1 GBP = 113.49
breaking news

ജമ്മുവില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം

ജമ്മുവില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം

ജമ്മുകശ്മീരിലെ പൂഞ്ചില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം. നാല് പേര്‍ക്ക് പരുക്കേറ്റു. സുരന്‍കോട്ടയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ബഫ്ലിയാസിലേക്കുള്ള യാത്രയ്ക്കിടെ ജീപ്പ് തരാരന്‍ വാലി ഗലിയിലെ കൊക്കയിലേക്ക് മറിയുകയായിരുന്നു.

മരിച്ചവരില്‍ ആറുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പതിമൂന്ന് പേരാണ് ജീപ്പിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ഗവര്‍ണര്‍ എല്‍ജി മനോജ് സിന്‍ഹ അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയതായും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more