1 GBP = 106.92
breaking news

വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ഈദുല്‍ ഫിത്ര്‍

വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ഈദുല്‍ ഫിത്ര്‍

ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍. വ്രതം നല്‍കിയ ആത്മീയ കരുത്തും ദേഹേച്ഛയെ അതിജീവിക്കാനുള്ള ശേഷിയുമായാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിന് തയ്യാറെടുക്കുന്നത്.

പകല്‍ മുഴുവന്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിച്ച് ഒരു മാസം വിശ്വാസികള്‍ നോമ്പെടുത്തു. ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകി. ദരിദ്രര്‍ക്കും രോഗികള്‍ക്കുമായി ആശ്വാസ പദ്ധതികള്‍ നടപ്പാക്കി. പരമാവധി സ്വയം നിയന്ത്രിച്ചും പ്രാര്‍ത്ഥനകളില്‍ മുഴുകിയും ഹൃദയ വിശുദ്ധി നേടാനുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടു. ത്യാഗപൂര്‍ണമായ ദിനങ്ങള്‍ക്ക് ശേഷം ഇനി സന്തോഷിക്കാനുള്ള അവസരമാണ്.

റമദാനില്‍ ആര്‍ജ്ജിച്ച മൂല്യങ്ങളുമായി സമൂഹത്തിലേക്ക് ഇറങ്ങാനുള്ള ആദ്യ അവസരമാണ് പെരുന്നാള്‍. പെരുന്നാള്‍ നമസ്‌കാരത്തിന് മുന്‍പ് വിശ്വാസികള്‍ ഫിത്‌റ് സകാത്ത് നല്‍കണം. ഒരാള്‍ക്ക് രണ്ടര കിലോ ധാന്യം എന്ന കണക്കിലാണ് ഫിത്ര്! സകാത്ത് നല്‍കേണ്ടത്.

മാന്യ വായനക്കാർക്ക് യുക്മ ന്യൂസിന്റെ ഈദ് മുബാറക്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more