1 GBP = 122.89
breaking news

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി: പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി: പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി


ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരായ പരാതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി ഡല്‍ഹിയിലെ റോസ് അവന്യൂ കോടതി. 1983 ഏപ്രിലില്‍ ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പേ സോണിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു എന്ന പരാതിയിലാണ് കേസ്. 2025 ഓഗസ്റ്റ് 24ന് അഡ്വ. വികാസ് ത്രിപാഠി നല്‍കിയ പരാതിയിലാണ് കോടതി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. കേസില്‍ നവംബര്‍ 28ന് കോടതി വീണ്ടും വാദം കേള്‍ക്കും

പരാതിയില്‍ ഡല്‍ഹി പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിനോദ് ജോഷിയുടേതാണ് നിര്‍ദേശം. 1980, 1981,1983 വര്‍ഷങ്ങളിലെ വോട്ടര്‍ പട്ടികയുടെ കോപ്പികളും കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു

1980ലെ വോട്ടര്‍ പട്ടികയില്‍ സോണിയ ഗാന്ധിയുടെ പേരുണ്ടെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. 1983ലാണ് സോണിയയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത് എന്നിരിക്കെ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ എങ്ങനെ രാജ്യത്തെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു എന്ന ചോദ്യമാണ് ഹര്‍ജിയിലൂടെ ഉയര്‍ത്തിയിരിക്കുന്നത്. ആരോപണത്തെ സാധൂകരിക്കുന്ന അഡീഷണല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ നവംബര്‍ 11ന് കോടതി നിര്‍ദേശിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more