അലക്സ് വര്‍ഗീസ്
സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നലെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. റോമില്‍, യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേക ശുശ്രൂഷകളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചതിനു ശേഷം ഇന്ത്യയിലേക്ക് തിരിക്കുന്നതിനിടയിലാണ് ഏതാനും ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം യുകെയിലെത്തിച്ചേര്ന്നിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന് രൂപതാ സ്ഥാപനത്തിനും പ്രഥമ മെത്രാന് ജോസഫ് സ്രാമ്പിക്കലിന്റെ അഭിഷേകത്തിനും ശേഷം സഭാതലവന് ആദ്യമായി യൂകെയിലെത്തുന്നു എന്ന പ്രത്യേകത കൂടി ഈ സന്ദര്‍ശനത്തിനുണ്ട്.
മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേക ശുശ്രൂഷകളില്‍ പങ്കെടുത്ത ശേഷം കര്‍ദിനാള്‍ തിരുമേനിയോടൊപ്പം ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ മെത്രാന് മാര്‍ ജോസഫ് സ്രാമ്പിക്കലും മാഞ്ചസ്റ്ററിലെത്തി. കഴിഞ്ഞ ജൂലൈ 28ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ദിവസമാണ് മാര്‍ ജോസഫ് സ്രാമ്പിക്കലിനെയും മാര്‍ ജോസഫ് ചിറപ്പണത്തിനെയും മെത്രാന്മാരായി ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചത്. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തില്‍ പങ്കെടുക്കുവാന്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തും പ്രസ്റ്റണില്‍ എത്തിയിരുന്നു. 4 മുതല്‍ 6 വരെയുള്ള തീയതികളില്‍ സഭാ തലവനൊപ്പം രൂപതാധ്യക്ഷനും സന്ദര്‍ശനങ്ങളില്‍ പങ്ക് ചേരും.
ഇന്ന് രാവിലെ 11 മണിക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സാനിധ്യത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അധ്യക്ഷനായി ഇംഗ്ലണ്ട്, സ്കോട്ട്ലാന്‍ഡ്, വെയില്‍സ് എന്നിവടങ്ങളിലെ സീറോ മലബാര്‍ വിശുദ്ധ കുര്‍ബ്ബാനകളില്‍ നേതൃത്വം നല്കുന്ന എല്ലാ വൈദികരുടെയും സമ്മേളനം പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വച്ചു് നടക്കും. പുതിയ രൂപതയ്ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കര്‍മ്മ പദ്ധതികളും മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ജോസഫ് സ്രാമ്പിക്കലും വൈദികരോട് പങ്കു വയ്ക്കും. ബഹു. വികാരി ജനറാള്‍മാരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളിലെ സന്ദര്‍ശനങ്ങളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
ഇന്ന് വൈകീട്ട് 6.30ന് ഷെഫീല്‍ഡ് സെന്റ്. പാട്രിക്സ് ദേവാലയത്തില്‍ അഭി. പിതാക്കന്മാര് ബലിയര്‍പ്പിച്ച വിശ്വാസികളോട് സംസാരിക്കും. വികാരി ജനറാള്‍. വെരി. റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിശ്വാസി സമൂഹം ഇടയന്മാരെ സ്വീകരിക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു.
click on malayalam character to switch languages