1 GBP = 113.26
breaking news

കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന “ആരവം 2023” ഒരുക്കങ്ങൾ പൂർത്തിയായി; നാളെ ഒക്ടോബർ 7 ശനിയാഴ്ച്ച ഉച്ചക്ക്‌ ഒരു മണി മുതൽ

കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന “ആരവം 2023” ഒരുക്കങ്ങൾ പൂർത്തിയായി; നാളെ ഒക്ടോബർ 7 ശനിയാഴ്ച്ച ഉച്ചക്ക്‌ ഒരു മണി മുതൽ

നിങ്ങൾ ഒരു കലാകാരനോ കലാ ആസ്വാദകനോ ഏതെങ്കിലും കലകളിൽ പരിശീലനം നേടണമെന്ന് ആഗ്രഹമുള്ളവരോ ആണോ ? എങ്കിൽ ഈ ശനിയാഴ്ച്ച തീർച്ചയായും ലണ്ടനിലെ ബെക്ക്റ്റനിലേക്കു വരൂ. കലാഭവൻ ലണ്ടൻ ഒരുക്കുന്ന “ആരവം 2023” എന്ന കലാമാമാങ്കത്തിൽ നിങ്ങൾക്കും അണിചേരാം.

കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന “ആരവം 2023”  ൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ, ഒക്ടോബർ 7 ശനിയാഴ്ച്ച ഉച്ചക്ക്‌ ഒരു മണി മുതൽ ഓൾ യുകെ തിരുവാതിരകളി  മത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങളെ തുടർന്ന് കലാ സാംസ്ക്കാരിക പരിപാടികളും,  “എന്റെ കേരളം”  കൾച്ചറൽ  ഷോയും അരങ്ങേറും.  . യുകെയിൽ നിന്നുള്ള പ്രമുഖരായ ഗായകരും നർത്തകരും കലാ സാംസ്ക്കാരിക പരിപാടികളിൽ  പങ്കുചേരും.മത്സരത്തിൽ  പങ്കെടുക്കാനുള്ള ടീമുകൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശനിയാഴ്ച്ച രാവിലെ തന്നെ കിങ്‌സ്‌ഫോർഡ് സ്കൂളിൽ എത്തിച്ചേരും. മാസങ്ങൾ നീണ്ട തീവ്ര പരിശീലനത്തിന് ശേഷം വാശിയേറിയ മത്സരത്തിനാണ് യുകെയിലെ  പ്രശസ്തരായ തിരുവാതിര ടീമുകൾ തയ്യാറെടുക്കുന്നത്.

കാണികൾക്ക് ഇത് ഒരു നവ്യമായ അനുഭവം ആയിരിക്കും.ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക്  യഥാക്രമം ആയിരം, അഞ്ഞൂറ്, ഇരുന്നൂറ്റി അമ്പതു പൗണ്ടുകളും ട്രോഫികളും  സമ്മാനമായി ലഭിക്കും.മത്സരങ്ങളോടൊപ്പം സംഗീത പരിപാടികളും  നൃത്ത നൃത്യങ്ങളും അരങ്ങേറും. ക്ലാസിക്കൽ സെമി ക്ലാസിക്കൽ  ബോളിവുഡ്  ഡാൻസ് പെർഫോമൻസുകളും ഉണ്ടാകും.കേരളത്തിന്റെ സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന “എന്റെ കേരളം” എന്ന കൾച്ചറൽ ഫാഷൻ ഷോ ആയിരിക്കും പരിപാടിയുടെ മറ്റൊരു ആകർഷ ഘടകം. കേരളത്തിന്റെ പാരമ്പര്യ കലാ രൂപങ്ങളായ കഥകളി, തെയ്യം, ചെണ്ടമേളം നൃത്ത രൂപങ്ങളായ മോഹിനിയാട്ടം ഭരതനാട്യം തുടങ്ങിയവയുടെ അകമ്പടിയോടുകൂടിയായിരിക്കും  “എന്റെ കേരളം അരങ്ങേറുക. 
 
യുകെയിലെ കലാ സാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ  “ആരവം 2023” പരിപാടിയിൽ അതിഥികളായെത്തും. 
അടുത്തവർഷം കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ഗിന്നസ് വേൾഡ് റെക്കോർഡിനു വേണ്ടിയുള്ള മെഗാ തിരുവാതിരയുടെ ക്യാപ്റ്റൻ മാരെയും  “ആരവം 2023” -ൽ വെച്ച് തിരഞ്ഞെടുക്കും.

ഈസ്സമിലെ പ്രമുഖ റെസ്റ്റോറന്റായ “നവരുചി” ഒരുക്കുന്ന നാടൻ ഭക്ഷണ വിഭവങ്ങളും “ആരവം 2023” ന് മാറ്റു കൂട്ടും. യുകെയിലെ പ്രമുഖ സോളിസിറ്റേഴ്സ് സ്ഥാപനമായ പോൾ ആൻഡ് ജോൺ സോളിസിറ്റേഴ്സ്. NN CIVIL ENGINEERING LTD, ഗ്ലോബൽ സ്റ്റഡി ലിങ്ക്, നീൽ ട്രാവെൽസ്, മലബാർ ഗോൾഡ് യുകെ തുടങ്ങിയവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്.

പരിപാടി നടക്കുന്ന സ്ഥലം : കിങ്‌സ് ഫോർഡ് കമ്മ്യൂണിറ്റി സ്കൂൾ ബെക്ക്റ്റൺ   E 6 5JG, സമയം ഉച്ചക്ക് ഒരു മണി മുതൽ, പ്രവേശനം തികച്ചും സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: TEL : 07841613973 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more