1 GBP = 105.83

കോടതി ഉത്തരവ് വകവയ്ക്കാതെ ആൽഫി ഇവാനെ രക്ഷിക്കാൻ തടിച്ച് കൂടിയത് ആയിരങ്ങൾ; ഫ്രാൻസിസ് മാർപാപ്പയുടെ ഉപദേശങ്ങൾ തങ്ങളുടെ കുഞ്ഞിന്റെ ജീവനോളം വരില്ലെന്ന് മാതാപിതാക്കൾ

കോടതി ഉത്തരവ് വകവയ്ക്കാതെ ആൽഫി ഇവാനെ രക്ഷിക്കാൻ തടിച്ച് കൂടിയത് ആയിരങ്ങൾ; ഫ്രാൻസിസ് മാർപാപ്പയുടെ ഉപദേശങ്ങൾ തങ്ങളുടെ കുഞ്ഞിന്റെ ജീവനോളം വരില്ലെന്ന് മാതാപിതാക്കൾ

എന്ത് അപകടമായാലും അത് സ്വന്തം കുടുംബത്തിലെ ഒരാള്‍ക്ക് നേരിടുമ്പോള്‍ മാത്രമാണ് അതൊരു പ്രശ്‌നമായി ഓരോ മനുഷ്യനും അനുഭവപ്പെടുക. അതുവരെ സഹതാപം മാത്രം നിറയുന്ന മനസ്സില്‍ ഇങ്ങനൊരു അവസ്ഥ നേരിടുന്നതോടെ ബുദ്ധിമുട്ട് തിരിച്ചറിയും, അബോധാവസ്ഥയിലുള്ള കുഞ്ഞ് ആല്‍ഫി ഇവാന്‍സിന്റെ കുടുംബം ഇപ്പോള്‍ ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുകയാണ്.

ആള്‍ഡര്‍ ഹേ ആശുപത്രിയിലെ ഏത് നിമിഷവും കുഞ്ഞിന് നല്‍കിയിട്ടുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ പിന്‍വലിക്കപ്പെടും. ഇതിന് മുന്‍പ് കുഞ്ഞിനെ ഡിസ്ചാര്‍ജ്ജ് ചെയ്ത് ഇറ്റലിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ തടഞ്ഞതോടെ ഇവിടെ സംഘര്‍ഷാവസ്ഥയായി.

രണ്ട് വയസ്സുള്ള കുഞ്ഞിനെ വിട്ടുനല്‍കാതെ അധികൃതര്‍ വാശിപിടിക്കുകയാണ്. പിന്തുണ പ്രഖ്യാപിച്ച് ആയിരങ്ങള്‍ ലിവര്‍പൂള്‍ ആശുപത്രിക്ക് മുന്നിലേക്ക് മാര്‍ച്ച് ചെയ്തതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. തന്റെ മകന്‍ ആല്‍ഫിയെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകാന്‍ നിയമപരമായ എല്ലാ അവകാശവുമുണ്ടെന്ന് പിതാവ് ടോം ഇവാന്‍സ് ആശുപത്രി കിടക്കയ്ക്ക് സമീപം നിന്നും സംപ്രേക്ഷണം ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി.

ഇറ്റലിയിലേക്ക് ചികിത്സ തേടി കുഞ്ഞിനെ കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ജോണ്‍ ലെനോണ്‍ എയര്‍പോര്‍ട്ടില്‍ വിമാനം കാത്തുനില്‍ക്കുന്നു. വത്തിക്കാനുമായി ബന്ധമുള്ള റോമിലെ ബാംബിനോ ജെസു പീഡിയാട്രിക് ഹോസ്പിറ്റലിലേക്ക് രോഗം തിരിച്ചറിയാനും, ചികിത്സ ലഭ്യമാക്കാനുമാണ് ലക്ഷ്യം, ഇവാന്‍സ് വ്യക്തമാക്കി.

എന്നാല്‍ ആശുപത്രി ജീവനക്കാര്‍ തന്റെ മകനെ വിട്ടുതരുന്നില്ലെന്ന് ടോം പരാതിപ്പെടുന്നു. ഇതിന് ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസിന്റെ ഭീഷണി. പോക്കറ്റില്‍ പാസ്‌പോര്‍ട്ടുമായാണ് താനും ആല്‍ഫിയുടെ അമ്മയും നില്‍ക്കുന്നത്. കുഞ്ഞിന് ചികിത്സ ലഭ്യമാക്കാന്‍ എവിടെയും പോകാന്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. ഇന്നലെ രാത്രി കുഞ്ഞിനെ പുറത്ത് കൊണ്ടുവരാന്‍ അധികൃതര്‍ അനുവദിച്ചില്ല. ആറ് പോലീസുകാരാണ് ബെഡ്‌റൂമിന് പുറത്ത് കാവലുള്ളത്. എന്നാല്‍ ഏത് വിധേനയും മകനുമായി ഇറ്റലിയിലേക്ക് പറക്കാനുള്ള ടോമിന്റെ ശ്രമങ്ങള്‍ വന്‍ പിന്തുണയാണ് ലഭിക്കുന്നത്.

കുടുംബത്തിന്റെ അഭിഭാഷകര്‍ ആല്‍ഡര്‍ ഹേ ആശുപത്രിയുമായി ഒരു മധ്യസ്ഥത്തിന് ശ്രമിച്ച് വരികയാണ്. ഹൈക്കോടതിയും, യൂറോപ്യന്‍ കോടതിയും ആല്‍ഫിയുടെ മാതാപിതാക്കളുടെ പരാതി തള്ളിയിരുന്നു. അതേസമയം കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് പോപ്പ് ഫ്രാന്‍സിസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more