1 GBP = 122.89
breaking news

ഇന്ത്യ–ബ്രിട്ടൻ ബന്ധം ശക്തിപ്പെടുത്താൻ ചർച്ച; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് രാജകുമാരിയും

ഇന്ത്യ–ബ്രിട്ടൻ ബന്ധം ശക്തിപ്പെടുത്താൻ ചർച്ച; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് രാജകുമാരിയും

ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ദീർഘകാല സൗഹൃദവും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് വെയിൽസ് രാജകുമാരൻ വില്യമും ഭാര്യ കേറ്റ് രാജകുമാരിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച ന്യൂഡൽഹിയിൽ മോദിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സാംസ്കാരിക സഹകരണവും പരിസ്ഥിതി സംരക്ഷണ രംഗത്തെ പങ്കാളിത്തവും ചർച്ചയായി. മുംബൈയിൽ നടന്ന വില്യമിന്റെ എർത്ത്ഷോട്ട് പ്രൈസ് പുരസ്കാരച്ചടങ്ങിന്റെ വിജയവും പരിസ്ഥിതി നവീകരണ രംഗത്ത് ഇന്ത്യയുടെ വളർന്നുവരുന്ന പങ്കും കൂടിക്കാഴ്ചയിൽ വിലയിരുത്തി. എർത്ത്ഷോട്ട് പുരസ്കാരം ഇന്ത്യയിലെത്തിച്ചതിന് മോദി വില്യമിനോട് നന്ദി അറിയിച്ചു.

ഇന്ത്യ–ബ്രിട്ടൻ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അടുത്തിടെ നടപ്പിലാക്കിയ സമഗ്ര സാമ്പത്തിക-വ്യാപാര കരാറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും താൽപര്യമുണ്ടെന്ന് മോദി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

സന്ദർശനത്തിന്റെ അവസാന ദിവസം മുംബൈയിലെ ചാണക്യ സ്കൂൾ ഓഫ് ക്രാഫ്റ്റ് സന്ദർശിച്ച രാജകീയ ദമ്പതികൾ പരമ്പരാഗത ബ്ലോക്ക് പ്രിന്റിങ് വിദ്യയും പരീക്ഷിച്ചു. വനിതകൾക്ക് പരമ്പരാഗത കൈത്തറി, എംബ്രോയ്ഡറി പരിശീലനം നൽകുന്ന സ്ഥാപനമാണിത്. കേറ്റ് മുംബൈയിലെ പ്രസവാശുപത്രിയും സന്ദർശിച്ച് അമ്മമാരുമായി സംവദിച്ചു. വില്യം പ്രമുഖ ഇന്ത്യൻ സിനിമാ നിർമാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസും സന്ദർശിച്ചു.

മുംബൈയിൽ നടന്ന എർത്ത്ഷോട്ട് പ്രൈസ് പുരസ്കാരച്ചടങ്ങോടെയാണ് സന്ദർശനത്തിന് പ്രധാന ശ്രദ്ധ ലഭിച്ചത്. പത്തുവർഷം മുമ്പത്തെ ഇന്ത്യാ സന്ദർശനത്തിന് ശേഷം ഇരുവരും ഒരുമിച്ച് നടത്തിയ ആദ്യ ഇന്ത്യാ സന്ദർശനം കൂടിയായിരുന്നു ഇത്. മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഇരുവരും ബുധനാഴ്ച രാത്രി ബ്രിട്ടനിലേക്ക് മടങ്ങി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more