1 GBP = 122.89
breaking news

സ്റ്റോർബ്രിഡ്ജിൽ ജലവിതരണം നിലച്ചു; 8,500 വീടുകളും സ്ഥാപനങ്ങളും ദുരിതത്തിൽ; കുടിവെള്ളത്തിനായി നീണ്ട നിരകൾ

സ്റ്റോർബ്രിഡ്ജിൽ ജലവിതരണം നിലച്ചു; 8,500 വീടുകളും സ്ഥാപനങ്ങളും ദുരിതത്തിൽ; കുടിവെള്ളത്തിനായി നീണ്ട നിരകൾ

ലണ്ടൻ: ബ്രിട്ടനിലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ സ്റ്റോർബ്രിഡ്ജിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് 8,500 വീടുകളിലും സ്ഥാപനങ്ങളിലും ജലവിതരണം തടസ്സപ്പെട്ടു. തകരാറിന്റെ ഉറവിടം കണ്ടെത്താനും അറ്റകുറ്റപ്പണി നടത്താനുമായി Severn Trent Water ജീവനക്കാർ ശ്രമം തുടരുകയാണ്. അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ വാരാന്ത്യം വരെ സമയമെടുത്തേക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

ജലവിതരണം നിലച്ചതോടെ പാചകം ചെയ്യാനും കുളിക്കാനും ശുചിമുറികൾ ഉപയോഗിക്കാനും കഴിയാതെ ആയിരക്കണക്കിന് ആളുകൾ ദുരിതത്തിലായി. രണ്ട് സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. അടിയന്തരമായി കുപ്പിവെള്ളം വിതരണം ചെയ്യുന്നതിനായി ആംബിൾകോട്ടിലെയും വേഡ്‌സ്‌ലിയിലെയും കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ആംബിൾകോട്ടിലെ സെയിൻസ്ബറീസ് കാർ പാർക്കിലെ വിതരണകേന്ദ്രത്തിൽ നൂറുകണക്കിന് ആളുകളാണ് വെള്ളത്തിനായി ക്യൂ നിന്നത്. ആവശ്യക്കാർ വർധിച്ചതോടെ ഒരാൾക്ക് നൽകുന്ന വെള്ളത്തിന്റെ അളവ് 24 ലിറ്ററിൽ നിന്ന് 12 ലിറ്ററായി കുറച്ചു. ഒരു ഘട്ടത്തിൽ വെള്ളം തീർന്നെങ്കിലും പിന്നീട് പുതിയ സ്റ്റോക്ക് എത്തിച്ചു.

ചില പ്രദേശങ്ങളിൽ നാല് ദിവസം വരെ ജലവിതരണം തടസ്സപ്പെട്ടേക്കാമെന്ന് Severn Trent അധികൃതർ അറിയിച്ചു. അതേസമയം, എത്രയും വേഗം വിതരണം പുനഃസ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

പിഞ്ചുകുഞ്ഞുങ്ങളുള്ള കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർ കടുത്ത ആശങ്കയിലാണ്. അടിയന്തരമായി കൂടുതൽ ടാങ്കർ സംവിധാനങ്ങൾ ഏർപ്പെടുത്തി ആവശ്യത്തിന് വെള്ളം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more