1 GBP = 128.75
breaking news

എ ലെവൽ പരീക്ഷയിൽ മറ്റൊരു വിജയഗാഥ; ചെഷയറിൽ നിരഞ്ജന രഞ്ജിത്തിന് തിളക്കമാർന്ന വിജയം

എ ലെവൽ പരീക്ഷയിൽ മറ്റൊരു വിജയഗാഥ; ചെഷയറിൽ നിരഞ്ജന രഞ്ജിത്തിന് തിളക്കമാർന്ന വിജയം

ലണ്ടൻ: എ ലെവൽ പരീക്ഷ ഫലപ്രഖ്യാപനം പുറത്ത് വന്നപ്പോൾ മലയാളി വിദ്യാർത്ഥികൾക്ക് തിളക്കമാർന്ന വിജയം. ചെഷയറിലെ നിരഞ്ജന രഞ്ജിത്തിന് ഹിസ്റ്ററിയിൽ എ സ്റ്റാറും ജർമനിലും ഇംഗ്ലീഷ് ലിറ്ററേച്ചറിലും എ ഗ്രേഡോടെ മികച്ച വിജയം. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിയമ പഠനമാണ് നിരഞ്ജന തിരഞ്ഞെടുത്തിരിക്കുന്നത്.

ചെഷയറിലെ അൽട്രിഞ്ചം ഗേൾസ് ഗ്രാമർ സ്‌കൂളിലായിരുന്നു നിരഞ്ജന പഠിച്ചിരുന്നത്. ജിസിഎസ്ഇ യിലും മികച്ച വിജയം കരസ്ഥമാക്കിയിരുന്ന നിരഞ്ജനയ്ക്ക് നിയമ പഠനം തന്നെയായിരുന്നു മനസ്സിലെ സ്വപ്നം. യുക്മ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിലെ കോറിയോഗ്രാഫറാണ് നിരഞ്ജനയുടെ മാതാവ് ദിവ്യ രഞ്ജിത്ത്. പഠനത്തിനൊപ്പം തന്നെ നൃത്തത്തിലും നിരഞ്ജനയ്ക്ക് പ്രാവീണ്യമുണ്ട്.

നിരഞ്ജനയുടെ പിതാവ് രഞ്ജിത് മടത്തും പടിക്കൽ ആസ്ട്രസെനിക്കയിൽ സോഫ്ട്വെയർ സൊല്യൂഷൻഡ് ആർക്കിടെക്ടാണ്. മാതാവ് ദിവ്യ രഞ്ജിത്ത് മൈക്രോണിക്കിൽ ജോലി ചെയ്യുന്നു. മികച്ച മോഹിനിയാട്ടം നർത്തകി കൂടിയായ ദിവ്യയുടെ മേൽനോട്ടത്തിലാണ് ഈഷ സ്‌കൂൾ ഓഫ് ഡാൻസ് ആൻഡ് ഫാഷൻ.

നിരഞ്ജനയുടെ തിളക്കമാർന്ന വിജയത്തിൽ യുക്മ ദേശീയ റീജിയണൽ നേതൃത്വങ്ങൾ അഭിനന്ദനം രേഖപ്പെടുത്തി…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more