പ്രസ്റ്റണ്‍ മെത്രാഭിഷേകത്തിന് എത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങ് സൗകര്യത്തെ കുറിച്ച് സ്റ്റേഡിയം അധികൃതര്‍ കോച്ചുകളിലും ബസുകളിലും കാറുകളിലുമായിയെത്തുന്ന വിശ്വാസികളുടെ വാഹനങ്ങള്‍ ബുദ്ധിമുട്ടില്ലാതെ പാര്‍ക്ക് ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളാണ് സ്റ്റേഡിയം അധികാരികളും പാര്‍ക്കിങ്ങ് കമ്മിറ്റിയും സംയുക്തമായി നല്‍കിയിരിക്കുന്നത്.
ഓരോരുത്തര്‍ക്കും ലഭിക്കുന്ന എന്‍ട്രി പാസില്‍ ഇരിക്കേണ്ട സ്ഥലത്തിന്റെ പേരും (ഉദാ: SIR TOM FINNEY STAND) പ്രവേശിക്കേണ്ട ഗെയ്റ്റും ഇരിക്കേണ്ട സീറ്റിന്റെ നിരയും നമ്പറും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ പ്രവേശന കവാടത്തിനടുത്തും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യങ്ങളും ലഘുഭക്ഷണ ശാലകളും ഉണ്ടായിരിക്കും. ഇത് കൂടാതെ പോലീസ് അധികാരികളുടെ സേവനവും ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ്, പാരാ മെഡിക്കല്‍ സര്‍വ്വീസസ്, മറ്റ് അത്യാവശ്യ സര്‍വീസുകളും ലഭ്യമായിരിക്കും. ഓരോരുത്തരും കയ്യില്‍ കരുതിക്കൊണ്ട് വരുന്ന ഭക്ഷണ സാധനങ്ങള്‍ സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ അനുവാദമുണ്ടായിരിക്കും. സുരക്ഷാ കാര്യങ്ങള്‍ പരിഗണിച്ചു കുട ഉപയോഗിക്കാന്‍ അനിവാദമില്ല. ഭിന്നശേഷിയുള്ളവരുടെ ഉപയോഗത്തിനായുള്ള ഉപകരണങ്ങള്‍ക്കും കുഞ്ഞുങ്ങളുമായി വരുന്നവരുടെ പരം ഉള്ളില്‍ പ്രവേശിപ്പിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും.
സ്റ്റേഡിയത്തിന്റെ ഉപയോഗത്തെ കുറിച്ചും സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും വ്യക്തമായി അറിയാവുന്ന സ്റ്റേഡിയം സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം ഇപ്പോഴും ലഭ്യമായിരിക്കും. പൊതുവായ പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കിയിരിക്കുന്നിടത്ത് ആദ്യമാദ്യം വരുന്നവര്‍ക്ക് ആദ്യമാദ്യം പ്രവേശനം ലഭിക്കും. കാര്‍ പാര്‍ക്കിങ്ങുകള്‍ രാവിലെ 10.30 മുതല്‍ തുറക്കുന്നതായിരിക്കും. ഓരോരുത്തര്‍ക്കായി ഉള്ളിലേക്ക് കടക്കാവുന്ന വാതിലുകള്‍ രാവിലെ 11.30 നു തുറക്കും. ട്രെയിനിലും നടന്നും വരുന്നവര്‍ക്കുള്ള യാത്രാനിര്‍ദ്ദേശങ്ങളും സ്റ്റേഡിയം അധികാരികള്‍ നല്‍കിയിട്ടുണ്ട്.
രാവിലെ 11.30 നു സ്റ്റേഡിയം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തതിനു ശേഷം 12 മണിയോടെ ഗായക സംഘം പ്രാര്‍ത്ഥനാ ഗീതങ്ങളും ജപമാല പ്രാര്‍ത്ഥനയാലും മെത്രാഭിഷേക തിരുക്കര്‍മ്മങ്ങള്‍ക്കായി വിശ്വാസികളെ ഒരുക്കും. ഓരോ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും വൈദികര്‍ ആവശ്യപ്പെട്ടതനുസരിച്ചു എന്‍ട്രി പാസുകള്‍ അതാത് സ്ഥലങ്ങളില്‍ എത്തിച്ചു കഴിഞ്ഞു. പാര്‍ക്കിങ്ങ് ട്രാഫിക് സംബന്ധമായ വിശദ വിവരങ്ങളും തങ്ങളുടെ കൂട്ടായ്മകളില്‍ വിശദീകരിക്കുന്നതിനായി വൈദികര്‍ക്ക് നല്‍കിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ ആവശ്യയമുള്ളവര്‍ അതാതു വി. കുര്‍ബ്ബാന കേന്ദ്രങ്ങത്തിലെ വൈദികരോട് ചോദിച്ചറിയേണ്ടതാണ്.
സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനാല്‍ എന്‍ട്രി പാസ് ഇല്ലാതെ വരുന്ന ആരെയും സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തി വിടില്ല എന്ന് അധികാരികള്‍ അറിയിച്ചിരിക്കുന്നതിനാല്‍ എല്ലാവരും എന്‍ട്രി പാസുകള്‍ മറക്കാതെ കയ്യില്‍ കരുതണമെന്ന് പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ റവ. ഫാ. തോമസ് പാറയടിയില്‍ ഓര്‍മ്മിപ്പിച്ചു.
click on malayalam character to switch languages