1 GBP = 107.02

ഗ്രേസ് നൈറ്റിന് മാറ്റ് കൂട്ടുവാന്‍ ഇത്തവണ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ബേബി ജോണും മലയാള സിനിമ പിന്നണി ഗായിക ഡെല്‍സി നൈനാനും…

ഗ്രേസ് നൈറ്റിന് മാറ്റ് കൂട്ടുവാന്‍ ഇത്തവണ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം    ബേബി ജോണും മലയാള സിനിമ പിന്നണി ഗായിക ഡെല്‍സി നൈനാനും…

ഗ്രേസ് മെലഡീസിന്റെ എട്ടാമത് വാര്‍ഷികം ‘ഗ്രേസ് നൈറ്റ്’ ഒക്ടോബര്‍ 22 ശനിയാഴ്ച വൈകീട്ട് 4 മുതല്‍ ഗാനമേളയും, ശാസ്ത്രീയ സിനിമാറ്റിക് നൃത്തങ്ങളും, ആനുകാലിക പ്രസക്തിയുള്ള സ്‌കിറ്റും എല്ലാം ചേര്‍ന്ന് 5 മണിക്കൂര്‍ പ്രേക്ഷക മനസ്സില്‍ കുളിര്‍മ്മയേകും.
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ജനലക്ഷങ്ങളിലേക്ക് കടന്നു വന്ന ബേബി ജോണ്‍ മെലഡിയും ഫാസ്റ്റ് നമ്പറും, ഇതര ഭാഷാ ഗാനങ്ങളും ഒരിക്കല്‍ കൂടി യുകെ മലയാളികള്‍ക്കായി ആലപിക്കും.
കാര്യസ്ഥന്‍, ശൃംഗാരവേലന്‍, ഇസ്ര, ബല്‍റാം vs താരാദാസ്, വില്ലേജ് ഗൈഡ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ ഡെല്‍സിയും പ്രമുഖ ഗായകരും ചേര്‍ന്ന് ഗാനമേളക്ക് നിറപ്പകിട്ടേകും.
unnamed-3
മിന്നാ ജോസ്, ജെനീറ്റ തോമസ്, വിഷ്ണുപ്രിയ എന്നിവരും കലാഭവന്‍ നൈസിന്റെ ശിക്ഷണത്തിലുള്ള ഡാന്‍സ് ടീമും, സാലിസ്ബറി, ഹേവാര്‍ഡ്സ്ഹീത്ത്, ഹോര്‍ഷം എന്നീ ഡാന്‍സ് ടീമുകളും വൈവിദ്ധ്യമാര്‍ന്ന നൃത്ത പ്രകടനങ്ങളുമായി ഗ്രേസ് നൈറ്റില്‍ ഉണ്ട്. കൂടാതെ ലിറ്റില്‍ഹാംപ്റ്റണില്‍ നിന്നും ആനുകാലിക പ്രസക്തിയുള്ള ലഘുനാടകം മറ്റൊരു ആകര്‍ഷണമാണ്.
ലോറന്‍സ് ജോസഫ്, ബിജു മൂന്നാനപ്പിള്ളി, ബേബി ജോര്‍ജ് എന്നിവര്‍ നിശ്ചലഛായാഗ്രാഹകരായി രംഗത്തുണ്ട്. സാം തോമസിന്റെ നേതൃത്വത്തിലുള്ള ഒരു ടീം വീഡിയോയും കൈകാര്യം ചെയ്യുന്നു. ശബ്ദവും വെളിച്ചവും ഗ്രേസ് – ഒയാസിസ് ചേര്‍ന്നാണ് ചെയ്യുന്നത്. മിതമായ നിരക്കില്‍ രുചിയേറിയ ഇന്ത്യന്‍ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. സൗജന്യമായി വിപുലമായ പാര്‍ക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ജിഷ്ണു ജ്യോതി, ജിബ്സണ്‍ ടോം, ജെയ്സണ്‍ മാത്യു, റെജി കോശി, സിബി മേപ്രത്ത്, മനു ജനാര്‍ദ്ദനന്‍, ആനന്ദ വിലാസ്, രാകേഷ് തായിരി, ജോയ്‌സണ്‍ ജോയ്, മനോജ് പിള്ള, മനോജ് മാത്രടന്‍, ജോര്‍ജ് എടത്വ, ജിയോ ജോസഫ്, ജോണ്‍സണ്‍ ജോണ്‍, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അണിയറയില്‍.
unnamed-4
എറണാകുളം ജില്ലാ സംഗമവും ഇതേ ദിവസം ഇതേ വേദിയില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ സംഘടിപ്പിച്ചിരിക്കുന്നു. അറബിക്കടലിന്റെ റാണിയുടെ മക്കള്‍ ഒരുമിക്കുന്ന, എറണാകുളം ജില്ലയിലെ എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളെയും സംഘടനകളെയും ഏകോപിപ്പിക്കുക എന്ന ആശയവുമായി എറണാകുളം ജില്ലാ പ്രഥമ സംഗമം നടത്തുന്ന ചടങ്ങില്‍ വിവിധ സംഘടനാ ഭാരവാഹികളും കലാസാംസ്‌കാരിക മേഖലയില്‍ പെടുന്നവരും പങ്കെടുക്കും.
ലിഡോ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആന്റണി ജോസ്, ലാലു ആന്റണി, ഡെന്നീസ് വറീത്, സാബു കാക്കശ്ശേരി, ജിയാ ജോ, അജിത്ത് പാലിയത്ത്, ഷൈജു കൊലാത്തുകൂടി, സോയന്‍ ജോസഫ്, ജോണ് കുരീക്കല്‍, ജോര്‍ജ് കുര്യന്‍ എന്നിവരാണ് മുഖ്യ സംഘാടകര്‍.
വേദി:
OAKLAND CATHOLIC SCHOOL
WATERLOOVILLE
PORTSMOUTH
PO77BQ

Post Your Comments Here ( Click here for malayalam )

Press Esc to close
show more