1 GBP = 106.30
breaking news

ഗർഷോം ടി വി – യുക്മ സ്റ്റാർ സിംഗർ 3 മത്സരങ്ങളുടെ സംപ്രേക്ഷണം ആരംഭിച്ചു : ആദ്യ എപ്പിസോഡിൽ ഇഷ്ടഗാനങ്ങളുമായെത്തുന്നു അമിതയും സാനും പിന്നെ അനുവും

ഗർഷോം ടി വി – യുക്മ സ്റ്റാർ സിംഗർ 3 മത്സരങ്ങളുടെ സംപ്രേക്ഷണം ആരംഭിച്ചു : ആദ്യ എപ്പിസോഡിൽ ഇഷ്ടഗാനങ്ങളുമായെത്തുന്നു അമിതയും സാനും പിന്നെ അനുവും

സജീഷ് ടോം
(ചീഫ് പ്രോഗ്രാം കോർഡിനേറ്റർ)

കാത്തിരിപ്പിന് വിരാമമായി. ഗർഷോം ടി വി – യുക്മ സ്റ്റാർ സിംഗർ 3 മത്സരങ്ങളുടെ സംപ്രേക്ഷണം ഇതാ ആരംഭിക്കുകയായി. ലണ്ടൺ, ബർമിംഗ്ഹാം എന്നിവിടങ്ങളിൽ നടന്ന ഒഡിഷനുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളും, യുക്മ സ്റ്റാർ സിംഗർ ചരിത്രത്തിൽ ആദ്യമായി ഇതര യൂറോപ്യൻ രാജ്യങ്ങളായ സ്വിറ്റ്സർലൻഡ് (ബാസിൽ), റിപ്പബ്ലിക് ഓഫ് അയർലൻഡ് (ഡബ്ലിൻ) എന്നിവിടങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടവരും ഉൾപ്പെടെ പതിനഞ്ചു ഗായകരാണ് ആദ്യ റൗണ്ടിൽ മത്സരിക്കുന്നത്.

യുക്മ കലാമേളകൾ കഴിഞ്ഞാൽ യു.കെ.മലയാളികൾക്കിടയിലെ ഏറ്റവും ജനപ്രിയമായ പരിപാടി ഏതെന്ന ചോദ്യത്തിന് ‘യുക്മ സ്റ്റാർ സിംഗർ മ്യുസിക്കൽ റിയാലിറ്റി ഷോ’ എന്ന ഒരുത്തരമേയുള്ളൂ. മാസങ്ങൾ നീണ്ട അണിയറ പ്രവർത്തനങ്ങളുടെ അഭിമാനകരമായ തിരുമുൽക്കാഴ്ചയെന്നോണം പ്രഥമ സ്റ്റേജിലെ ആദ്യ റൗണ്ട് മത്സരങ്ങളുടെ ടെലികാസ്റ്റ് തുടങ്ങിക്കഴിഞ്ഞു. ഡിസംബർ പതിനഞ്ചാംതീയതി വെള്ളിയാഴ്ച മുതൽ ഗ്രാൻഡ്‌ഫിനാലെ വരെയുള്ള എല്ലാ വെള്ളിയാഴ്ചകളിലും ചിട്ടയായി ഗർഷോം ടി വി യിലൂടെ ഓരോ എപ്പിസോഡുകളും സംപ്രേക്ഷണം ചെയ്യുന്നതാണ്. കഴിഞ്ഞ വെള്ളിയാഴ്ച ടെലികാസ്റ് ചെയ്ത ആദ്യ എപ്പിസോഡിന്റെ യുട്യൂബ് ലിങ്ക് ആണ് യുക്മ ഈ വാർത്തക്കൊപ്പം യൂറോപ്പിലെ മലയാളി സംഗീത പ്രേമികളുടെ മുന്നിലേക്കെത്തിക്കുന്നത്.

ബിർമിംഗ്ഹാമിനടുത്തുള്ള വൂൾവർഹാംപ്ടണിലെ യു.കെ.കെ.സി.എ. ആസ്ഥാനമന്ദിരത്തിൽ വച്ച് നവംബർ നാലാംതീയതി ശനിയാഴ്ചയായിരുന്നു ആദ്യ സ്റ്റേജ് ഷൂട്ടിംഗ് നടന്നത്. രണ്ട് റൗണ്ട് മത്സരങ്ങളായിരുന്നു ആദ്യ വേദിയിൽ അരങ്ങേറിയത്. മത്സരാർത്ഥികളുടെ ഏറ്റവും പ്രിയഗാനം പാടുവാൻ അവസരമൊരുക്കികൊണ്ടു “ഇഷ്ട്ടഗാനം” റൗണ്ട് ആണ് ആദ്യത്തേത്.

റെഡ്‌ഡിങ്ങിൽനിന്നുള്ള അമിത ജനാർദ്ദനൻ ആണ് ആദ്യ ഗായിക. തുടർന്ന് ഹള്ളിൽനിന്നുള്ള സാൻ തോമസ് ജോർജ്‌, കെന്റിൽനിന്നുള്ള അനു ജോസ് എന്നിവർ തങ്ങളുടെ ഇഷ്ടഗാനങ്ങളുമായി എത്തുന്നു. തുടക്കം മുതൽ ഓരോ എപ്പിസോഡുകളും കണ്ടും കേട്ടും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കണെമെന്ന് അഭ്യർത്ഥിക്കുന്നു. യൂറോപ്പിന്റെ മണ്ണിലെ മലയാള സംഗീത പ്രതിഭകളുടെ അങ്കംകുറിക്കൽ സർഗ്ഗധനരായ കൂടുതൽ ഗായകരെ വരുംവർഷങ്ങളിൽ കണ്ടെത്താനുള്ള ശേഷി യുക്മക്ക് പകരും എന്നതിൽ സംശയമില്ല. ആദ്യ എപ്പിസോഡിലെ ഗാനങ്ങൾ താഴെക്കൊടുത്തിരിക്കുന്ന യുട്യൂബ് ലിങ്കിലൂടെ കാണുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more