1 GBP = 127.01
breaking news

ജർമ്മനിയിൽ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

ജർമ്മനിയിൽ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി: ജർമ്മനിയിലെ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം പെരിനാട് സ്വദേശിനി അഞ്ജലി ഷീല ജോയിയുടെയും എറണാകുളം കാലടി സ്വദേശി സിവിൻ ജോണിയുടെയും മൃതദേഹങ്ങളാണ് എത്തിച്ചത്. ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബുവിന്റെ മൃതദേഹം ഇന്ന് രാത്രി 8.15 ഓടെ നെടുമ്പാശേരിയിൽ എത്തിക്കുംപുലർച്ചെ 1.20 ഓടെയാണ് ഡൽഹിയിൽ നിന്ന് കൊല്ലം പെരിനാട് സ്വദേശിനി അഞ്ജലി ഷീല ജോയിയുടെയും എറണാകുളം കാലടി സ്വദേശി സിവിൻ ജോണിയുടെയും മൃതദേഹം നെടുമ്പാശേരിയിൽ എത്തിയത്. ഇരുവരുടെയും ബന്ധുക്കൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങി.ചെമ്മനാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് അഞ്ജലി ഷീല ജോയിയുടെ സംസ്കാരം നടക്കുക.

കാലടി തോട്ടകം സ്വദേശി സിവിൻ ജോണിയുടെ വീട്ടിൽ നടന്ന പൊതുദർശനത്തിൽ നൂറ് കണക്കിന് പേരാണ് എത്തിയത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് മാണിക്യമംഗലം സെന്റ് റോക്കീസ് പള്ളിയിലാണ് സംസ്കാരം. ജോലി അന്വേഷിച്ച് ഒരു മാസം മുൻപാണ് സിവിൻ ജർമനിയിലേക്ക് പോയത്. ഈ മാസം പതിനാലാം തീയതിയാണ് മൂവരും ബോഹുമിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more