1 GBP = 106.75
breaking news

നിയമനം അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍; നിയമനങ്ങള്‍ വകുപ്പ് മന്ത്രിയുടെ പരിഗണനയില്‍ വരുന്നത്

നിയമനം അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍; നിയമനങ്ങള്‍ വകുപ്പ് മന്ത്രിയുടെ പരിഗണനയില്‍ വരുന്നത്

തിരുവനന്തപുരം: ജയരാജന്റെ ബന്ധു സുധീര്‍ നമ്പ്യാരുടെ നിയമനത്തെ കുറിച്ച് താന്‍ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

വ്യവസായ വകുപ്പിലെ നിയമനങ്ങള്‍ തന്റെ പരിഗണനയില്‍ വരേണ്ട കാര്യമില്ലെന്നും ഇതിനുള്ള അധികാരം വകുപ്പു മന്ത്രിക്കുണ്ടെന്നും പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി.എന്നാല്‍ നിയമനങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് നിയമനങ്ങളെന്നതിന് തെളിവുണ്ടെന്നും അറിഞ്ഞിട്ടില്ലെന്ന് പറയുന്നത് സാമാന്യബുദ്ധിയുള്ളവര്‍ക്ക് വിശ്വസിക്കാനാവില്ലെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.ഡി. സതീശന്‍ പറഞ്ഞു.

എന്നാല്‍ തത്തയുടെ കാല്‍ തല്ലിയൊടിച്ച് ചിറകരിഞ്ഞ് കളിപ്പിക്കുന്ന പരിപാടി തങ്ങള്‍ക്കില്ലെന്നും എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നതാണ് തങ്ങളുടെ രീതിയെന്നുമായിരുന്നു മുഖ്യമന്ത്രി ഇതിനു നല്‍കിയ മറുപടി.
അതേസമയം നിയമനങ്ങള്‍ ചട്ടവിരുദ്ധമല്ലെന്ന് ഇ.പി. ജയരാജന്‍ ഇന്ന് നിയസഭയില്‍ നടത്തിയ പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു. അഭിമുഖവും വിജിലന്‍സ് അന്വേഷണവും ഉള്‍പ്പെടെയുള്ള ചട്ടങ്ങള്‍ പാലിച്ചായിരുന്നു നിയമനമെന്നാണ് അദ്ദേഹം പറഞ്ഞത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more