കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വനിതകളുടെ വിഭാഗത്തിൽ ഈ വർഷം കരുത്തരായ ആറ് ടീമുകൾ മത്സര രംഗത്തുണ്ട്. രണ്ട് ഹീറ്റ്സുകളിലായിട്ടാണ് ടീമുകൾ മത്സരിക്കുന്നതാണ്. വനിതാ ടീമുകളെ പരിചയപ്പെടാം.
HEATS 1
ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) ലിവർപൂൾ –
യുക്മ കേരള പൂരം വള്ളംകളി – 2026ൽ വനിതാ വിഭാഗം ചാമ്പ്യൻപട്ടം നിലനിർത്തണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) വനിതാ ടീം വീണ്ടും ക്യാപ്റ്റൻ ജൂലി ഫിലിപ്പിന്റെ നേതൃത്വത്തിൽ മത്സരത്തിന് ഇറങ്ങുന്നത് . ടീമിന് പിന്തുണയുമായി മുഴുവൻ ലിവർപൂൾ മലയാളികളും ഒന്നടങ്കം മാൻവേഴ്സിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിമയുടെ കൂട്ടായ്മയുടെ കരുത്തും, കഴിഞ്ഞ വർഷത്തെ വിജയത്തിന്റെ ആത്മവിശ്വാസവും, ക്യാപ്റ്റൻ ജൂലി ഫിലിപ്പിന്റെ നേതൃത്വവും, പരിശീലകരുടെ മാർഗനിർദേശവും, കഠിനാധ്വാനവും ലിവർപൂളിന് വീണ്ടും വിജയം സമ്മാനിച്ചാലും അത്ഭുതപെടേണ്ടതില്ല.
ഫ്രണ്ട്സ് ബോട്ട് ക്ലബ് –
വള്ളം കളിയോടുള്ള ആവേശം ഒന്നുകൊണ്ടുമാത്രം ഒത്തുചേർന്ന, യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള അംഗങ്ങൾ ഉൾപ്പെട്ട, വനിതകളുടെ ടീമാണ് ഫ്രണ്ട്സ് ബോട്ട് ക്ലബ് യു കെ . ആദ്യമായി യുക്മ മത്സര വള്ളംകളിയിൽ പങ്കെടുക്കുന്ന ടീമാണെങ്കിലും, എതിരാളികൾക്ക് കനത്ത വെല്ലുവിളി ഉയർത്തുവാൻ ഫ്രണ്ട്സിനു കഴിഞ്ഞേക്കും. അനിത രാജേഷ് ആണ് ക്യാപ്റ്റൻ. കൂട്ടായ്മയുടെയും, പരസ്പര ധാരണയുടെയും, പരിശീലനത്തിന്റെയും, പിൻബലത്തിൽ ഫ്രണ്ട്സ് ബോട്ട് ക്ലബ് ഇറങ്ങുമ്പോൾ കാണികൾക്ക് ആവേശകരമായ ഒരു മത്സരം ആസ്വദിക്കാം.
7 സ്റ്റാർസ് കവൻട്രി –
വനിതകളുടെ ഒന്നാം പാദ മത്സരത്തിൽ, ലിവർപൂളിനും, ഫ്രണ്ട്സിനുമൊപ്പം മത്സരിക്കുവാൻ എത്തുന്നത് സ്റ്റാർസ് ബോട്ട് ക്ലബ് കവൻട്രി ആണ് . യുക്മയുടെ ആദ്യ വള്ളംകളി മുതൽ എല്ലാ വർഷവും മുടങ്ങാതെ പങ്കെടുക്കുന്ന 7 സ്റ്റാർസ് കവൻട്രി ഇത്തവണ ജനറൽ ടീമിനൊപ്പം തന്നെ വനിതാ ടീമിനെയും മത്സരത്തിന് ഇറക്കുമ്പോൾ ഒന്നാം പാദ മത്സരം ആവേശകരമായി മാറും എന്നതിൽ തർക്കമില്ല. ദിവ്യ നിഖിൽ ആണ് ക്യാപ്റ്റൻ. പരിചയ സമ്പന്നരുടെ പിൻതുണയും, ശക്തമായ പരിശീലനവും, അച്ചടക്കവും, ടിം അംഗങ്ങളുടെ കഠിനാധ്വാനവും ഒത്തുചേരുമ്പോൾ 7 സ്റ്റാർസ് കറുത്ത കുതിരകൾ ആയാലും അത്ഭുതപ്പെടേണ്ടതില്ല.
HEATS 2
എൻ എം സി എ നോട്ടിംങ്ഹാം:
യുക്മ വള്ളം കളിയിൽ സ്ഥിരമായി പങ്കെടുക്കുകയും, പലതവണ വിവിധ സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്ത വനിതാ ടീമാണ് എൻ എം സി എ. തികഞ്ഞ കായിക പ്രേമിയായ ഷൈനി ബിജോയ് ആണ് ടീമിൻ്റെ ക്യാപ്റ്റൻ. തികഞ്ഞ വിജയ പ്രതീക്ഷയിൽ മത്സരിക്കുവാൻ ഇറങ്ങുന്ന ടീമിന് അസോസിയേഷന്റെ പിൻതുണയും, പരിശീലനവും, മുൻകാല പരിചയവും കരുത്താകും . ചുരുക്കത്തിൽ രണ്ടാം പാദ മത്സരങ്ങൾക്കും കടുപ്പമേറും.
ലിമ ബോട്ട് ക്ലബ് ലീഡ്സ് –
കേരളത്തിന്റെ വള്ളംകളി പാരമ്പര്യവും പ്രവാസ ജീവിതത്തിന്റെ സ്വപ്നങ്ങളും ഒരേ തോണിയിൽ ചേർത്താണ് ലീഡ്സ് മലയാളി അസോസിയേഷൻ (Leeds Malayalee Association, LEMA) വനിതാ വള്ളംകളി ടീം ഇറങ്ങുന്നത്. അസോസിയേഷന്റെ പിൻതുണയും, പരിശീലനവും ഒത്തു ചേരുമ്പോൾ ഇവർ എതിരാളികൾക്ക് ഒത്ത പോരാളികൾ തന്നെയായി മാറും. ഐശ്വര്യ സയാം ക്യാപ്റ്റനായുള്ള ടീം തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.
മിത്ര ബോട്ട് ക്ലബ് ഹൾ –
വനിതകളുടെ രണ്ടാം പാദ മത്സരത്തിൽ NMCA യ്ക്കും ,LEMA യ്ക്കുമൊപ്പം മത്സരിക്കുവാൻ എത്തുന്ന ടീമാണ് മിത്ര ബോട്ട് ക്ലബ് ഹൾ. പ്രിയ തോമസിന്റെ ക്യാപ്റ്റൻസിയിലുള്ള മിത്ര ബോട്ട് ക്ലബ്, രണ്ടാം തവണ യാണ് യുക്മ വള്ളം കളിയിൽ മത്സരിക്കാൻ ഇറങ്ങുന്നത്. വള്ളം കളിയുടെ ആവേശവും, പരിശീലനവും , കൂട്ടായ്മയുടെ ശക്തിയും ഒത്തുചേരുമ്പോൾ ശക്തമാ മത്സരം കാഴ്ചവെയ്ക്കുവാൻ ടീമിന് കഴിയും. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മിത്രയുടെ ടീമംഗങ്ങൾ.
യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയേല്‍, സ്മിതാ തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്മോള്‍ നിധീരി, പീറ്റര്‍ താണോലില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ടൈറ്റില്‍ സ്പോണ്‍സറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടന്‍, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, എല്‍.ടി.സി. ഗ്ലോബല്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, കേരള ഡിലൈറ്റ്സ്, ഇന്ഫിന് ടൂര്‍സ് ആന്റ് ട്രാവല്‍സ്, മൈ ലോക്കൽ ഇന്ത്യൻ മട്ടാഞ്ചേരി കാറ്ററിംഗ്, ടോണ്ടൻ എന്നിവരും ഉടന്‍ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ഉം ആയിരിക്കും മറ്റ് പ്രധാന സ്പോണ്‍സര്‍മാര്‍.
മലയാളികളുടെ ഇഷ്ടപ്പെട്ട കായിക വിനോദമായ വള്ളംകളിയും കേരളീയ കലാരൂപങ്ങളും എല്ലാമായി ഈ അവധിക്കാലത്തിൻ്റെയും ഓണാഘോഷങ്ങളുടെയുമിടയിൽ ഒരു ദിവസം മുഴുവൻ ആഹ്ലാദിച്ചുല്ലസിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി, ആഗസ്റ്റ് 30 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു.
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്
അഡ്വ. എബി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്)- 07702862186
ജയകുമാര്‍ നായര്‍ (ജനറല്‍ സെക്രട്ടറി)- 07403223006
ഡിക്സ് ജോര്‍ജ്ജ് (ജനറല്‍ കണ്‍വീനര്‍)- 07403312250
ജോര്‍ജ്ജ് തോമസ് (ടീം മാനേജ്മെന്റ്) – 07903426018
കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG.
click on malayalam character to switch languages