1 GBP = 105.89

KSRTC ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി; ലൈംഗീകച്ചുവയോടെ സംസാരിച്ചെന്ന് ആര്യ രാജേന്ദ്രൻ

KSRTC ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി; ലൈംഗീകച്ചുവയോടെ സംസാരിച്ചെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയിൽ KSRTC ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി. ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദേശം. ഡ്രൈവർ ലൈംഗീകചുവയോടെ സംസാരിച്ചെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. ഡ്രൈവർ DTOയ്ക്ക് മുമ്പാകെ വിശദീകരിക്കണം. ഇന്ന് ജോലിക്ക് കയറേണ്ട എന്ന് നിർദേശം നൽകി. പ്രതികരിച്ചത് സ്ത്രീത്വത്തെ അപമാനിച്ചത് കൊണ്ട്.

KSRTC ഡ്രൈവർ H L യദുവിനെതിരെയാണ് നടപടി. ലഹരി പദാർഥങ്ങളുടെ കവർ വലിച്ചെറിഞ്ഞു. ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കും വാഹനത്തിന് സൈഡ് നൽകാത്തതല്ല പ്രശ്‌നം, ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു. സിഗ്നലിൽ നിർത്തിയപ്പോഴാണ് സംസാരിച്ചത്. വാഹനം തടഞ്ഞുനിർത്തിയല്ല സംസാരിച്ചതെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. ഇടത് ഭാഗത്ത് കൂടെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചു. കാറിൽ പലതവണ ഇടിക്കാൻ ശ്രമിച്ചു. ഡ്രൈവർ ലഹരി ഉപയോഗിച്ചു നിയമപരമായി നീങ്ങുമെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു.

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയും പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും.

മൊഴി രേഖപ്പെടുത്താൻ പൊലീസ് മേയറോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് ആരോപിച്ചുള്ള കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ മേയർക്കെതിരെ പൊലീസ് ഇതുവെരെ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിലാണ് പൊലീസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more