അനീഷ് ജോണ്‍
യുക്മ പി ആര് ഒ
യുക്മ നാഷണല്‍ കലാമേള 2016 തിരശീല വീണപ്പോള്‍ ഏറെ അഭിമാനിക്കാവുന്ന നേട്ടത്തിന്റെ ആവേശത്തില്‍ ആണ് യുക്മ മിഡ്ലാന്‍സ് റീജിയണല്‍ കമ്മറ്റിയും കൊവെന്‍ട്രി കേരള കംമ്യുണിറ്റിയും . യുക്മയുടെ കലാമേള കള്‍ എല്ലാം തന്നെ കഠിനാധ്വാനത്തിന്റെയും നന്മയുടെയും കഥ പറയുന്നതാണ് . യു കെയിലെത്തിയ പ്രവാസികളുടെ കുഞ്ഞുങ്ങള്‍ക്ക് ഓരോ തവണയും ഒരുക്കാവുന്ന തില്‍ വെച്ച് ഏറ്റവും വലിയ വേദി കെട്ടി പടുക്കുമ്പോള്‍ കണ്ണുനീരിന്റെയും , ദുഖത്തിന്റെയും , വിയര്‍പ്പു തുള്ളിയുടെയും വേദനയുടെയും ത്യാഗത്തിന്റെയും കഥകള്‍ ആണ് പറയുവാന്‍ ഉള്ളത്

കൊവെന്ട്രിയിലെയും കഥ വ്യത്യസ്തം അല്ല കൊവെന്‍ട്രി കേരള കമ്മ്യുണിറ്റിയുടെ കരുത്തുറ്റ പിന്‍ബലത്തോടു കുടി . യുക്മ ദേശിയ കലാമേളയ്ക്ക് തയാര്‍ എടുക്കുമ്പോള്‍ അരയും തലയും മുറുക്കി ഏകദേശം 400 കുടുംബങ്ങളുടെ പിന് ബലത്തോടെ ഞങ്ങള്‍ എന്തിനും തയാര്‍ എന്നു വിളിച്ചു പറഞ്ഞു കൊണ്ടാണ് സി കെ സി യുടെ സാരഥികള്‍ മുന്‍പോട്ടു വന്നത് . മിട്ലണ്ട്സിലെ ഏകദേശം 400 ഓളം കുടുംബങ്ങളുടെ കൂട്ടായ് മയാണ് കവന്‍ട്രി കേരള കമ്യൂണിറ്റി . മുന്‍പ് യുക്മ ഫെസ്റ്റും യുക്മ ഡാന്‍സ് ഫെസ്റ്റും ഏറ്റെടുത്തു വിജയിപ്പിച്ച ചരിത്രം ഉള്ള കൂട്ടായ്മയാണ് കവന്‍ട്രി കേരള കമ്യൂണിറ്റി . എങ്കിലും സി കെസി പ്രസിഡന്റ് പോള്‍സണ്‍ മാത്യുവും ., ജോണ്സന് യോഹന്നാന്റെയും ,ദീപേഷ് സ്കറിയയുടെയും നിസ്സീമമായ സഹകരണം ആണ് കലാമേളയുടെ വിജയത്തിന്റെ ആദ്യ ചവിട്ടു പടി .തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞു പ്രവര്‍ത്തിച്ചു കൊണ്ട് സി കെ സി കമ്മറ്റിയും മുന്‍പോട്ടു വന്നപ്പോള്‍ നാഷണല്‍ കലാമേള അക്ഷരാര്‍ഥത്തില്‍ മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചു. ഏറ്റവും എളുപ്പം കടന്നു പോകാവുന്ന വേദികള്‍ ഒരു വേദിയില്‍ നിന്നും മറ്റൊരു വേദിയിലേക്കുള്ള എളുപ്പ വഴികള്‍. സൗകര്യങ്ങളോടു കൂടിയ വഴികള്‍ ക്ലാസ് മുറികള്‍ വിശാലമായ കഫ്ത്തീരിയ തുടങ്ങി വലിയ സൗകര്യങ്ങളോടു കൂടിയ മിറ്റന്‍ സ്കുള് തന്നേയ് തെരഞ്ഞെടുത്തതില്‍ സെക്രട്ടറി ജോണ്സന് യോഹന്നാനും പോള്‍സണ്‍ ജോസഫിന്റെയും പങ്കു വിസ്മരിക്കാന്‍ കഴിയില്ല . കൂടാതെ ദേശിയ പ്രെസിഡെന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു , വൈസ് പ്രസിഡന്റ് കലാമേള കണ്‍വീനറും ആയിരുന്ന മാമ്മന്‍ ഫിലിപ്പ് , എന്നിവരുടെ അഭിപ്രായനകളെ മാനിച്ചു കൊണ്ടുള്ള പ്രവര്‍ത്തനം ആയിരുന്നു സി കെസിഎ വ്യത്യസ്തം ആക്കിയത് കൂടാതെ ഏറ്റെടുത്ത പരിപാടികള്‍ എല്ലാ റിക്കോര്‍ഡ് സമയം കൊണ്ടും അസോസിയേഷന്റെ പ്രാതിനിധ്യം കൊണ്ടും ഏറെ മുന്പില് നില്ക്കുന്ന മിഡ്ലാന്‍സിന്റെ കരുത്തുറ്റ കാവലും കൂടിയായപ്പോള്‍ യുക്മയുടെ ചരിത്രത്തിലെ റിക്കോര്‍ഡ് ഗേറ്റ് കളക്ഷന്‍ നടന്ന കലാമേള ആയി കൊവെന്‍ട്രിയിലെ നാഷണല്‍ കലാമേള മാറി യുക്മ നാഷണല്‍ എക്സിക്യൂട്ടീവും നാഷണല്‍ പി ആര് ഓ യുമായ അനീഷ് ജോണ്‍ , റീജിയണല്‍ പ്രസിഡന്റ് ജയകുമാര്‍ നായരും , സെക്രട്ടറി ഡിക്സ് ജോര്‍ജ് , ട്രെഷരാര്‍ സുരേഷ് , ആര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് തോമസ് , സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫ് ., ആനി കെ കുരിയന്‍ , നോബി കെ ജോസ് കൂടാതെ യുക്മ മുന്‍ ഭാരവാഹികളായ അനില്‍ അലോണിക്കുന്നേല് , അജി മംഗലത്തി ല്‍ , സെബാസ്റ്റ്യന്‍ മുത്ത് പറക്കുന്നേല്‍ എന്നിവരുടെ അക്ഷീണ പരിശ്രമവും കലാമേളയുടെ വിജയത്തിന് നിതാന്തം ആയി , വിജി കെ പി , ബീന സെന്‍സ് എന്നിവര്‍ മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളുമായി നേതൃത്വം കൊടുത്ത് കലാമേളയില്‍ സജ്ജീവം ആയിരുന്നു . സി കെസിയുടെ സാരഥികള്‍ ആയ ട്രെഷരാര്‍ , പീറ്റര്‍ ജോസഫ് , വൈസ് പ്രസിഡന്റ് ജിനു മാത്യു , ജോയിന്റ് സെക്രട്ടറി ബോബന് ജോര്‍ജ് ,പി ആര് ഓ ലാലു എന്നിവരുടെ നേതൃത്വത്തില്‍ ആണ് പ്രവര്‍ത്തനം പുരോഗമിച്ചതു , എടുത്തു പറയാന്‍ നിരവധി ശുഭ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് മുന്‍പോട്ടു പോയ കലാമേള കാണികളുടെയും കലാകാരമാരുടെയും , നേതാക്കന്മാരുടെയും , കൊവെന്‍ട്രി നിവാസികളുടെയും മനം കവര്‍ന്നു പേരറിയാത്ത നിരവധി സി കെസി പ്രവര്‍ത്തകര്‍ക്ക് നന്മയുടെയും ഐശ്വര്യത്തിന്റെയും ഭാവുകങ്ങള്‍ നേരുന്നു എന്നും കലാമേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച മുഴുവന്‍ കൊവെന്റി നിവാസികള്‍ക്കും നന്ദി പറയുന്നതായും യുക്മ ദേശിയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യുവും, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ സജീഷ് ടോമും അറിയിച്ചു.
അറിയിച്ചു
click on malayalam character to switch languages