1 GBP = 106.55
breaking news

സിറിയന്‍ അതിര്‍ത്തിയില്‍ ഐഎസ് ഭീകരര്‍ക്കെതിരെ വ്യോമാക്രമണവുമായി ഇറാഖ്

സിറിയന്‍ അതിര്‍ത്തിയില്‍ ഐഎസ് ഭീകരര്‍ക്കെതിരെ വ്യോമാക്രമണവുമായി ഇറാഖ്

ബാഗ്ദാദ്: സിറിയന്‍ അതിര്‍ത്തിയില്‍ ഐഎസ് ഭീകരര്‍ക്കുനേരെ ശക്തമായ വ്യോമാക്രമണം നടത്തിയതായി ഇറാഖ്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തിയാല്‍ ഐസ് ഭീകരര്‍ക്കെതിരെ തിരിച്ചടിക്കുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാക്രമണം ഉണ്ടായിരിക്കുന്നത്.

ഇറാഖിന്റെ F-16 യുദ്ധവിമാനമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ നിരവധി ഐഎസ് ഭീകരര്‍ക്ക് നാശനഷ്ടം സംഭവച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു. സിറിയന്‍ സൈന്യത്തിന്റെ പൂര്‍ണ സഹായത്തോടെയാണ് ആക്രമണം നടത്തിയതെന്ന് ഇറാഖ് സൈനിക വാക്താവും വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more