1 GBP = 105.29
breaking news

ബഥേല്‍ ഒരുങ്ങുന്നു..ജപമാലമാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നാളെ

ബഥേല്‍ ഒരുങ്ങുന്നു..ജപമാലമാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നാളെ

യൂറോപ്യന്‍ നവസുവിശേഷവത്കരണം മലയാളികളിലൂടെ സ്ഥാപിതമാക്കപ്പെടുമ്പോള്‍ അതിന്റെ അടിസ്ഥാനഘടകമായി ദൈവം വഴിനടത്തുന്ന െസഹിയോന്‍ യു കെയും ഫാ. സോജി ഓലിക്കലും നേതൃത്വം നല്‍കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ പതിവില്‍ നിന്നും വ്യത്യസ്തമായി നാളെ മുഴുവന്‍ സമയ ഇംഗ്ലീഷ് ശുശ്രൂഷയായി മാറും.
യൂറോപ്പില്‍ ആയിരങ്ങളെ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന, ദൈവിക അടയാളങ്ങള്‍ രോഗസൌഖ്യങ്ങളാല്‍ അനുഭവവേദ്യമാക്കുന്ന പരിശുദ്ധാത്മ കൃപയാല്‍ അനുഗ്രഹീതയായ പ്രമുഖ സുവിശേഷ പ്രവര്‍ത്തക സിസ്റ്റര്‍ മര്‍ഗരീത്ത, കഴിഞ്ഞ നാല്പതു വര്‍ഷക്കാലമായി വിവിധ രാജ്യങ്ങളില്‍ ഇവാന്‍ജലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന
പ്രശസ്ത വചന പ്രഘോഷകന്‍ ലളിത് പെരേര എന്നിവര്‍ ഇത്തവണ സോജിയച്ചനോടൊപ്പം കണ്‍വന്‍ഷന്‍ നയിക്കും.
പതിവുപോലെ രാവിലെ 8 മണിക്ക് ജപമാല മാസത്തെ മുന്‍നിര്‍ത്തിയുള്ള പ്രത്യേക മരിയന്‍ റാലിയോടെ ആരംഭിക്കുന്ന യൂണിവേഴ്‌സല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. ലോക സുവിശേഷവത്കരണം ജാതിമത, ദേശഭാഷാ വ്യത്യാസമില്ലാതെ യഥാര്‍ത്ഥ ക്രിസ്തീയസ്‌നേഹം പകര്‍ന്നു നല്‍കിക്കൊണ്ട് സാദ്ധ്യമാക്കപ്പെടുകവഴി യൂറോപ്പിലെ ഏറ്റവും വലിയ ആത്മീയ സംഗമമായി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനെ ദൈവം ഉയര്‍ത്തുന്നു എന്നതിന് മനുഷ്യനാല്‍ അസാദ്ധ്യമായവയെ ദൈവം സാദ്ധ്യമാക്കിത്തീര്‍ത്ത ജീവിത സാക്ഷ്യങ്ങള്‍ അടിസ്ഥാനമാകുന്നു…
കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സെഹിയോന്‍ കുടുംബം ശക്തമായ ഉപവാസ,മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളിലാണ്.
പരിശുദ്ധഅമ്മയുടെ ജപമാലമാസ കണ്‍വെന്‍ഷനിലേക്ക് സോജിയച്ചനും സെഹിയോനും യേശുനാമത്തില്‍ ഏവരേയും നാളെ ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ്.
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
വെസ്റ്റ് ബ്രോംവിച്
കെല്‍വിന്‍ വേ
ബര്‍മിംങ്ഹാം.
B70 7 JW.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷാജി: 07878149670
അനീഷ്: 07760254700
വിവിധ സ്ഥലങ്ങളില്‍ നിന്നും കണ്‍വെന്‍ഷന്‍ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്;
ടോമി ചെമ്പോട്ടിക്കല്‍: 07737935424

Post Your Comments Here ( Click here for malayalam )

Press Esc to close
show more