1 GBP = 122.89
breaking news

നെഹ്‌റുവിനും ഗാന്ധിക്കും നാക്കുകൊണ്ട് മാത്രം പ്രകീര്‍ത്തനങ്ങള്‍, വി ഡി സതീശന്റേത് സവര്‍ക്കര്‍ സര്‍ക്കാര്‍: ബിനോയ് വിശ്വം

നെഹ്‌റുവിനും ഗാന്ധിക്കും നാക്കുകൊണ്ട് മാത്രം പ്രകീര്‍ത്തനങ്ങള്‍, വി ഡി സതീശന്റേത് സവര്‍ക്കര്‍ സര്‍ക്കാര്‍: ബിനോയ് വിശ്വം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ആറ് മാസം പിന്നിടുന്ന വേളയില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐ. വി ഡി സതീശന്റേത് സവര്‍ക്കര്‍ സര്‍ക്കാരാണെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ അഭിപ്രായ ഐക്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി

കോണ്‍ഗ്രസിന്റേത് നെഹ്‌റുവിന്റേയും ഗാന്ധിയുടേയും പ്രത്യയശാസ്ത്രമെന്ന് പറയുമ്പോഴും വി ഡി സതീശന്‍ സര്‍ക്കാര്‍ അതില്‍ നിന്ന് എത്ര ദൂരെയാണ് നില്‍ക്കുന്നതെന്ന് ബിനോയ് വിശ്വം ചോദിച്ചു. നെഹ്‌റുവിനും ഗാന്ധിക്കും നാക്കുകൊണ്ട് മാത്രം പ്രകീര്‍ത്തനങ്ങളും പ്രശംസയും നല്‍കുകയാണ്. സവര്‍ക്കര്‍ക്ക് മാന്യത കല്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പല തട്ടുകളിലാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയും വൈദ്യുതി മന്ത്രിയുടേയും എക്‌സൈസ് മന്ത്രിയുടേയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയുമെല്ലാം പ്രസ്താവനകള്‍ ഒന്നാണെന്ന് തോന്നുന്നുണ്ടോ എന്നും ബിനോയ് വിശ്വം ചോദിച്ചു.

സര്‍ക്കാരിന്റെ ഹണിമൂണ്‍ കാലം അവസാനിക്കുന്നതോടെ പ്രതിപക്ഷം വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂട്ടിത്തുടങ്ങിയിരിക്കുകയാണ്. എല്‍പിഎസ്ടി സമരം, മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം, അധ്യാപകരുടെ സ്ഥലം മാറ്റങ്ങള്‍, ട്രെയിനിങ് തുടങ്ങി വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി വി ശിവന്‍കുട്ടിയും രംഗത്തെത്തി. എല്‍പിഎസ്ടി സമരത്തെ ഈ വിധത്തില്‍ വഷളാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഓടിനടന്ന് നടക്കാത്ത കാര്യങ്ങള്‍ വരെ തങ്ങള്‍ അധികാരത്തിലേറിയാല്‍ നടത്തുമെന്ന് പറഞ്ഞ് നടന്ന ആളാണ് മുഖ്യമന്ത്രി. അതാണ് പ്രതിഷേധങ്ങള്‍ ആളിക്കത്താന്‍ ഇടയാക്കിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more