം സ്ഥാനം : , ജോസഫ് കുറ്റിക്കാട്ട് (ദി വിൻഡ്)

മൂന്നാം സ്ഥാനം : ഇവാ ഇസബെൽ ആൻറണി (ദി ജങ്കിൾ)

സാഹിത്യമത്സരങ്ങളുടെ വിധിനിർണ്ണയം നടത്തിയ ആദരണീയരായ സാഹിത്യ പ്രതിഭകളോടുംമത്സരങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ച യുക്മ ദേശീയ, റീജിയണൽ, അസോസിയേഷൻഭാരവാഹികളോടും എല്ലാ മത്സരാർഥികളോടും സാംസ്കാരികവേദി കോർഡിനേറ്റർ തമ്പി ജോസ് വൈസ്ചെയർമാൻ സി. എ .ജോസഫ് , ജനറൽ കണ്‍വീനർമാരായ മനോജ് പിള്ള, ഡോ. സിബി വേകത്താനം,സാഹിത്യവിഭാഗം കണ്‍വീനർ ജേക്കബ് കോയിപ്പള്ളി എനിവർ നന്ദി അറിയിച്ചു.

സാഹിത്യ മത്സരങ്ങളുടെ വിജയികൾക്കുള്ള അവാർഡ് നൽകുന്നതിനായി ക്രമീകരിച്ചിരിക്കുന്ന ഏകദേശസമയം ഉച്ചകഴിഞ്ഞ് രണ്ട് മണിയാണ് . എല്ലാ വിജയികളും ഈ സമയം പ്രധാന വേദിയുടെ സമീപംഎത്തിച്ചേരേണ്ടതാണെന്ന് സാംസ്കാരിക വേദി ഭാരവാഹികൾ അറിയിച്ചു.

യുക്മ സംഘടിപ്പിക്കുന്ന കേരള പൂരം 2018 – വള്ളം കളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം

Farmoor Reservoir, Cumnor Road, Oxfordshire, OX2 9NS.

Date: 30/06/2018.

സാഹിത്യ മത്സര അവാർഡ് ദാനചടങ്ങിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെയോമറ്റ് സാംസ്കാരിക വേദി ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ് .

സി.എ.ജോസഫ്: 07846747602

ജേക്കബ് കോയിപ്പള്ളി : 07402935193

മനോജ് പിള്ള : 07960357679

മാത്യു ഡൊമിനിക് : 07780927397

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more