1 GBP = 108.89
breaking news

ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന് കെ സുരേന്ദ്രന് സാധ്യത

ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന് കെ സുരേന്ദ്രന് സാധ്യത

തിരുവനന്തപുരം: കുമ്മനം രാജശഖരന്‍ മിസോറാം ഗവര്‍ണറായി നിയമിതനാകുന്നതോടെ കേരളത്തിലെ ബി ജെ പിയുടെ അധ്യക്ഷസ്ഥാനത്തേക്ക് കെ സുരേന്ദ്രനെ പരിഗണിക്കാന്‍ സാധ്യത.

സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ മൂന്നുദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേരളത്തിലെ സംഘടനാതലത്തില്‍ അടിമുടി മാറ്റം വരുത്താനാണ് കേന്ദ്രനേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.

എം ടി രമേശ്, പി കെ കൃഷ്ണദാസ് എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെങ്കിലും നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് സാധ്യത കൂടുതല്‍.

യുവമോര്‍ച്ചാ പ്രസിഡന്റായി നടത്തിയ പ്രവര്‍ത്തനങ്ങളും നിലപാടിലെ കണിശതയും സംഘാടനമികവും സുരേന്ദ്രന് അനുകൂലമാകമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലുള്ള മറ്റുഭാരവാഹികള്‍ക്കും മാറ്റമുണ്ടാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more