ലണ്ടൻ: ഈ മാസം ആദ്യം ഹീത്രൂ വിമാനത്താവളത്തിലേക്ക് അടുക്കുന്നതിനിടെ ഒരു ബ്രിട്ടീഷ് എയർവേയ്സ് വിമാനം ‘മേഡേ’ (mayday) എന്ന അടിയന്തര സഹായ അഭ്യർത്ഥന നടത്തിയതായി ഫ്രാൻസിലെ അപകട അന്വേഷണ വിഭാഗം അറിയിച്ചു.
ജർമ്മനിയിലെ ഡസ്സൽഡോർഫ് വിമാനത്താവളത്തിൽ നിന്ന് ജൂലൈ 6-ന് പറന്നുയർന്ന എയർബസ് A320 വിമാനത്തിൽ രണ്ട് തവണ ‘സ്റ്റാൾ വാണിംഗ്’ (വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്) ലഭിച്ചതിനെത്തുടർന്നാണ് ഈ സന്ദേശം നൽകിയത്. പിന്നീട് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
ഇതൊരു ഗുരുതരമായ സംഭവമാണെന്നും അത് അന്വേഷിച്ചുവരികയാണെന്നും യുകെയിലെ എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (AAIB) വ്യക്തമാക്കി. അന്വേഷണത്തിൽ AAIB-യെ സഹായിക്കുന്നുണ്ടെന്നും, നിലവിൽ നിയമപരമായ കാരണങ്ങളാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ബ്രിട്ടീഷ് എയർവേയ്സ് വക്താവ് അറിയിച്ചു.
വിമാനം ഹീത്രൂവിലേക്ക് അടുക്കുമ്പോൾ ഡാറ്റാ സിസ്റ്റത്തിലുണ്ടായ തകരാർ മൂലം ‘സ്റ്റാൾ വാണിംഗ്’ ഉണ്ടായതായി ഫ്രഞ്ച് വ്യോമയാന സുരക്ഷാ അന്വേഷണ വിഭാഗമായ BEA അറിയിച്ചു.
തുടർന്ന്, ഓട്ടോമേറ്റഡ് ഫ്ലൈറ്റ് പ്രൊട്ടക്ഷൻ സംവിധാനങ്ങൾ ഭാഗികമായി ഒഴിവാക്കുന്ന ആൾട്ടർനേറ്റ് ലോ(alternate law) എന്ന മോഡിലാണ് ജീവനക്കാർ വിമാനം നിയന്ത്രിച്ചത്. പിന്നീട് 3,000 അടി ഉയരത്തിൽ വെച്ച് വീണ്ടും ‘സ്റ്റാൾ വാണിംഗ്’ ഉണ്ടായി. വിമാനത്താവളത്തിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയായിരുന്നപ്പോഴാണ് ഇത് സംഭവിച്ചതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ജീവനക്കാർ നേരത്തെ നൽകിയിരുന്ന അടിയന്തര സന്ദേശം, ആസന്നമായ അപകടത്തെ സൂചിപ്പിക്കുന്ന ‘മേഡേ’ (mayday) എന്ന നിലയിലേക്ക് ഉയർത്തുകയായിരുന്നു.
എന്നാൽ മെയ്ഡേ കോളുകളുടെ വ്യത്യസ്ത രൂപങ്ങളുണ്ടെന്നും അടിയന്തര സന്ദേശം അയയ്ക്കുന്നത് അസാധാരണമല്ല എന്നും വ്യോമയാന സുരക്ഷാ അന്വേഷകൻ ഡേവിഡ് ഗ്ലീവ് പറഞ്ഞു. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികളായ യാത്രക്കാർ വിമാനത്തിലുണ്ടാകാം… അതിനാൽ അവർ എന്ത് വിളിക്കണം എന്നത് ക്യാപ്റ്റൻമാരുടെ വിവേചനാധികാരത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
click on malayalam character to switch languages